കുറ്റികാടുകളിലും മറ്റും താമസിക്കുന്ന ഒരു ചിത്രശലഭമാണ് ഇരുതലച്ചി (Rathinda amor).[1][2][3] ഏഷ്യയുടെ തെക്ക് ഭാഗത്താണ് ഇവയെ കണ്ടുവരുന്നത്. Rathinda എന്ന ജനുസിൽ ഈ ഒരൊറ്റ സ്പീഷിസ് മാത്രമേയുള്ളൂ.

ഇരുതലച്ചി (Monkey Puzzle)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Rathinda
Species:
R. amor
Binomial name
Rathinda amor
(Fabricius, 1775)
Rathinda amor,Monkey puzzle

പേരിനുപിന്നിൽ

തിരുത്തുക
 
ഇരുതലച്ചി

ഈ പൂമ്പാറ്റയുടെ വാലിന് ശിരസിലെ സ്പർശിനികളൊട് സാദൃശ്യമുണ്ട്. വാലിലെ പൊട്ടുകൾ കണ്ണുകളായി തോന്നും. രണ്ട് തലയുണ്ടെന്ന് തോന്നിപ്പിക്കുന്നതിലാണ് ഇവയെ ഇരുതലച്ചി യെന്ന് വിളിക്കുന്നത്. ശത്രുക്കളെ കബളിപ്പിക്കാനാണ് ഈ സൂത്രം ഇവ ഉപയോഗിക്കുന്നത്. ഇംഗ്ലീഷിൽ ഇവയെ മങ്കി പസിൽ എന്നാണ് വിളിയ്ക്കുന്നത്. ഈ ശലഭത്തിന്റെ പുഴു കാഴ്ചയിൽ ഒരു കുരങ്ങന്റെ ശിരസിനെ ഓർമ്മിപ്പിക്കുന്നതായതുകൊണ്ടാണ് അങ്ങനെ വിളിയ്ക്കുന്നത്.

ശരീരപ്രകൃതി

തിരുത്തുക

ഈ ശലഭത്തിന് ഒറ്റനോട്ടത്തിൽ രണ്ട് തലകൾ ഉണ്ടെന്ന് തോന്നും.അതുകൊണ്ട് തന്നെയാണ് ഈ പേര് വന്നതും. ചിറകിന്റെ മുകൾഭാഗം തവിട്ടുനിറമാണ്. മുൻചിറകിൽ വീതിയേറിയ വരകളുണ്ടാവും. ഒപ്പം നിരവധി തവിട്ടു പുള്ളികളും. പിൻചിറകുകളിൽ മൂന്ന് വാലുണ്ടാവും. നടുവിലുള്ള വാലിന് നീളവും കാണും. ചിറകിന്റെ അടിഭാഗത്ത് വെള്ളയും മഞ്ഞയും കലർന്ന നിറമാണ്. നിരവധി തവിട്ടുപുള്ളികളും കുറികളും അലവരകളും കാണാനാകും.

ജീവിതരീതി

തിരുത്തുക

കാടുകളാണ് ഇവയുടെ ആവാസകേന്ദ്രമെങ്കിലും കുന്നുകളിലും തുറസായ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. തുടർച്ചയായി ചിറകടിയ്ക്കുന്ന ശലഭമാണ് ഇരുതലച്ചി. ഇവയ്ക്ക് വലിയ വേഗത്തിൽ സാധിക്കില്ല. ചിറക് പാതി തുറന്ന് പിടിച്ചാണ് ഇവ വെയിൽ കായുന്നത്. ചെത്തിചെടികളിലാണ് ഇവ സാധാരണ കണ്ടുവരുന്നത്.

പ്രത്യുൽപാദനം

തിരുത്തുക

ചെത്തിയുടെ ഇലകളിലാണ് ഇവ മുട്ടയിടുക. ശലഭപ്പുഴുവിന് ഇളം പച്ചനിറമാണ്.പുഴു ഒരു വികൃതരൂപിയാണ്. ദേഹത്ത് ഇളം ചുവപ്പുനിറത്തിലുള്ള മാംസമുഴകൾ കാണാം. പ്യൂപ്പയ്ക്ക് ആദ്യം പച്ചനിറമായിരിക്കും. പിന്നീട് തവിട്ടുനിറമാകുന്നു. പുഴുപ്പൊതി ഒരറ്റംകൊണ്ട് മാത്രം ചെടിയിൽ ഒട്ടിപ്പിടിച്ചിരിക്കും.

ജീവിതചക്രം

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 113. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Rathinda Moore, [1881]" at Markku Savela's Lepidoptera and Some Other Life Forms
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 5–6.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഇരുതലച്ചി&oldid=3353843" എന്ന താളിൽനിന്ന് ശേഖരിച്ചത്