ഇന്ത്യൻ പാർലമെൻ്റ് മന്ദിരം

ന്യൂഡൽഹിയിലെ ഇന്ത്യൻ പാർലമെന്റിന്റെ ഇരിപ്പിടം

ഇന്ത്യയുടെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി, നിലവിൽ ന്യൂ ഡൽഹിയിൽ ഒരു പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കപ്പെട്ടിരിക്കുന്നു. പൂർത്തിയായിക്കഴിഞ്ഞാൽ, ഇത് നിലവിൽ പാർലമെന്റ് ഹൗസ് കൈവശമുള്ള ഇന്ത്യൻ പാർലമെന്റിന്റെ ആസ്ഥാനമാണ്, പഴയ കെട്ടിടത്തിന്റെ സ്ഥലത്തിന് നേരെ എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യൻ പാർലമെൻ്റ് മന്ദിരം
Bhāratīya Gaṇrājya kā Sansad
ഭാരതീയ ഗൺരാജ്യ കാ സൻസദ്
പുതിയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരത്തിൻ്റെ രാത്രി ദൃശ്യം
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിFunctioning
തരംLegislative building
സ്ഥാനംNew Delhi, National Capital Territory of Delhi
വിലാസംPlot No. 118, Sansad Marg
രാജ്യംRepublic of India
നിർദ്ദേശാങ്കം28°37′02″N 77°12′36″E / 28.61722°N 77.21000°E / 28.61722; 77.21000
പദ്ധതി തുടക്കംക്കുറിച്ച ദിവസം1 October 2020
നിർമ്മാണം ആരംഭിച്ച ദിവസം10 December 2020
പദ്ധതി അവസാനിച്ച ദിവസം20 May 2023
ഉദ്ഘാടനം28 May 2023
ചിലവ്862 കോടി (US$130 million)
ഇടപാടുകാരൻCentral Public Works Department
ഉടമസ്ഥതGovernment of India
നടത്തിപ്പ്‌Government of India
ഉയരം39.6 metres
സാങ്കേതിക വിവരങ്ങൾ
നിലകൾ4[1]
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിBimal Patel
നിർമ്മാണ മേൽനോട്ടം വഹിച്ച കമ്പനിHCP Design, Planning and Management Pvt. Ltd.
പ്രധാന കരാറുകാരൻTata Projects Ltd.
മറ്റ് വിവരങ്ങൾ
സീറ്റിങ് ശേഷി1,272
(Lok Sabha chamber: 888
Rajya Sabha chamber: 384)
വെബ്സൈറ്റ്
sansad.in

രാഷ്ട്രപതി ഭവനിൽ നിന്ന് 750 മീറ്റർ അകലെ, സെൻട്രൽ വിസ്റ്റയ്ക്ക് കുറുകെയുള്ള സൻസദ് മാർഗിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, വിജയ് ചൗക്ക്, ഇന്ത്യാ ഗേറ്റ് (ഓൾ ഇന്ത്യ വാർ മെമ്മോറിയൽ), നാഷണൽ വാർ മെമ്മോറിയൽ (ഇന്ത്യ), ഉപരാഷ്ട്രപതിയുടെ ഭവനം, എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഹൈദരാബാദ് ഹൗസ്, സെക്രട്ടേറിയറ്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും, മന്ത്രിമാരുടെ കെട്ടിടങ്ങളും ഇന്ത്യൻ സർക്കാരിന്റെ മറ്റ് ഭരണ യൂണിറ്റുകളും.

പ്രത്യേകതകൾ

തിരുത്തുക
  • 4 നിലകൾ
  • 6 കവാടങ്ങൾ

3 കോണുകളിൽ സെറിമോണിയൽ എൻട്രൻസ് . രാഷ്ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ, എംപിമാർ എന്നിവർക്കുള്ളത് . 3 വശങ്ങളിലെ 3 വാതിലുകൾ ജ്ഞാനം , ശക്തി , കർമം എന്ന ആശയത്തിൽ .

  • 64,500 ചതുരശ്ര മീറ്റർ വിസ്തീർണം
  • 21 മീറ്റർ ഉയരം
  • 10.5 ഏക്കർ വിസ്തൃതി
  • നിർമ്മാണസമയം : 2 വർഷവും 5 മാസവും 18 ദിവസവും (899 ദിവസങ്ങൾ)
  • ചെലവ് : ഏകദേശം 1200 കോടി രൂപ
  • ത്രികോണാകൃതി

വൃത്താകൃതിയിലുള്ള പഴയ പാർലമെന്റ് മന്ദിരത്തിനരികിലാണ് ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം. ഡൽഹിയിലെ റെഡ് ക്രോസ് റോഡിനും റെയ്സിന റോഡിനും ഇടയിലെ 118-ാം നമ്പർ പ്ലോട്ടിലാണു മന്ദിരം.

  • അശോകസ്തംഭം

ഏറ്റവും മുകളിൽ ഒത്ത നടുവിലായി വെങ്കലത്തിൽ തീർത്ത അശോകസ്തംഭം. ഉയരം 6.5 മീറ്ററും ഭാരം 9500 കിലോയുമാണ് .

  • ആൽമരമുള്ള നടുമുറ്റം

പ്രധാനകവാടം കയറിച്ചെല്ലുമ്പോൾ തുറസ്സായ നടുമുറ്റം. ദേശീയ വൃക്ഷമായ ആലാണു പ്രധാന ആകർഷണം.

  • ഭരണഘടനാ ഹാൾ

സെൻട്രൽ ലൗഞ്ച് കടന്നെത്തുന്നത് ഭരണഘടനാ ഹാളിലേക്ക് . ഇതിന്റെ രണ്ടു വശങ്ങളിലായാണ് രാജ്യസഭാ ലോക്സഭാ ചേംബറുകൾ .

  • സെൻട്രൽ ലൗഞ്ച്

നടുമുറ്റത്തോടു ചേർന്നാണു ലൗഞ്ച് . എംപിമാർക്കും പ്രത്യേകാനുമതി ലഭിക്കുന്നവർക്കും പ്രവേശനം .

  • അത്യാധുനിക സംവിധാനങ്ങളുള്ള ഓഫിസ് മുറികൾ

നാലു നിലകളുടെയും മൂന്നു വശങ്ങളിലായി ഒട്ടേറെ ഓഫിസ് മുറികൾ. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സഭാധ്യക്ഷരുടെയും ഉൾപ്പെടെ ഓഫിസുകൾ , പാർലമെന്ററികാര്യ സമിതികൾക്കുള്ള മുറികൾ, പാർലമെന്ററി പാർട്ടികൾക്കും നേതാക്കൾക്കുമുള്ള മുറികൾ , പാർലമെന്റ് ലൈബ്രറി , കാന്റീൻ തുടങ്ങിയവ.

  • ലോക്സഭാ ചേംബർ

ദേശീയ പക്ഷിയായ മയിലിനെ അടിസ്ഥാനമാക്കി രൂപകൽപന . സീലിങ്ങിലെയും കാർപറ്റിലെയും അലങ്കാരത്തിൽ ഇതു വ്യക്തമാകും . ആകെ സീറ്റ് : 888 . അടിസ്ഥാന നിറം പച്ച . പച്ച കാർപറ്റ് , സീറ്റുകളിൽ പച്ച കുഷൻ . വിസ്തൃതിയിൽ പഴയ മന്ദിരത്തിലേതിന്റെ മൂന്നിരട്ടി . ഇരുസഭകളുടെയും സംയുക സമ്മേളനവും ഇവിടെ . അതിനായി സീറ്റ് 1272 വരെ കൂട്ടാനാകും .

  • രാജ്യസഭാ ചേംബർ

ആകെ സീറ്റ് : 384 . ദേശീയ പുഷ്പമായ താമര അടിസ്ഥാനമാക്കിയാണു രൂപകൽപന. സിലിങ്ങും പരവതാനികളും ഈ ഡിസൈനിൽ . അടിസ്ഥാന നിറം ചുവപ്പ് . ചുവന്ന കാർപറ്റ്, സിറ്റുകളിൽ ചുവന്ന കുഷൻ.

  • ഭിന്നശേഷി സൗഹൃദ മന്ദിരം
  • പരിസ്ഥിതി സൗഹൃദ റേറ്റിങ്ങിൽ ഏറ്റവും ഉയർന്ന പ്ലാറ്റിനം റേറ്റിങ്ങ് .
  • വിശാലമായ പാർക്കിങ്ങ്
  • സ്വർണ ചെങ്കോൽ

ബ്രിട്ടൻ അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന "സ്വർണ ചെങ്കോൽ" പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും . 28നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു സ്ഥാപിക്കുക . പുതിയ മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനം . പ്രയാഗ് രാജിലെ (അലഹാബാദ്) മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചെങ്കോൽ ഡൽഹിയിലെത്തിച്ചു . 1947 ഓഗസ്റ്റ് 14 ന് അർധരാത്രി അധികാരക്കൈമാറ്റത്തിനു 15 മിനിറ്റ് മുൻപാണു തമിഴ്നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ ചെങ്കോൽ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കൈമാറിയത് . പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ഈ ചടങ്ങുകൾ പുനഃസൃഷ്ടിക്കാനാണ് തീരുമാനം. 28നു രാവിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ചടങ്ങുകളുണ്ടാകും. ശേഷം , ഇവർ പാർലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോൽ കൈമാറും. പ്രത്യേകം സജ്ജമാക്കിയ ഗ്ലാസ് ബോക്സിൽ മോദി അതു സ്ഥാപിക്കും.

അവലംബങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TOIDec20 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.