ഇയർ ഓഫ് ഡയോനിഷ്യസ്
ഇറ്റലിയിലെ സിസിലി ദ്വീപിലെ സിറാക്കൂസ് നഗരത്തിലെ ടെമെനൈറ്റ്സ് കുന്നിൽ നിന്ന് കൊത്തിയെടുത്ത ഒരു ചുണ്ണാമ്പുകല്ല് ഗുഹയാണ് ഇയർ ഓഫ് ഡയോനിഷ്യസ് (ഇറ്റാലിയൻ: Orecchio di Dionisio). പ്രശസ്ത ചിത്രകാരനായ മൈക്കലാഞ്ചലോ ഡാ കാരവാജിയോആണ് ഈ ഗുഹയ്ക്ക് ഈ പേര് നൽകിയത്. മനുഷ്യന്റെ ചെവിയുടെ ആകൃതിയുമായി ഈ ഗുഹയുടെ ആകൃതിക്ക് സാമ്യമുള്ളതിനാലാണ് ഈ പേര് നൽകപ്പെട്ടത്. ഈ ഗുഹ അതിലെ പ്രതിധ്വനികളുമായി ബന്ധപ്പെട്ടാണ് പ്രശസ്തമായിരിക്കുന്നത്.
Orecchio di Dionisio Ear of Dionysius | |
---|---|
Orecchio di Dionisio | |
Location | Syracuse (SR, Sicily, Italy) |
Coordinates | 37°04′34.45″N 15°16′34.50″E / 37.0762361°N 15.2762500°E |
Depth | 70 മീറ്റർ (230 അടി) |
Length | 65 മീറ്റർ (213 അടി) |
Elevation | 400 amsl |
Entrances | 1 |
Website | Orecchio di Dionisio |
ഇയർ ഓഫ് ഡയോനിഷ്യസ് ഒരു പഴയ ചുണ്ണാമ്പുകല്ല് ക്വാറിയിൽ നിന്നാണ് രൂപപ്പെട്ടത്. 23 മീറ്റർ ഉയരമുള്ള ഇത് മലഞ്ചെരിവിനുള്ളിലേക്ക് 65മീറ്റർ നീണ്ടുകിടക്കുന്നു. ഗുഹയുടെ ഉള്ളിലേക്ക് ഇത് ഒരു S ആകൃതിയാണ് ഉള്ളത്. ഗുഹയുടെ താഴ്ഭാഗം വലുതും മുകൾഭാഗം ഒരു വെള്ളതുള്ളിപോലെ ചെറുതുമാണ്.ഗുഹയുടെ ഈ ആകൃതി കാരണം ഇവിടെ വളരെ നല്ല ശബ്‌ദമുണ്ട്. ഇത് ഒരു ചെറിയ ശബ്ദം പോലും ഗുഹയിലുടനീളം പ്രതിധ്വനിക്കുന്നതിന് ഇടയാക്കുന്നു .
ഗുഹയുടെ ഉദ്ദേശ്യം
തിരുത്തുകഈ ഗുഹ ഗ്രീക്ക്/റോമൻ കാലഘട്ടത്തിൽ സിറാക്കൂസിന് ജലസംഭരണം നൽകുന്നതിനായി കുഴിച്ചതാണ്. ഇടുങ്ങിയ തുരങ്കമാണ് ആദ്യം കുഴിച്ചത്. ഈ തുരങ്കം പിന്നീട് താഴേക്കും വശങ്ങളിലേക്കും കുഴിച്ച് വിശാലമാക്കി. അത് ഗുഹയ്ക്ക് അസാധാരണമായ രൂപം നൽകി. ഈ കൃത്രിമ ഗുഹയുടെ മുകളിൽ ചെറിയ ഇടുങ്ങിയ തുരങ്കം ഇപ്പോഴും കാണാം. ഒരു ഭൂകമ്പം ഈ പ്രദേശത്ത് നാശം വിതച്ചു, പിന്നീട് ഗുഹ ജലസംഭരണത്തിന് ഉപയോഗിക്കാൻ കഴിയാതായി.
ചരിത്രം
തിരുത്തുക1608-ൽ ചിത്രകാരൻ കാരവാജിയോയാണ് ഈ ഗുഹക്ക് ഈ പേര് നൽകിയത്. [1] ഗണിതശാസ്ത്രജ്ഞനും പുരാതന വിദഗ്ദ്ധനും പുരാവസ്തു ഗവേഷകനുമായ വിൻസെൻസോ മിറബെല്ല ഗ്രോട്ടോ കാണിച്ചു. ഇത് സിറാക്കൂസിലെ സ്വേച്ഛാധിപതിയായ ഡയോനിഷ്യസ് ഒന്നാമനെ സൂചിപ്പിക്കുന്നു. ഐതിഹ്യമനുസരിച്ച്, ഡയോനിഷ്യസ് ഈ ഗുഹയെ രാഷ്ട്രീയ വിമതർക്കുള്ള ഒരു തടവറയായി ഉപയോഗിച്ചു, കൂടാതെ തന്റെ ബന്ദികളുടെ പദ്ധതികളും രഹസ്യങ്ങളും ഗുഹയിലെ പ്രതിധ്വനി ഉപയോഗിച്ച് രഹസ്യമായി കേട്ടു. മറ്റൊരു ഐതിഹ്യം അവകാശപ്പെടുന്നത് ഡയോനിഷ്യസ് ഗുഹ അതിന്റെ ആകൃതിയിൽ കൊത്തിയെടുത്തതിനാൽ അതിൽ പീഡിപ്പിക്കപ്പെടുന്ന തടവുകാരുടെ നിലവിളിശബ്ദം വർദ്ധിപ്പിക്കും. ഗുഹയിലെ ഫോക്കൽ പോയിന്റിലേക്കുള്ള പ്രവേശനം ഇനി സാധ്യമല്ലാത്തതിനാൽ ശബ്‌ദ-ഫോക്കസിംഗ് പ്രഭാവം ഇപ്പോൾ കേൾക്കാനാകില്ല. ഗുഹയിലെ സന്ദർശകർക്ക് ഡയോനിഷ്യസിന്റെ ചെവിയിൽ ആയിരിക്കുമ്പോൾ ഇപ്പോഴും പ്രതിധ്വനി കേൾക്കാനാകും.
ഈ ഗുഹയിലെ കുറ്റമറ്റ അക്വാസ്റ്റിക്സ് കാരണം ഈ ഗുഹയുടെ രൂപത്തിൽ ഒരു ഇയർ ട്രമ്പറ്റ് നിർമ്മിച്ചിട്ടുണ്ട്. അതിന് മാറ്റംവരുത്താവുന്ന ഒരു കുഴലാണ് ഉള്ളത്.
രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന രഹസ്യനിരീക്ഷണങ്ങളെയും ഇയർ ഓഫ് ഡയോണീഷ്യസ് എന്ന് വിളിക്കാറുണ്ട്.
ജനകീയ സംസ്കാരത്തിൽ
തിരുത്തുക2023-ൽ പുറത്തിറങ്ങിയ ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി എന്ന ചിത്രത്തിലെ ആർക്കിമിഡീസിന്റെ ശവകുടീരത്തിന്റെ സ്ഥാനമായാണ് ഈ ഗുഹ ചിത്രീകരിച്ചിരിക്കുന്നത്.
ഇതും കാണുക
തിരുത്തുക- ഗുഹകളുടെ പട്ടിക
- ഇറ്റലിയിലെ ഗുഹകളുടെ പട്ടിക
കുറിപ്പുകൾ
തിരുത്തുക- ↑ "Turismo a Siracusa - Algila". Archived from the original on 2019-12-30. Retrieved 28 May 2018.
അവലംബങ്ങൾ
തിരുത്തുക- Mike Metras (19 June 2013). Sicily's Historic Coasts. Lulu.com. p. 111. ISBN 978-1-4303-2530-7.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMedia related to Ear of Dionysius at Wikimedia Commons