പ്രകാശത്തിന്റെ അല്ലെങ്കിൽ ദൃശ്യപ്രകാശത്തിന്റെ അഭാവം മൂലമുണ്ടാകുന്ന അവസ്ഥയാണ് ഇരുട്ട്.

ഗുസ്താവ് ഡോർ വരച്ച "ദ ക്രിയേഷൻ ഓഫ് ലൈറ്റ്" (പ്രകാശത്തിന്റെ സൃഷ്ടി)

വളരെ കുറഞ്ഞ പ്രകാശാവസ്ഥയിൽ മനുഷ്യന് നിറങ്ങൾ വേർതിരിച്ചറിയാൻ കഴിയില്ല, കാരണം കുറഞ്ഞ പ്രകാശാവസ്ഥയിൽ കാഴ്ചയ്ക്ക് സഹായിക്കുന്ന റെറ്റിനയിലെ ഫോട്ടോറിസെപ്റ്റർ കോശങ്ങൾ റോഡ് കോശങ്ങൾ ആണ് അതേസമയം വർണ്ണ കാഴ്ചയ്ക്ക് സഹായിക്കുന്നത് കോൺ കോശങ്ങൾ ആണ്.

പല സംസ്കാരങ്ങളിലും ഇരുട്ട് എന്ന പദത്തിന് നിരവധി ആലങ്കാരിക ഉപയോഗങ്ങൾ കൂടിയുണ്ട്.

ശാസ്ത്രീയം

തിരുത്തുക

ഇരുട്ടിനെക്കുറിച്ചുള്ള ധാരണ പ്രകാശത്തിന്റെ അഭാവത്തിൽ നിന്ന് വ്യത്യസ്തമാണ്. റെറ്റിന ഉത്തേജിപ്പിക്കപ്പെടാത്ത അവസ്ഥയും ആളുകൾക്ക് ഇരുട്ടായി അനുഭവപ്പെടുന്നു. കണ്ണുകൾ അടച്ച് പിടിക്കുമ്പോൾ ഉള്ള ഇരുട്ട് പലർക്കും കറുപ്പിന് പകരം ഇരുണ്ട ചാര നിറത്തിലാണ്, ഇത് ഐഗെൻഗ്രൌ എന്ന് അറിയപ്പെടുന്നു.[1]

ഭൌതികശാസ്ത്രം

തിരുത്തുക

ഭൌതികശാസ്ത്രത്തിന്റെ കാര്യത്തിൽ, ഒരു വസ്തു ഫോട്ടോണുകളെ ആഗിരണം ചെയ്യുന്നതിന്റെ അളവ് അനുസരിച്ച് അവ ഇരുണ്ടതായി മാറുന്നു അല്ലെങ്കിൽ മറ്റ് വസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ മങ്ങിയതായി കാണപ്പെടുന്നു. ഉദാഹരണത്തിന്, മാറ്റ് ബ്ലാക്ക് പെയിന്റ് കൂടുതൽ പ്രകാശത്തെ പ്രതിഫലിപ്പിക്കാതെ ആഗീരണം ചെയ്യുന്നതിനാൽ ഇരുണ്ടതായി കാണപ്പെടുന്നു, അതേസമയം വെളുത്ത പെയിന്റ് എല്ലാ പ്രകാശത്തെയും പ്രതിഫലിപ്പിക്കുന്നതിനാൽ വെളുത്തതായി കാണപ്പെടുന്നു.[2] കൂടുതൽ വിവരങ്ങൾക്ക്, നിറം എന്ന വിഷയം കാണുക. മനുഷ്യന് ഇരുണ്ടതായി കാണപ്പെട്ടേക്കാവുന്ന ഒരു വസ്തുവിന് മനുഷ്യർക്ക് തിരിച്ചറിയാൻ കഴിയാത്ത ആവൃത്തി പ്രകാരം തിളക്കമുള്ളത് ആകാം.

ഒരു ഇരുണ്ട പ്രദേശത്തിൽ പ്രകാശ സ്രോതസുകൾ പരിമിതമായതിനാൽ അവിടെയുള്ളവ കാണാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. മാറിമാറി വരുന്ന പ്രകാശവും ഇരുട്ടും (രാത്രിയും പകലും) ഇരുട്ടുമായി ബന്ധപ്പെട്ട നിരവധി പരിണാമപരമായ പൊരുത്തപ്പെടുത്തലുകൾക്ക് കാരണമായിട്ടുണ്ട്. ഉദാഹരണത്തിന് മനുഷ്യൻ ഉൾപ്പടെയുള്ള കശേരുകികൾ ഒരു ഇരുണ്ട പ്രദേശത്തേക്ക് പ്രവേശിക്കുമ്പോൾ അവയുടെ പ്യൂപ്പിളുകൾ വികസിക്കുകയും കൂടുതൽ പ്രകാശം കണ്ണിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയും രാത്രി കാഴ്ച മെച്ചപ്പെടുകയും ചെയ്യുന്നു.

ഇരുട്ടിന്റെ ഒരു ശാസ്ത്രീയ അളവുകോലാണ് ബോർട്ടിൽ സ്കെയിൽ, ഇത് ഒരു പ്രത്യേക സ്ഥലത്തെ രാത്രി ആകാശത്തിൻ്റെയും നക്ഷത്രങ്ങളുടെയും തെളിച്ചവും ആ സ്ഥലത്തെ ആകാശ വസ്തുക്കളുടെ നിരീക്ഷണക്ഷമതയും സൂചിപ്പിക്കുന്നു.[3]

അറിയപ്പെടുന്ന ഏറ്റവും ഇരുണ്ട പദാർത്ഥങ്ങളിലൊന്നാണ് യുണൈറ്റഡ് കിംഗ്ഡത്തിലെ സറേ നാനോ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത വാന്റബ്ലാക്ക് എന്നറിയപ്പെടുന്ന മെറ്റീരിയൽ. അത് ദൃശ്യപ്രകാശത്തിന്റെ 99.965% വരെ ആഗിരണം ചെയ്യുന്നു (663 nm ൽ പ്രകാശം മെറ്റീരിയലിന് ലംബമാണെങ്കിൽ) താണ്.[4] VANTA (വെർട്ടിക്കലി അറേഞ്ച്ഡ് നാനോട്യൂബ് അറേസ്), കറുപ്പ് എന്നതിന്റെ ഇംഗ്ലീഷ് ആയ ബ്ലാക്ക് എന്നിവയുടെ സംയുക്തമാണ് ഈ പേര്.[5]

സാങ്കേതികം

തിരുത്തുക

ഒരു സാധാരണ 24-ബിറ്റ് കമ്പ്യൂട്ടർ ഡിസ്പ്ലേയിൽ ഒരു പോയിന്റിന്റെ നിറം മൂന്ന് ആർജിബി (ചുവപ്പ്, പച്ച, നീല) മൂല്യങ്ങളാൽ നിർവചിക്കപ്പെടുന്നു. ഒരു പിക്സലിന്റെ ചുവപ്പ്, പച്ച, നീല ഘടകങ്ങൾ പൂർണ്ണമായും പ്രകാശിക്കുമ്പോൾ (255,255,255) അത് വെളുത്തതായും മൂന്ന് ഘടകങ്ങളും പ്രകാശരഹിതമാകുമ്പോൾ (0,0,0) അത് കറുത്തത് ആയും കാണപ്പെടുന്നു.[6]

സാംസ്കാരികം

തിരുത്തുക

യഹൂദമതവും ക്രിസ്തുമതവും പോലെയുള്ള പല മതങ്ങളിലെയും സൃഷ്ടിയെക്കുറിച്ചുള്ള വിവരണങ്ങൾ ആരംഭിക്കുന്നത്, ദൈവം ഒരു ആദിമ അന്ധകാരത്തിൽ നിന്ന് വെളിച്ചം സൃഷ്ടിക്കുന്നത് പറഞ്ഞുകൊണ്ടാണ്, കൂടാതെ പല പുരാണങ്ങളും ലോകാവസാനത്തെ ഇരുട്ടായി പറയുന്നു.[7]

ചിത്രകല

തിരുത്തുക
 
ദി കോളിംഗ് ഓഫ് സെന്റ് മാത്യു എന്ന ചിത്രത്തിൽ അതിന്റെ ചിയറോസ്ക്യൂറോ ഇഫക്റ്റുകൾക്കായി കാരവാജിയോ ഇരുട്ടിനെ ഉപയോഗിക്കുന്നു.

ഓരോ നിറവും പ്രകാശത്തിന്റെ ചില ആവൃത്തികളെ ആഗിരണം ചെയ്യുന്നതിനാൽ ഇരുട്ട് സൃഷ്ടിക്കാൻ ചിത്രകാരന്മാർ വർണ്ണ പെയിന്റുകൾ ഒരുമിച്ച് കലർത്തുന്നു. സൈദ്ധാന്തികമായി, മൂന്ന് പ്രാഥമിക നിറങ്ങൾ അല്ലെങ്കിൽ മൂന്ന് ദ്വിതീയ നിറങ്ങൾ ഒരുമിച്ച് കലർത്തുന്നത് കറുപ്പ് നിറം സൃഷ്ടിക്കും.

സാഹിത്യം

തിരുത്തുക

ഇരുട്ടിൻ്റെയും വെളിച്ചത്തിൻ്റെയും പ്രതീകാത്മക ഉപയോഗങ്ങൾ സാഹിത്യത്തിൽ സാധാരണമാണ്. തിന്മ, മരണം പോലെയുള്ളവയെ കുറിക്കാൻ ഇരുട്ട് എന്ന പദം പലപ്പോഴും ഉപയോഗിക്കുന്നു.[8]

ഇതും കാണുക

തിരുത്തുക
  • വെളിച്ചം
  • നിഴൽ
  • നിറങ്ങളുടെ സിദ്ധാന്തം
  • നിക്ടോഫോബിയ
  1. "Eigengrau: The Shade You See When You Shut Your Eyes Isn't Perfect Black". IFLScience (in ഇംഗ്ലീഷ്). 8 മാർച്ച് 2023.
  2. Mantese, Lucymarie (March 2000). "Photon-Driven Localization: How Materials Really Absorb Light". American Physical Society, Annual March Meeting. American Physical Society: E2.001. Bibcode:2000APS..MAR.E2001M.
  3. Mizon, Bob (2016-07-04). Finding a Million-Star Hotel: An Astro-Tourist's Guide to Dark Sky Places (in ഇംഗ്ലീഷ്). Springer. pp. 9–16. ISBN 978-3-319-33855-2.
  4. Coldewey, Devin (15 July 2014). "Vantablack: U.K. Firm Shows Off 'World's Darkest Material'". NBC News. Archived from the original on 19 July 2014. Retrieved 19 July 2014.
  5. Rossing, Thomas D.; Chiaverina, Christopher J. (2020-01-03). Light Science: Physics and the Visual Arts (in ഇംഗ്ലീഷ്). Springer Nature. p. 172. ISBN 978-3-030-27103-9.
  6. Kruegle, Herman (2011-03-15). CCTV Surveillance: Video Practices and Technology (in ഇംഗ്ലീഷ്). Elsevier. p. 259. ISBN 978-0-08-046818-1.
  7. "Light and Darkness | Encyclopedia.com". www.encyclopedia.com.
  8. "Dark & Light Symbolism in Literature". Pen and the Pad (in ഇംഗ്ലീഷ്).

പുറം കണ്ണികൾ

തിരുത്തുക
  •   ഇരുട്ട് എന്നതിന്റെ വിക്ഷണറി നിർ‌വചനം.
  •   Quotations related to ഇരുട്ട് at Wikiquote
"https://ml.wikipedia.org/w/index.php?title=ഇരുട്ട്&oldid=4122854" എന്ന താളിൽനിന്ന് ശേഖരിച്ചത്