മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ പങ്കുവഹിച്ച ഗായകനും രചയിതാവുമായിരുന്നു ഇബ്രാഹിം ബീരിച്ചേരി. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ബീരിച്ചേരിയിലായിരുന്നു ജനനം. കേരളത്തിലങ്ങോളവും വിദേശ രാജ്യങ്ങളിലെയും നിരവധി വേദികളിൽ പാടിയ അദ്ദേഹം ദഫ്‌മുട്ട്, കോൽക്കളി, ഒപ്പന തുടങ്ങിയ മാപ്പിള കലകളിലും സജീവമായിരുന്നു. ഖവാലി, പ്രേമഗാനങ്ങൾ, കല്യാണപ്പാട്ടുകൾ, മൈലാഞ്ചിപ്പാട്ട് തുടങ്ങി ഏതുപാട്ടും മധുരമായി പാടാൻ ഇബ്രാഹിമിന് കഴിഞ്ഞിരുന്നു. നിരവധി ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. [1]

കലാജീവിതം

തിരുത്തുക

തൃക്കരിപ്പൂരിലെ സലാം ബീരിച്ചേരിയുടെ കീഴിലാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അസീസ് തായിനേരിയുടെ കീഴിൽ നിരവധി വർഷക്കാലം ഗാനങ്ങൾ അവതരിപ്പിച്ചു. മാ­പ്പി­ള­പ്പാ­ട്ട് ക­ലാ­കാ­ര­ന്മാ­രു­ടെ സം­ഘ­ട­നയാ­യ 'ഉ­മ്മാ­സി'­ന്റെ ഭാ­ര­വാ­ഹി­ പദവിയും വഹിച്ചിട്ടുണ്ട്. [2]

കുടുംബ ജീവിതം

തിരുത്തുക

ഭാര്യ: സാജി­ത­. മക്ക­ളി­ല്ല.

ദർശന ചാനലിൽ കുപ്പിവള റിയാലിറ്റിഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് അസുഖം പിടിപെട്ടത്. മരണസമയത്ത് 49 വയസ്സായിരുന്നു. 2012 സപ്തംബർ മാസത്തിലാണ് മരണപ്പെട്ടത്.

  1. "| മാതൃഭൂമി വാർത്ത-ശേഖരിച്ചത് 2015 സപ്തം 11". Archived from the original on 2012-09-11. Retrieved 2015-09-10.
  2. |കാസർഗോഡ് വാർത്ത

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇബ്രാഹിം_ബീരിച്ചേരി&oldid=3625096" എന്ന താളിൽനിന്ന് ശേഖരിച്ചത്