വടക്കേമലബാറിലെ ദഫ്‌മുട്ട്, കോൽക്കളി, ഒപ്പന, മാപ്പിളപ്പാട്ട് കലാകാരനും പരിശീലകനുമാണ് അസീസ് തായിനേരി. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, കേരള നാടൻകലാ അക്കാദമി ഫെല്ലലോഷിപ്പ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

തിരുത്തുക

കണ്ണൂരിലെ തായിനേരി സ്വദേശിയായ കെ.മുഹമ്മദ്-ഹവ്വമ്മ ദമ്പതികളുടെ മകനാണ്. പതിനാലാം വയസ്സുമുതൽ സംഗീതലോകത്തു പ്രവർത്തിക്കുന്നു. കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പയ്യന്നൂരിൽ എസ്.എസ്. ഒാർക്കസ്ട്ര എന്ന സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നു. ലക്ഷദ്വീപുകാർക്ക് വേണ്ടി ആദ്യമായി ദഫ്മുട്ട് അവതരിപ്പിച്ച സംഘത്തിൽ ഇദ്ദേഹവുമുണ്ടായിരുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം,
  • കേരള നാടൻകലാ അക്കാദമി ഫെല്ലലോഷിപ്പ് (2014)
  1. "നാടൻകലാ അക്കാദമി ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-20. Retrieved 20 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=അസീസ്_തായിനേരി&oldid=3623895" എന്ന താളിൽനിന്ന് ശേഖരിച്ചത്