ഇന്ത്യൻ ഫാസ്റ്റ് ഫുഡ്
ഇന്ത്യയിലെ മാറിവരുന്ന ജീവിത രീതികളോടു കൂടി ഉത്ഭവിച്ചു വന്ന ഒരു ഭക്ഷണ രീതിയാണ് ഇന്ത്യൻ ഫാസ്റ്റ്ഫുഡ് . ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ അതത് സ്ഥലങ്ങളിലെ പ്രാദേശിക ഭക്ഷണത്തോട് രൂചി ചേർന്നു പോകുന്ന രീതിയിലാണ് ഇന്ത്യൻ ഫാസ്റ്റ് ഫുഡുകൾ ഓരോ സ്ഥലങ്ങളിലും കാണപ്പെട്ടു വരുന്നത്. ഇതിൽ പ്രധാനമായും ശ്രദ്ധപതിപ്പിക്കുന്നത് ഭക്ഷണത്തിന്റെ ഉണ്ടാക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും സമയമാണ്. ഏറ്റവും കുറഞ്ഞ സമയമുള്ള പാചകരീതിയും എളുപ്പത്തിൽ വിളമ്പാൻ പറ്റുന്ന രീതിയിലുമാണ് മിക്കയിടങ്ങളിയിലേയും ഫാസ്റ്റ് ഫുഡ് ഭക്ഷണവിഭവങ്ങൾ. ഒരു ഉദാഹരണമായി തെക്കേ ഇന്ത്യയിൽ വിളമ്പുന്ന ഉച്ചഭക്ഷണരീതിയിൽ നിന്ന് ഉടലെടുത്ത ഒരു ഫാസ്റ്റ് ഫുഡ് ഉച്ച ഭക്ഷണമാണ് മിനിമീൽ. ഇതിൽ പരമ്പഗാതമായി ഇലയിൽ പല തരത്തിൽ കറികൾ വിളമ്പുന്നതിനു പകരമായി തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറി വിഭവങ്ങൾ ഒരു നിശ്ചിത അളവിലുള്ള ചോറും വിളമ്പുന്ന ഒരു ഉച്ച ഭക്ഷണമാണ് മിനി മീൽ.
ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ
തിരുത്തുകചില പ്രധാന ഫാസ്റ്റ് ഫുഡ് ഭക്ഷണവിഭവങ്ങൾ പ്രാദേശികമായി തരം തിരിച്ച് താഴെ കൊടുത്തിരിക്കുന്നു.
തെക്കെ ഇന്ത്യയിൽ
തിരുത്തുകമറ്റുള്ളവ
തിരുത്തുക- ബോണ്ട സൂപ്പ്
- ബജ്ജി
- പകോഡ
- താലി
- രാജ്മ റൈസ്
- ഓംലെറ്റ് ബ്രഡ്
- പാസ്ത
- ബർഗ്ഗറുകൾ
- റോളൂകൾ
- ഗ്രിൽഡ് ചിക്കൻ
- സമോസ, പകോഡ
- സാലഡ്
- മോമോ
- ചിക്കൻ വിങ്സ്
- ഗ്രിൽഡ് സാൻഡ്-വിച്ച്
- മടർ കുൽച
- പാവ് ബാജി
- ഫ്രൈഡ് റൈസ്
- നൂഡിൽസ്
- മിനി മീൽ
- പിസ്സ
പാനീയങ്ങൾ
തിരുത്തുക- കോഫി
- ചായ
- ലസ്സി
- ഫ്രൂട്ട് ജ്യൂസുകൾ