ആംസ്റ്റർഡാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ ചിത്രകാരനും ഫോട്ടോഗ്രാഫറും വിഷ്വൽ ആർട്ടിസ്റ്റുമാണ് ഇബ്രാഹിം ഖുറൈഷി(ജനനം : 1973).

ജീവിതരേഖ

തിരുത്തുക

കെനിയയിലെ നെയ്റോബിയിൽ ജനിച്ചു. യെമനി -ഉസ്ബെക്ക് വംശജരായിരുന്നു മാതാപിതാക്കൾ. വീഡിയോ, ഫിലിം, ഇൻസ്റ്റലേഷൻ, ഫോട്ടോ പെയിന്റിംഗ് തുടങ്ങി നൃത്തവും അഭിനയവും ഉൾപ്പെടെ ഇബ്രാഹിം ആത്മാവിഷ്കാരത്തിനായി ഉപയോഗിക്കുന്നു.

പ്രദർശനങ്ങൾ

തിരുത്തുക
  • എക്സ് ബാൾട്ടിക് ട്രിനിയൽ വിലിനസ്
  • ദ ബാക്കു ബിനലെ
  • ആർട്ട് റോട്ടർഡാം
  • നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂർ
  • ദ ജപ്പാൻ ഫൗണ്ടേഷൻ, ടോക്കിയോ
  • ദ എഷ്യാ സൊസൈറ്റി, ന്യൂയോർക്ക്
  • ഹോളണ്ട് ഫെസ്റ്റിവൽ, ആംസ്റ്റർഡാം

കൊച്ചി-മുസിരിസ് ബിനാലെയിൽ

തിരുത്തുക

കൊച്ചി-മുസിരിസ് ബിനാലെയിൽ 'ഇസ്ലാമിക് വയലിൻസ്' എന്ന ഇൻസ്റ്റലേഷനാണ് അവതരിപ്പിച്ചത്. ശ്രേണിയിൽ ഘടിപ്പിച്ച മുപ്പതു വയലിനുകളുടെ വീഡിയോ - ശബ്ദ ഇൻസ്റ്റലേഷനാണിത്. 1960 കളിലെ ഫ്ലക്സസ് പ്രസ്ഥാനത്തിനു സമർപ്പിക്കപ്പെട്ടതാണീ രചന.

പേർഷ്യൻ, അറബിക്, ഉറുദു, ടർക്കിഷ് കവിതകളുടെ സ്വാധീനം ഈ രചനയ്ക് 2008 ലെ ആദ്യ പ്രിക്സ് ജാർഡിൻ ദ യൂറോപ്പ് പ്രൈസ് ലഭിച്ചിട്ടുണ്ട്.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-04. Retrieved 2013-01-10.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇബ്രാഹിം_ഖുറൈഷി&oldid=3625094" എന്ന താളിൽനിന്ന് ശേഖരിച്ചത്