2016 ഡിസംബർ 4 ന് ഇറ്റലിയിൽ ഭരണഘടന ഹിതപരിശോധന നടന്നു.[1] ഇറ്റലി പാർലമെൻറിൻറെ അധികാരങ്ങളും അംഗത്വകാര്യങ്ങളും ഭേദഗതി ചെയ്യുന്ന ഇറ്റാലിയൻ ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യത്തിലാണ് ഹിതപരിശോധന നടന്നത്.[2] കൂടാതെ സംസ്ഥാനങ്ങൾ തമ്മിലുള്ള അധികാരങ്ങൾ, പ്രാദേശിക സർക്കാറുകളുടെ അധികാരങ്ങളുടെ കാര്യത്തിലും ഹിതപരിശോധന നടന്നു.
ഇറ്റാലിയൻ ഭരണഘടനാഭേദഗതി ഹിതപരിശോധന
Do you approve the text of the Constitutional Law concerning 'Provisions for overcoming equal bicameralism, reducing the number of Members of Parliament, limiting the operating costs of the institutions, the suppression of the CNEL and the revision of Title V of Part II of the Constitution' approved by Parliament and published in the Official Gazette no. 88 of 15 April 2016?
തിയതി
4 December 2016
ഫലം
അതെ/ഉവ്വ് ; അല്ല/വേണ്ട
വോട്ടുകൾ
ശതമാനം
അതെ/ഉവ്വ്
1,34,32,208
40.89%
അല്ല/വേണ്ട
1,94,19,507
59.11%
സാധുവായ വോട്ടുകൾ
3,28,51,715
98.82%
അസാധു വോട്ടുകൾ
3,92,130
1.18%
മൊത്തം വാട്ടുകൾ
3,32,43,845
100.00%
വോട്ടിങ് ശതമാനം
65.48%
സമ്മതിദായകർ
50,773,284
ഫലങ്ങൾ provinces തിരിച്ച്
Yes
No
ഈ മാപ്പിൽ ഇരുണ്ട നിറം ലാർജർ മാർജിനെ സൂചിപ്പിക്കുന്നു.]]
2014 ഏപ്രിൽ 18 നാണ് പ്രധാനമന്ത്രി മത്തേയോ റെൻസിയും അദ്ദേഹത്തിൻറെ പാർട്ടിയായ സെൻറർ-ലെഫ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയും ഈ ബിൽ മുന്നോട്ട് വെച്ചത്. ഏപ്രിൽ എട്ടിന് ഇറ്റാലിയൻ സെനറ്റിൽ അവതരിപ്പിച്ചിരുന്നു. പിന്നീട് സെനറ്റും ചേമ്പർ ഓഫ് ഡെപ്യൂട്ടീസും നിയുക്ത നിയമം ധാരാളം ഭേദഗതികൾ വരുത്തി.[3]
യൂറോപ്പിനെ സംബന്ധിച്ച് ബ്രെക്സിറ്റിനുശേഷം ഏറ്റവും നിർണായക നിമിഷമാണിത്.ഹിതപരിശോധനയിൽ 59.11% പേരും ഭരണഘടനാ ഭേദഗതിക്ക് എതിരായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്.[4] ഇറ്റാലിയാൻ റിപ്പബ്ലിക്കിൻറെ ചരിത്രത്തിൽ നടക്കുന്ന മൂന്നാമത്തെ ഹിതപരിശോധനയായിരുന്നു ഇത്.2001 ലും 2006ലുമായിരുന്നു ഇതിന് മുമ്പ് ഹിതപരിശോധന നടന്നത്.
പ്രതിപക്ഷ പാർട്ടികളെല്ലാം ഈ ബില്ലിനെ എതിർത്തു.വളരെ ദൗർഭാഗ്യകരമായ വ്യവസ്ഥകളോടെയാണ് ഈ ബിൽ എന്നും സർക്കാറിന് കൂടുതൽ അധികാരം നൽകുന്ന വ്യവസ്ഥകളാണുള്ളതെന്നതിനാൽ അംഗീകരിക്കാനാകില്ല എന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികളെടുത്തത്.[5][6]