ദി എയർലൈൻ ഓഫ് ദി ഇസ്ലാമിക്‌ റിപബ്ലിക്ക് ഓഫ് ഇറാൻ എന്ന് ഔദ്യോഗിക നാമമുള്ള ഇറാൻ എയർ ഇറാൻറെ പതാകവാഹക എയർലൈനാണ്. ടെഹ്‌റാനിലെ മെഹ്രബാദ് എയർപോർട്ടിലാണ് ഇറാൻ എയറിൻറെ ആസ്ഥാനം. ടെഹ്‌റാൻ ഇമാം ഖോമെയ്നിയും ടെഹ്‌റാൻ മെഹ്രബാദുമാണ് അന്താരാഷ്‌ട്ര, ആഭ്യന്തര ഫ്ലൈറ്റുകളുടെ പ്രധാന ബേസുകൾ. ഓഗസ്റ്റ്‌ 2017-ലെ കണക്കനുസരിച്ചു യൂറോപ്പിലേയും ഏഷ്യയിലേയും 59 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇറാൻ എയർ സർവീസ് നടത്തുന്നു. എയർലൈനിൻറെ ചരക്കു ഗതാഗത സഹ കമ്പനിയായ ഇറാൻ എയർ കാർഗോ ഷെഡ്യൂൾ സർവീസുകളും ചാർട്ടഡ് സർവീസുകളും നടത്തുന്നു. [10] [16][13] [13][17]

Iran Air
IATA
IR[1][2]
ICAO
IRA[3][2]
Callsign
IRANAIR[3][2]
തുടക്കം1944 as Iranian Airways Company[4]
തുടങ്ങിയത്1961 as Iran Air[5][6][7]
AOC #FS-100[8]
ഹബ്
Focus cities
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംSkyGift[9]
ഉപകമ്പനികൾ
Fleet size36
ലക്ഷ്യസ്ഥാനങ്ങൾ71
ആപ്തവാക്യംThe Airline Of the Republic Islamic of Iran
മാതൃ സ്ഥാപനംMinistry of Roads &
Urban Development of Iran
(60%)
[12]
ആസ്ഥാനംMehrabad Airport, Tehran, Iran[13]
പ്രധാന വ്യക്തികൾFarzaneh Sharafbafi, Chairwoman & CEO[14]
വരുമാനംIncrease $329.74 million (2013)[15]
പ്രവർത്തന വരുമാനംDecrease $7.99 million (2013)[15]
അറ്റാദായംDecrease -$71.67 million (2013)[15]
മൊത്തം ആസ്തിDecrease $477.62 million (2013)[15]
ആകെ ഓഹരിDecrease $34,972 (2013)[15]
തൊഴിലാളികൾ10,696 (2013)[15]
വെബ്‌സൈറ്റ്www.iranair.com

ചരിത്രം

തിരുത്തുക

റിസ അഫ്ഷരും ഘോലം ഇബ്തെഹാജും 1944-ൽ സ്ഥാപിച്ചതാണ് ഇറാനിയൻ എയർവേസ്. [5][6] യുദ്ധകാലത്തിനു ശേഷം ആദ്യ യാത്രാവിമാനം ടെഹ്‌റാൻ മുതൽ മശാദ് വരെയായിരുന്നു. [5]

1954-ൽ സ്വകാര്യ എയർലൈനായ പേർഷ്യൻ എയർ സർവീസ് (പിഎഎസ്) സ്ഥാപിതമായി. ആദ്യകാലങ്ങളിൽ പിഎഎസ് ചരക്കു സേവനങ്ങൾ മാത്രമേ നൽകിയിരുന്നൊള്ളൂ, വൈകാതെ ടെഹ്‌റാനിനും മറ്റു പ്രധാനപ്പെട്ട ഇറാൻ നഗരങ്ങളിലേക്കും യാത്രാ സർവീസുകളും ആരംഭിച്ചു. 1960-ൽ സബേനയിൽനിന്നും ലീസിനെടുത്ത ബോയിംഗ് 707, ഡഗ്ലസ് ഡിസി-7 വിമാനങ്ങൾ ഉപയോഗിച്ചു ജെനീവ, പാരിസ്, ബ്രസ്സൽസ്, ലണ്ടൻ ഉൾപ്പെടെയുള്ള നിരവധി യൂറോപ്പിയൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പിഎഎസ് യാത്രാ സർവീസുകൾ ആരംഭിച്ചു. [18] ബോയിംഗ് 747എസ്പി ഉപയോഗിച്ച ആദ്യ എയർലൈൻസ്‌ ഇറാൻ എയർ ആണ്.

ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം കാരണം വികസിക്കാനോ പുതിയ വിമാനങ്ങൾ വാങ്ങാനോ ഇറാൻ എയറിന് സാധിച്ചില്ല. [19] 2016-ൽ ആണവ സംബന്ധമായ ഉപരോധങ്ങൾ നീക്കുന്നതിനു മുമ്പ് ഇറാൻ എയറിന് പുത്തൻ വിമാനം ലഭിച്ചത് 1994-ൽ രണ്ട് എയർബസ്‌ എ300-b4എസ് ആണ്, ഇത് ലഭിച്ചത് 1988-ൽ ഇറാൻ എയർ ഫ്ലൈറ്റ് 655-നെ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയതിനുള്ള നഷ്ടപരിഹാരമായിട്ടാണ്‌. [20][21]

കോഡ്ഷെയർ ധാരണകൾ

തിരുത്തുക

ഇറാൻ എയറുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയറോഫ്ലോട്ട്, ഓസ്ട്രിയൻ എയർലൈൻസ്‌, അസർബെയ്ജാൻ എയർലൈൻസ്‌, ലുഫ്താൻസ, ടർകിഷ് എയർലൈൻസ്‌.

വിമാനങ്ങൾ

തിരുത്തുക

ഇറാൻ എയറിൻറെ വിമാനങ്ങൾ ഇവയാണ്:

വിമാനം സർവീസ് നടത്തുന്നത് ഓർഡർ നൽകിയത് യാത്രക്കാർ
J Y ആകെ
എയർബസ്‌ എ300ബി2-200 1 18 236 254
എയർബസ്‌ എ300ബി4-200 3 18 236 254
എയർബസ്‌ എ300-600ആർ 4 22 239 261
എയർബസ്‌ എ310-300 2 14 198 212
എയർബസ്‌ എ320-200 6 6 12 144 156
എയർബസ്‌ എ320നിയോ 32
എയർബസ്‌ എ321-200 1 7 12 182 194
എയർബസ്‌ എ330-200 2 8 32 206 238
എയർബസ്‌ എ330-900നിയോ 28
എയർബസ്‌ എ350-1000 16
എടിആർ 72-600 4 16 68 68
ഫോക്കെർ 100 4 104 104
മക്ഡോണൽ ഡഗ്ലസ് എംഡി-82 4 12 140 152
എയർബസ്‌ എ300ബി4-200എഫ് 2 കാർഗോ
ബോയിംഗ് 747-200സി/എസ്എഫ് 1 കാർഗോ
ആകെ 34 113
  1. IATA. "IATA - Codes - Airline and Airport Codes Search". www.iata.org.
  2. 2.0 2.1 2.2 "Iran Air Fleet Details and History". planespotters.net.
  3. 3.0 3.1 Palt, Karsten. "IATA & ICAO Airline Codes - flugzeuginfo.net". www.flugzeuginfo.net.
  4. "IranAir Official Site". www.iranair.com. Archived from the original on 2017-03-15. Retrieved 2018-10-11.
  5. 5.0 5.1 5.2 "IranAir Portal". Archived from the original on 2014-03-28. Retrieved 24 April 2015.
  6. 6.0 6.1 Atrvash, Abbas. "The History of Iranian Air Transportation Industry". Iran Chamber Society. Retrieved 24 April 2015.
  7. IranAir Archived July 2, 2009, at the Wayback Machine.
  8. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-03-28. Retrieved 2018-10-11.
  9. Co., MehrYasan. "SkyGift". www.skygift.ir. Archived from the original on 2013-11-09. Retrieved 2017-09-23.
  10. 10.0 10.1 "IranAir Cargo". cargo.iranair.com. Archived from the original on 2014-02-26. Retrieved 2017-09-23. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "cargo.iranair.com" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  11. "Opening of IranAir Catring". news.iranair.com. Archived from the original on 2018-05-06. Retrieved 2021-08-11.
  12. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-07-05. Retrieved 2018-10-11.
  13. 13.0 13.1 13.2 "IranAir Official Site". www.iranair.com. Archived from the original on 2017-03-18. Retrieved 2021-08-11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ReferenceB" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  14. Iran Air appoints first female CEO
  15. 15.0 15.1 15.2 15.3 15.4 15.5 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-08-08. Retrieved 2018-10-11.
  16. "Directory: World Airlines". Flight International. 2007-04-03. p. 94.
  17. "Iran Air Airlines". cleartrip.com. Archived from the original on 2016-08-12. Retrieved 23 September 2017.
  18. "World Airline Directory". Flight. Vol. 79, no. 2718. London: Iliffe Transport Publications. 13 April 1961. p. 503. Retrieved 15 January 2017.
  19. Zhang, Benjamin (29 January 2016). "Airbus just sold Iran $25 billion worth of jets including a dozen A380s". Singapore: Business Insider. Retrieved 4 February 2016.
  20. "BBC فارسی - اقتصاد و بازرگانی - هواپیماهای زمین گیر شده ایران پرواز می کنند؟".
  21. http://www.mehrnews.com/news/1014818/ماجرای-6-فروند-هواپیمای-ترک-که-به-انبار-منتقل-شدند

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇറാൻ_എയർ&oldid=4075045" എന്ന താളിൽനിന്ന് ശേഖരിച്ചത്