ഇരവിക്കുട്ടിപ്പിള്ള
തെക്കൻ കേരളത്തിലെ വേണാട് രാജ്യത്തിലെ പടത്തലവനായിരുന്നു ഇരവിക്കുട്ടിപ്പിള്ള (1603-1635).
ആമുഖം
തിരുത്തുകപിള്ള “പടത്തലവർ“ എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. ഇന്ന് കന്യാകുമാരി ജില്ലയിലുള്ള കൽക്കുളം താലൂക്കിലെ കേരളപുരം ഗ്രാമത്തിലെ വലിയവീട് തറവാട്ടിലാണ് പിള്ള ജനിച്ചത്. അമ്മ: ഈശ്വരി പിള്ള. അച്ഛൻ: കേരളപുരം രാജാവ്. കുഴിക്കോട്ട് പടുവിലകത്ത് നാരായണപിള്ളയായിരുന്നു ആയോധനകലയിൽ പിള്ളയുടെ ഗുരുനാഥൻ. വേണാട് രാജാവായ ഉണ്ണികേരള വർമ്മയുടെ കീഴിൽ അദ്ദേഹം ഒരു മന്ത്രി ആയി. വേണാട് രാജ്യത്തിന്റെ തലസ്ഥാനം പത്മനാഭപുരം ആയിരുന്നു. ഈ കാലത്ത് മധുര തിരുമല നായ്ക്കൻ വേണാട് ആക്രമിച്ചു. ഇരവിക്കുട്ടിപ്പിള്ള വേണാട് പടനയിച്ചു. വേലയ്യൻ നയിച്ച മധുര സൈന്യത്തിന്റെ ആക്രമണത്തെ വേണാട് സൈന്യം എതിർത്തുതോൽപ്പിച്ചു. ഇതിനു പാരിതോഷികമായി ഇരവിക്കുട്ടിപ്പിള്ളയെ രാജാവ് വേണാട് രാജ്യത്തിന്റെ സേനാ നായകനും മുഖ്യമന്ത്രിയുമായി നിയമിച്ചു. പക്ഷേ തിരുമലനായ്ക്കൻ രാമപ്പയ്യന്റെ കീഴിൽ മറ്റൊരു സൈന്യത്തെ വേണാട് ആക്രമിക്കുവാൻ അയച്ചു. നാഗർകോവിലിന് അടുത്തുള്ള കണിയംകുളം എന്ന സ്ഥലത്തുവെച്ച് നടന്ന ഈ യുദ്ധം നിർണ്ണായകമായിരുന്നു. ഇരവിക്കുട്ടിപ്പിള്ളയോടുള്ള അസൂയ കാരണം ചില സേനാ നായകന്മാർ ചതിച്ചു. അങ്ങനെ മധുര സൈന്യം വേണാട് സൈന്യത്തെ തോൽപ്പിച്ചു. ഇരവിക്കുട്ടിപ്പിള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവം പിന്നീട് വില്ലടിച്ചാൻ പാട്ടിലെ പ്രമേയമായി. തദ്ദേശീയ തമിഴിൽ ‘‘‘കണിയാങ്കുളത്തു പോര്‘‘‘ എന്ന വില്ലടിച്ചാൻ പാട്ടിൽ ഈ സംഭവം വർണ്ണിക്കുന്നു.
അവലംബം
തിരുത്തുക- ‘‘മഹച്ചരിത സംഗ്രഹം’’ - പള്ളിപ്പുറത്തു കുഞ്ഞികൃഷ്ണൻ.