ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ്
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 1982-83 ൽ ഇന്ത്യയിൽ വെച്ചാണ് നടന്നത്.1982ലാണ് ശ്രീലങ്കയ്ക്ക് ടെസ്റ്റ് ക്രിക്കറ്റ് അംഗത്വം ലഭിച്ചത്.ശ്രീലങ്കയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയവും ഇന്ത്യയ്ക്കെതിരെ ആയിരുന്നു.1985ൽ സ്വന്തം നാട്ടിൽ വെച്ചായിരുന്നു അത്.ഇതേ വരെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ 14 ടെസ്റ്റ് പരമ്പരകൾ നടന്നിട്ടുണ്ട്.പരമ്പരകളിൽ 7 എണ്ണത്തിൽ ഇന്ത്യയും 3 എണ്ണത്തിൽ ശ്രീലങ്കയും ജയിച്ചപ്പോൾ 4 എണ്ണം സമനിലയിൽ കലാശിച്ചു.ഇന്ത്യയിൽ നടന്ന 7 പരമ്പരകളിൽ 5 എണ്ണം ഇന്ത്യ ജയിച്ചപ്പോൾ 2 എണ്ണം സമനിലയിലായി.ശ്രീലങ്കയിൽ നടന്ന 7 പരമ്പരകളിൽ 3 എണ്ണത്തിൽ ശ്രീലങ്കയും 2 എണ്ണത്തിൽ ഇന്ത്യയും വിജയിച്ചപ്പോൾ 2 എണ്ണം സമനിലയിലായി.
ഇന്ത്യ-ശ്രീലങ്ക | |
---|---|
രാജ്യങ്ങൾ | ഇന്ത്യ ശ്രീലങ്ക |
കാര്യനിർവാഹകർ | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ഘടന | ടെസ്റ്റ് ക്രിക്കറ്റ് |
ആദ്യ ടൂർണമെന്റ് | 1982–83 |
ഏറ്റവുമധികം വിജയിച്ചത് | ഇന്ത്യ (7 പരമ്പര വിജയങ്ങൾ) |
പരമ്പരകൾ
തിരുത്തുകമത്സരഫലങ്ങളുടെ സംഗ്രഹം
തിരുത്തുകആകെ
തിരുത്തുകടെസ്റ്റുകൾ | ഇന്ത്യ ജയിച്ചത് |
ശ്രീലങ്ക ജയിച്ചത് |
സമനില |
---|---|---|---|
37 | 16 | 7 | 14 |
ഇന്ത്യയിൽ
തിരുത്തുകടെസ്റ്റുകൾ | ഇന്ത്യ ജയിച്ചത് |
ശ്രീലങ്ക ജയിച്ചത് |
സമനില |
---|---|---|---|
17 | 10 | 0 | 7 |
ശ്രീലങ്കയിൽ
തിരുത്തുകടെസ്റ്റുകൾ | ഇന്ത്യ ജയിച്ചത് |
ശ്രീലങ്ക ജയിച്ചത് |
സമനില |
---|---|---|---|
20 | 6 | 7 | 7 |