ഇയാൻ ഹീലി
ഇയാൻ ഹീലി (ജനനം: 30 ഏപ്രിൽ 1964, ബ്രിസ്ബേൻ, ഓസ്ട്രേലിയ) ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. മികച്ച ഒരു വിക്കറ്റ് കീപ്പറും, ഒരു നല്ല വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനുമായിരുന്നു അദ്ദേഹം. 1988ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മികച്ച വിക്കറ്റ് കീപ്പിങ് പ്രകടനങ്ങളിലൂടെയും, മികച്ച കുറച്ച് ബാറ്റിങ് പ്രകടനങ്ങളിലൂടെയും ടീമിന്റെ ഒരു അവിഭാജ്യ ഘടകമായി അദ്ദേഹം മാറി. 1996-97 കാലഘട്ടത്തിൽ ഏതാനും മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. 1999ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോഴേക്കും,395 പുറത്താക്കലുകളുമായി ടെസ്റ്റിൽ ഏറ്റവും അധികം പുറത്താക്കലുകളുള്ള വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലായിരുന്നു.[1] പിന്നീട് ആ റെക്കോഡ് ദക്ഷിണാഫ്രിക്കൻ കീപ്പർ മാർക്ക് ബൂഷേയും, ഓസ്ട്രേലിയൻ കീപ്പർ ആദം ഗിൽക്രിസ്റ്റും മറികടന്നു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഇയാൻ ആൻഡ്രൂ ഹീലി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ബ്രിസ്ബേൻ, ക്യൂൻസ്ലാൻഡ്, ഓസ്ട്രേലിയ | 30 ഏപ്രിൽ 1964|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | ഹീൽസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | വിക്കറ്റ് കീപ്പർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | ഗ്രെഗ് ഹീലി (സഹോദരൻ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 344) | 15 സെപ്റ്റംബർ 1988 v [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താൻ]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 17 ഒക്ടോബർ 1999 v [[സിംബാബ്‌വെ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്‌വെ]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 102) | 14 ഒക്ടോബർ 1988 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 25 മേയ് 1997 v [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ട്]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1986–1999 | ക്വീൻസ്ലാൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 30 മാർച്ച് 2009 |
മികച്ച പ്രകടനങ്ങൾ
തിരുത്തുകടെസ്റ്റ് ക്രിക്കറ്റ് ശതകങ്ങൾ
തിരുത്തുകക്രമ നം. | റൺസ് | പന്തുകൾ | എതിരാളി | വേദി | തീയതി |
---|---|---|---|---|---|
1 | 102* | 133 | ഇംഗ്ലണ്ട് | മാഞ്ചസ്റ്റർ | 3 ജൂൺ 1993[2] |
2 | 113* | 181 | ന്യൂസിലൻഡ് | പെർത്ത് | 12 നവംബർ 1993[3] |
3 | 161* | 250 | വെസ്റ്റ് ഇൻഡീസ് | ബ്രിസ്ബേൻ | 22 നവംബർ 1996[4] |
4 | 134 | 229 | ഇംഗ്ലണ്ട് | ബ്രിസ്ബേൻ | 20 നവംബർ 1998[5] |