നൂറുദ്ദീൻ സിൻകി
1146 മുതൽ 1174 വരെ ഡമസ്കസ് ആലപ്പോ പ്രവിശ്യകൾ ഭരിച്ചിരുന്ന തുർക്ക് വംശജനായിരുന്ന സിങ്കിദ് ഭരണാധികാരിയാണ് നൂറുദ്ദീൻ സിൻകി (Arabic: نور الدين). നൂർ അദ്ദീൻ അബുൽ ഖാസിം മഹമൂദ് ഇബ്ൻ ഇമാമുദീൻ സിൻകി എന്നാണ് പൂർണ്ണ നാമം. വിശ്വാസത്തിൻറെ വെളിച്ചം എന്നാണ് നൂറുദ്ധീൻറെ അർത്ഥം. മുസ്ലിം ലോകത്ത് വിഖ്യാതനായ ഇദ്ദേഹത്തിന്റെ ബാല്യ കാല സുഹൃത്തും, സൈന്യാധിപനുമായിരുന്നു ലോക പ്രശസ്തനായ സലാഹുദ്ദീൻ അയ്യൂബി.[1]
നൂറുദ്ദീൻ സിൻകി | |
---|---|
ഡമാസ്കസ് ആലപ്പോ അമീർ | |
ഭരണകാലം | ആലപ്പോ 1146–1174 ഡമാസ്‌ക്‌സ് 1156–1174 |
പൂർണ്ണനാമം | അബുൽ ഖാസിം നൂർ അദ്ദീൻ മഹമൂദ് ഇബ്ൻ ഇമാമുദീൻ സിൻകി |
ജനനം | 1118 |
മരണം | 15 മെയ് 1174 (aged 56) |
മരണസ്ഥലം | ഡമാസ്‌ക്‌സ്, സിറിയ |
അടക്കം ചെയ്തത് | നൂർ അൽദീൻ ദർഗ്ഗ |
മുൻഗാമി | ഇമാമുദീൻ സിൻകി |
പിൻഗാമി | അസാലിഹ് ഇസ്മായീൽ |
രാജവംശം | സിൻകിദ് രാജാവംശം |
പിതാവ് | ഇമാമുദീൻ സിൻകി |
ജീവരേഖ
തിരുത്തുകതുർക്കിക്ക് - സെർജ്ജുക് പ്രതിനിധിയായി ആലപ്പോ, മൊസൂൾ നഗരങ്ങൾ ഭരിച്ചിരുന്ന പ്രവിശ്യാ ഭരണാധികാരി ഇമാമുദ്ധീൻ സിങ്കിയുടെ രണ്ടാമത്തെ മകനായാണ് നൂറുദീൻ ജനിക്കുന്നത്. ക്രൂസേഡിൻസിനെതിരെ പോരാട്ടം നയിച്ച് കൊണ്ടിരുന്ന ഇമാമുദ്ദീൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നൂറുദ്ധീൻ ആലപ്പോയുടെ അധികാരവും സഹോദരനായ സൈഫുദ്ധീൻ മൊസൂളിൻറെ അധികാരവും പങ്കിട്ടെടുത്തു. പിതാവിൻറെ പാത പിന്തുടർന്ന് യൂറോപ്യൻ ക്രൂസേഡിൻസിനെതിരെ പടപൊരുതാനായിരുന്നു നൂറുദ്ധീനും ആഗ്രഹിച്ചത്. ഈ ആഗ്രഹങ്ങളുടെയൊക്കെ ലക്ഷ്യം യൂറോപ്യർ കീഴടക്കിയ ജെറുസലേം തിരിച്ചു പിടിച്ചു വിശുദ്ധ ആരാധനാലയമായി കരുതപ്പെടുന്ന ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കുകയായിരുന്നു.[2] ബാല്യത്തിൽ സുഹൃത്ത് സലാഹുദ്ദീൻ പിതാവിനോടൊപ്പം സൂഫി സന്യാസി കൈലാനിയുടെ ആശ്രമത്തിൽ സന്ദർശനം നടത്തിയപ്പോൾ കൈലാനി സലാഹുദ്ധീൻറെ കഴുത്ത് തടവുകയും [3] അവിടെയുണ്ടായിരുന്ന മറ്റൊരു യോഗി യോഗി ഇരുവരെയും കൂട്ടി ഒരു ആധ്യാത്മികൻ തടി കൊണ്ട് നിർമ്മിച്ച മിമ്പർ (പ്രസംഗപീഠം) കാട്ടി കൊടുക്കുകയും ഉണ്ടായി. നൂറു കണക്കിന് പേർ ആവശ്യപ്പെട്ടിട്ടും അദ്ദേഹമത് നൽകിയില്ലെന്നും ബൈത്തുൽ മുഖദ്ദസിൽ സ്ഥാപിക്കുവാനാണ് ഇത് നിർമ്മിച്ചതെന്ന മറുപടിയാണ് നൽകിയതെന്നും സൂഫി ആ ബാലനെ ഓർമ്മിപ്പിച്ചു. പിൽകാലത്ത് സലാഹുദ്ദീൻ ഈ സംഭവം നൂറുദ്ദീനുമായി പങ്കു വെക്കുകയും ജെറുസലേം തിരിച്ചു പിടിച്ചു പ്രസംഗപീഠം സ്ഥാപിക്കണമെന്ന കലാശായ മോഹം ഇരുവരിലും ഉടലെടുക്കുകയുമുണ്ടായി. അധികാരം കരസ്ഥമായതിനെ തുടർന്ന് നൂറുദ്ദീൻ സങ്കി ഭീമാകാരമായ രീതിയിൽ നിർമ്മിച്ച പ്രസംഗ പീഠം ബൈത്തുൽ മുഖദ്ദസിൽ പ്രതിഷ്ടിക്കാനായി ഒരുക്കി. കൈയും മെയ്യും ഒരുക്കി പോരാത്തത്തിനിറങ്ങിയ നൂറുദ്ദീൻ ഒരോ പ്രദേശങ്ങളായി തൻറെ അധീനതയിലേക്കാക്കി.
1148 ഇൽ ഫ്രാൻസിലെ ലൂയിസ് ഏഴാമനും, ജർമനിയിലെ കൊണാർഡ് മൂന്നാമനും സംയുക്തമായി നൂറുദീൻറെ സിറിയൻ പ്രവിശ്യകൾക്കെതിരെ യുദ്ധം നയിചെങ്കിലും പരാജയപ്പെട്ടു. ഒരു ഭരണത്തിൻ കീഴിൽ നിയന്ത്രിക്കപ്പെടുകയാണ് നല്ലതെന്ന തിരിച്ചറിവിൽ മൊസൂളിൻറെ അധികാരവും 1149 നൂറുദ്ധീന് നൽകപ്പെട്ടു. 1154 ഓടെ ഡമാസ്കസ് കീഴടക്കിയ നൂറുദ്ദീൻ യൂറോപ്യരുടെ കൈയിലുണ്ടായിരുന്ന ഈജിപ്ത്തിൻറെയും സിറിയയയുടെയും പലഭാഗങ്ങളും 1166 -68 കാലയളവിൽ സൈനിക മേധാവി ശിർക്കുകിൻറെ സഹായത്തോടെ പിടിച്ചെടുത്തു. ഈജിപ്ത് കരവലയത്തിൽ വന്നതോടെ ജറൂസലം കീഴടക്കാനുള്ള ദൗത്യം ശിർക്കുവിൻറെ അനന്തരവനും ഈജിപ്തിലെ ഡെപ്യൂട്ടിയായ സ്വലാഹുദ്ദീനെ ഏൽപ്പിച്ചു. യൂറോപ്യർക്കെതിരെയുള്ള പോരാട്ടം കനക്കുന്നത് ഇതിനെ തുടർന്നാണ്.അബ്ബാസിയാ ഖലീഫ അടക്കമുള്ള മുസ്ലിം രാജാക്കന്മാരുടെ ഒരു സംയുക്ത മുന്നണി ഉണ്ടാക്കാൻ നൂറുദ്ധീനും സലാഹുദ്ധീനും പരിശ്രമിക്കുകയും അത്തരം ഒരു സേനയുടെ സഹായത്തോടെ മധ്യേഷ്യയിലെ ഒട്ടേറെ പ്രദേശങ്ങൾ യൂറോപ്യരിൽ നിന്നും പിടിച്ചെടുക്കുകയുമുണ്ടായി
ഇതിഹാസം
തിരുത്തുകസത്സ്വഭാവത്തിനുടമയായിരുന്നു നൂറുദ്ദീൻ എന്നാണു ചരിത്രകാരന്മാർ വിശേഹിപ്പിക്കുന്നത്. [4]ഭരണമേറ്റെടുത്തതിനെ തുടർന്ന് വ്യവസ്ഥാപിതമായ രീതിയിൽ നഗരങ്ങൾ കെട്ടിപ്പടുക്കുകയും നികുതികൾ ലഘൂകരിക്കുകയും ചെയ്തിരുന്നു. തന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ വിശ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പണിയാൻ പ്രതേകം താല്പര്യമെടുത്തിരുന്നു.[5] യാത്രക്കാർക്കും തീർത്ഥാടക സഞ്ചാരികൾക്കും വാഴയാർക്കിൽ സത്രങ്ങൾ സ്ഥാപിച്ചു. ഉദ്യാനങ്ങളും ശുചി മുറികളും സ്ഥാപിക്കാനായി ഉത്സാഹിച്ചു. ആഴ്കളിൽ ഓരോ പ്രവിശ്യകളിലും ദർബാർ സംഘടിപ്പിക്കുകയും ജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുകയും പ്രാദേശിക ഭരണ സംവിധാനത്തിലുള്ള ഉദ്യോഗസ്ഥരെ പറ്റി അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഭരണ സംവിധാനമായിരുന്നു ഇദ്ദേഹത്തിൻറെത്.
മത ഭക്തനായ ഒരു ഭരണാധികാരിയായിരുന്നു ഇദ്ദേഹം. മതപാഠശാലകളും സൂഫി ആശ്രമങ്ങളും നിർമ്മിച്ച് നൽകുകയും ഖാൻഖാഹുകളിൽ നടക്കുന്ന മൗലീദ് ധിക്കർ അടക്കമുള്ള ആചാരങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തു. സൂഫിസത്തോട് പ്രതിപത്തി ഉണ്ടായിരുന്ന ഇദ്ദേഹം ത്വരീഖ സ്വീകരിക്കുകയും മെക്ക തീർത്ഥാടനത്തിന് ശേഷം ആധ്യാത്മികതയിലേക്ക് പൂർണ്ണ സമർപ്പണം ചെയ്യുകയുമുണ്ടായി. ഷാഫി ഹനഫി കർമ്മശാസ്ത്ര പഠന കേന്ദ്രങ്ങളും പള്ളികളും രാജ്യമൊട്ടുക്കും സ്ഥാപിക്കുകയും ഈ കർമ്മശാസ്ത്ര പണ്ഡിതരെ മതമേധാവികളായി നിയമിക്കുകയുമുണ്ടായി.[6]
നൂറുദ്ദീൻറെ മതബോധത്തെയും ദൈവിക വിശ്വാസത്തെയും പറ്റി അടിവരയിടുന്ന നിരവധി സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ ദിമ്മിയത്ഥ് പ്രവിശ്യ യൂറോപ്യരിൽ നിന്നും പിടിച്ചെടുക്കാനുള്ള യുദ്ധം ആരംഭിക്കുന്നതിന് മുൻപ് അദ്ദേഹം നടത്തിയ പാർത്ഥന അത്തരത്തിൽ ഒന്നാണ്
ഏക ദൈവമേ.. പ്രബലമാണ് ശത്രു സൈന്യം, നിസ്സാരമാണ് എൻറെ സൈന്യം. ശാക്തീകരിക്കപ്പെട്ട ശത്രു സൈന്യത്തിൽ നിന്ദ്യരാക്കപ്പെട്ട നിൻറെ അടിമകളാണ്. ശുഷ്കമായ എൻറെ സൈന്യത്തിൽ ഉള്ളതാകട്ടെ നിൻറെ ഔലിയാക്കൾ (മുസ്ലിം പുണ്യപുരുഷന്മാർ) ആണ്. നിൻറെ അടിമകളായ വിശ്വാസികളാണ്. നാഥാ എൻറെ കൂടെയുള്ള വലിയ്യുകൾക്ക് മുന്നിൽ ഒരു നായയുടെ വില പോലും എനിക്കില്ലെന്ന് അറിയാം. നീ മഹ്മൂദിനെ സഹായിക്കണ്ടതില്ല. നീ സത്യത്തെ സഹായിക്കുക, വിശ്വാസികളെ സഹായിക്കുക.[7]
1174 മെയ് 15 ന് തൻറെ അമ്പത്തിയാറാം വയസ്സിൽ ജെറുസലം കീഴടക്കാനുള്ള മോഹം ബാക്കി വെച്ച് നൂറുദ്ധീൻ സങ്കി മരണപ്പെട്ടു.[8] പിതാവിൻറെ അഭിലാഷത്തിനെതിരായി പ്രവർത്തിച്ചു ചേരിതിരിഞ്ഞു പരസ്പരം യുദ്ധത്തിലേർപ്പർട്ടിരുന്ന മക്കളിൽ നിന്നും അധികാരം സലാഹുദ്ദീൻ തൻറെ നിയന്ത്രണത്തിൽ കൊണ്ട് വരികയും ജെറുസലേം കീഴടക്കി ബൈത്തുൽ മുഖദ്ദസിൽ മിമ്പർ പ്രതിഷ്ടിച്ചു കൊണ്ട് നൂറുദീന്റെ ചിരകാലസ്വപനം പ്രാവർത്തികമാക്കി.
അവലംബം
തിരുത്തുക- ↑ A History of the Crusades: The First Hundred Years,Kenneth Meyer Setton, Marshall W, p 531
- ↑ Runciman, Steven (1952). A History of the Crusades. Vol. II: The Kingdom of Jerusalem. Cambridge University Press
- ↑ Abdul-Qadir Gilani: Frederic P. Miller, Alphascript Publishing
- ↑ Runciman, Steven (1952). A History of the Crusades. Vol. II: The Kingdom of Jerusalem. Cambridge University Press.
- ↑ Raby, Julian (2004). "Nur Al-Din, the Qstal al-Shu-aybiyya, and the "Classical Revival"". Muqarnas: Essays in Honor of J.M. Rogers. Brill. 21.p=300
- ↑ Jotischky, Andrew (2017). Crusading and the Crusader States. Routledge p=121
- ↑ إسماعيل بن عمر بن كثير القرشي الدمشقي أبو الفداء عماد الدين; البداية والنهاية Abu al-Fiḍā ‘Imād Ad-Din Ismā‘īl ibn ‘Umar ibn Kathīr al-Qurashī Al-Damishqī Al-Bidaya wa'l-Nihaya
- ↑ Gabrieli, Francesco (1984), Arab Historians of the Crusades, Berkeley: University of California Press, ISBN 978-0-520-05224-6
ആധാരം
തിരുത്തുക- Asbridge, Thomas (2012). The Crusades: The War for the Holy Land. Simon & Schuster.
{{cite book}}
: Invalid|ref=harv
(help) - Barber, Malcolm (1994). The New Knighthood: A History of the Order of the Temple. Cambridge University Press.
{{cite book}}
: Invalid|ref=harv
(help) - Elisseeff, N. (1995). "Nur al-Din Mahmud b. Zanki". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam. Vol. Vol. VIII. Brill.
{{cite encyclopedia}}
:|volume=
has extra text (help); Invalid|ref=harv
(help) - The Damascus Chronicle of the Crusades, Extracted and Translated from the Chronicle of Ibn al-Qalanisi. H.A.R. Gibb, 1932 (reprint, Dover Publications, 2002)
- Jotischky, Andrew (2017). Crusading and the Crusader States. Routledge.
{{cite book}}
: Invalid|ref=harv
(help)121 - Raby, Julian (2004). "Nur Al-Din, the Qstal al-Shu-aybiyya, and the "Classical Revival"". Muqarnas: Essays in Honor of J.M. Rogers. 21. Brill.
{{cite journal}}
: Invalid|ref=harv
(help) - Runciman, Steven (1952). A History of the Crusades. Vol. Vol. II: The Kingdom of Jerusalem. Cambridge University Press.
{{cite book}}
:|volume=
has extra text (help); Invalid|ref=harv
(help) - Tyerman, Christopher (2006). God's War: A New History of the Crusades. Harvard University Press.
{{cite book}}
: Invalid|ref=harv
(help) - William of Tyre, A History of Deeds Done Beyond the Sea, trans. E.A. Babcock and A.C. Krey. Columbia University Press, 1943
ജീവചരിത്രം
തിരുത്തുക- Gabrieli, Francesco (1984), Arab Historians of the Crusades, Berkeley: University of California Press, ISBN 978-0-520-05224-6
- Steven Runciman, A History of the Crusades, vol. II: The Kingdom of Jerusalem. Cambridge University Press, 1952