മൊസൂൾ, അലപ്പോ, ഹമാ, ഏദസ്സ എന്നിവിടങ്ങളിൽ ഭരണം നടത്തിയ തുർക്കി വംശജനായിരുന്നു ഇമാദുദ്ദീൻ സൻകി[1] (അറബിعماد الدین زنكي‬; 1085-14 September 1146). സൻകി ഭരണവംശം ഇദ്ദേഹത്തിൽ നിന്നാണ് ആരംഭിക്കുന്നത്.

ഇമാദുദ്ദീൻ സൻകി
മൊസൂൾ, അലപ്പോ, ഹമാ, ഏദസ്സ എന്നിവടങ്ങളിലെ ഭരണാധികാരി
ഭരണകാലം1127–1146
സ്ഥാനാരോഹണം1127, Mosul
പൂർണ്ണനാമംഇമാദുദ്ദീൻ സൻകി അൽ മാലിക് അൽ മൻസൂർ
ജനനം1085
മരണം1146-09-14 (aged 61)
മരണസ്ഥലംസിറിയ
മുൻ‌ഗാമിമഹ്‌മൂദ് രണ്ടാമൻ
പിൻ‌ഗാമിസൈഫുദ്ദീൻ അൽ ഗാസി ഒന്നാമൻ (മൊസൂളിൽ)
നൂറുദ്ദീൻ സൻകി (1174-ൽ മരണം) (അലപ്പോയിൽ)
രാജവംശംസൻകി സാമ്രാജ്യം
പിതാവ്അക്സങ്കൂർ അൽ ഹാജിബ്

ജീവിതരേഖതിരുത്തുക

മാലിക് ഷാ ഒന്നാമന്റെ ഭരണകാലത്ത് അലപ്പോയുടെ ഗവർണ്ണറായിരുന്ന അക്സുങ്കൂർ അൽ ഹാജിബിന്റെ പുത്രനായി ജനിച്ച ഇമാദുദ്ദീൻ ഇറാഖിലെ മൊസൂളിൽ ആയിരുന്നു വളർന്നുവന്നത്. അവിടെ ഗവർണ്ണറായിരുന്ന കെർബോഗയുടെ മരണത്തോടെ 1127-ൽ ഇമാദുദ്ദീൻ മൊസൂളിലെ അധികാരിയായി മാറി. ദമാസ്കസ് ഭരിച്ചിരുന്ന തഗത്കിൻ 1128-ൽ മരണപ്പെട്ടതോടെ സിറിയയിൽ കുരിശുയുദ്ധസൈനികരുടെ കയ്യേറ്റം കൂടിവന്നിരുന്നു[2]. ഇതിനിടെ 1128-ൽ തന്നെയാണ് അലപ്പോയിൽ കൂടി ഇമാദുദ്ദീൻ ഉത്തരവാദിത്തമേൽക്കുന്നത്. മൊസൂളിലും അലപ്പോയിലും ഗവർണ്ണറായിരിക്കെ ബാഗ്ദാദിലെ സെൽജൂക് രാജാവായിരുന്ന മഹ്‌മൂദ് രണ്ടാമന്റെ വിശ്വസ്തനായി ഇമാദുദ്ദീൻ പ്രവർത്തിച്ചുവന്നു. മേഖലയിലെ കുരിശുയുദ്ധ മേധാവിത്തം അവസാനിപ്പിക്കാനായി നിരവധി നീക്കങ്ങൾ ഇമാദുദ്ദീൻ നടത്തുകയുണ്ടായി.

മരണംതിരുത്തുക

1146 സെപ്റ്റംബറിൽ സ്വന്തം ഭൃത്യന്റെ കയ്യാൽ ഇമാദുദ്ദീൻ കൊല്ലപ്പെടുകയായിരുന്നു[3]. തുടർന്ന് മക്കളായ സൈഫുദ്ദീൻ, നൂറുദ്ദീൻ എന്നിവർ യഥാക്രമം മൊസൂൾ, അലപ്പോ എന്നിവിടങ്ങളിൽ അധികാരമേറ്റു.

അവലംബംതിരുത്തുക

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. Gabrieli 1969: 41
 3. Maalouf, Crusades Through Arab Eyes, pg.138

സ്രോതസ്സുകൾതിരുത്തുക

 • ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value).
 • Amin Maalouf, The Crusades Through Arab Eyes, 1985
 • Steven Runciman, A History of the Crusades, vol. II: The Kingdom of Jerusalem. Cambridge University Press, 1952.
 • The Damascus Chronicle of the Crusades, Extracted and Translated from the Chronicle of Ibn al-Qalanisi. H.A.R. Gibb, 1932 (reprint, Dover Publications, 2002).
 • William of Tyre, A History of Deeds Done Beyond the Sea, trans. E.A. Babcock and A.C. Krey. Columbia University Press, 1943.
 • An Arab-Syrian Gentleman and Warrior in the Period of the Crusades; Memoirs of Usamah ibn-Munqidh (Kitab al i'tibar), trans. Philip K. Hitti. New York, 1929.
 • The Second Crusade Scope and Consequences Edited by Jonathan Phillips & Martin Hoch, 2001.
 • The Chronicle of Michael the Syrian - (Khtobo D-Makethbonuth Zabne) (finished 1193-1195)
 • Taef El-Azhari, Zengi and the Muslim Response to the Crusades, Routledge, Abington, UK, 2006.
"https://ml.wikipedia.org/w/index.php?title=ഇമാദുദ്ദീൻ_സൻകി&oldid=3713143" എന്ന താളിൽനിന്ന് ശേഖരിച്ചത്