ഇലക്കിളി (കുടുംബം)
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ചെറിയ പക്ഷികളിൽ കാണാൻ കഴിയുന്ന ഒരു ഇനം പക്ഷികളാണ് ഇലക്കിളികൾ (Chloropseidae). ഇലക്കിളിക്കൾ നേരത്തെ അയോറ, ലളിത തുങ്ങിയ പക്ഷികളുടെ കുടുംബമായ അയറിനിടെ കുടുംബത്തിൽ നിർത്തിയിരുന്നു എന്നാൽ ഇപ്പോൾ നിർവചിക്കപ്പെട്ടിരിക്കുന്നതുപോലെ, ഇലക്കിളി കുടുംബം മോണോജെനിക് ആയതിനാൽ ഇലക്കിളി കുടുംബത്തിൽ വരുന്ന എല്ലാ പക്ഷികളെയും ക്ലോറോപ്സിസ് ജെനുസിൽ ആണ് രേഖപെടുത്തിയിരിക്കുന്നത്. കാട്ടിലക്കിളി, നാട്ടിലക്കിളി, എന്നീ സ്പീഷീസുകളാണ് കേരളത്തിൽ കാണപ്പെടുന്ന ഇലക്കിളികൾ.[1] [2][3][4]
Leafbirds | |
---|---|
Golden-fronted leafbird | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Chloropseidae Wetmore, 1960
|
Genus: | Chloropsis |
Species | |
See text. |
വിവരണം
തിരുത്തുകഇലകിളിയുടെ വലിപ്പം പൊതുവെ 14cm മുതൽ 21cm (5.5–8.3 in) വരെയും , തൂക്കം 15g മുതൽ 48g വരെയുമാണ്. നെറ്റിക്ക് മങ്ങിയ ഓറഞ്ചു നിറമായിരിക്കും. താടിയിൽ നീലയും നീലലോഹിതവും കലർന്ന തിളങ്ങുന്ന വരകൾ, തോളുകളിൽ പച്ച 'പാടുകൾ (patches) ഇവയെല്ലാം ഇലക്കിളിയുടെ പ്രത്യേകതകളാണ്. പെൺ പക്ഷിയുടെ താടിയും കഴുത്തും വിളറിയ നീലകലർന്ന പച്ച നിറമായിരിക്കും; കവിളിലെ വരകൾ (cheek stripes) തിളങ്ങുന്ന ഹരിത നീലമാണ്. ആണിനെയും പെണ്ണിനെയും പെട്ടെന്നു തിരിച്ചറിയാൻ ഈ വർണവ്യത്യാസം സഹായകമാണ്. ഇവയിൽ പെൺപക്ഷിക്ക് ആണിനെക്കാൾ മങ്ങിയ നിറമായിക്കും. മനുഷ്യ കേൾവിക്ക് മനോഹരമായ ശബ്ദമാണ് ഇലക്കിളിക്കൾക്ക് ഉള്ളത്. കൂടാതെ ശത്രുകളിൽ നിന്ന് രക്ഷനേടാൻ ഇവ മിമിക്സ് ചെയ്യാറുണ്ട്.
ആവാസം
തിരുത്തുകഇലക്കിളികൾ കൂടുതലും മരങ്ങളിലും കുറ്റിചെടികളിലുമാണ് കാണാൻ സാധികുന്നത്. ഏറ്റവുമതികം ഇലകിളികൾ കനപെടുന്നത് നിത്യഹരിത വനങ്ങളിലാണ് എന്നാൽ കാട്ടിലക്കിളി, നാട്ടിലക്കിളി തുടങ്ങിയ സ്പീഷീസുകൾ ഇലപൊഴിയും വനങ്ങളിൽ കാണപെടുന്നു.സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരം അടി വരെ ഉള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടു വരുന്നു.ഭാരതത്തിലെ എല്ലാ സ്ഥലങ്ങളിലും പൊതുവെ കാണപ്പെടുന്നു കൂടാതെ ഭാരതത്തിനു പുറമെ ബംഗ്ലാദേശിലും മ്യാൻമാറിലും ശ്രീലങ്കയിലും ഒക്കെ ഇവയെ കണ്ടുവരുന്നു.
പ്രജനനം
തിരുത്തുകനേരിയ വേരുകളും നാരുകളും ചിലന്തിവല കൊണ്ടൊട്ടിച്ച് സാമാന്യം വലിയ കപ്പിന്റെ ആകൃതിയിലാണ് കൂടുകൾ നിർമ്മിക്കുന്നത്. തറനിരപ്പിൽനിന്ന് ആറു മുതൽ ഒൻപതു മീറ്റർ വരെ ഉയരത്തിൽ തൂങ്ങി കിടക്കുന്ന വിധമായിരിക്കും അവ. ഒരു തവണ രണ്ടോ മൂന്നോ മുട്ടകൾ ഇടും. വിളറിയ മഞ്ഞയോ റോസ്കലർന്ന വെള്ളയോ ആയിരിക്കും മുട്ടകളുടെ നിറം. കാട്ടിലക്കിളിയുടെ മുട്ടയ്ക്ക് ചുവപ്പുകലർന്ന മഞ്ഞനിറമായിരിക്കും. പുറം മുഴുവൻ പാടുകളും കാണപ്പെടുന്നു. സാധാരണയായി 14 ദിവസം അട ഇരുന്നാണ് മുട്ട വിരിയാറുള്ളത്. കൂടാതെ ഇവയിൽ ചില സ്പീഷീസുകളിൽ അട ഇരിക്കുന്ന പെൺപക്ഷിക്ക് ആൺപക്ഷിയാണ് തീറ്റുക.
സ്പീഷ്യസ്സുകൾ
തിരുത്തുക- Family: Chloropseidae
- Philippine leafbird, Chloropsis flavipennis
- Yellow-throated leafbird, Chloropsis palawanensis
- Greater green leafbird, Chloropsis sonnerati
- Lesser green leafbird, Chloropsis cyanopogon
- Blue-winged leafbird, Chloropsis cochinchinensis
- Jerdon's leafbird, Chloropsis jerdoni
- Bornean leafbird, Chloropsis kinabaluensis
- Golden-fronted leafbird, Chloropsis aurifrons
- Sumatran leafbird, Chloropsis media
- Orange-bellied leafbird, Chloropsis hardwickii
- Blue-masked leafbird, Chloropsis venusta
പുറംകണ്ണികൾ
തിരുത്തുകവീഡിയോ
തിരുത്തുകഅവലംബം
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 504. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)