സെൻട്രൽ വിസ്റ്റ പദ്ധതി

(സെൻട്രൽ വിസ്താ പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂ ഡെൽഹിയിലെ റെയ്‌സീന ഹില്ലിന് സമീപം സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ഏരിയയായ സെൻട്രൽ വിസ്റ്റയുടെ നവീകരണത്തിനായി നടന്നുകൊണ്ടിരിക്കുന്ന പുനർവികസനത്തെ സെൻട്രൽ വിസ്റ്റ റിഡവലപ്മെന്റ് പ്രോജക്റ്റ് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഗവൺമെന്റും പാർലമെന്ററി ഓഫീസുകളും ഉള്ള ഈ പ്രദേശത്തെ രാജ്യത്തിന്റെ പവർ കോറിഡോർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഭാവിയിലെ ഉപയോഗത്തിനായി ചില പൈതൃക കെട്ടിടങ്ങൾ പ്രവർത്തനക്ഷമവും സുരക്ഷിതവുമാക്കുന്നതിനായി പുനർ‌നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്താനാണ് പദ്ധതി ശ്രമിക്കുന്നത്.

South and North Blocks on the Raisina Hill.
പ്രമാണം:Illustrative sketch of the proposed blueprint for the Central Vista at New Delhi.jpg
സെൻട്രൽ വിസ്ത പദ്ധതിയുടെ രൂപരേഖ

ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് എഡ്വിൻ ല്യൂട്ടൻസും ഹെർബർട്ട് ബേക്കറും ചേർന്നാണ് ഈ പ്രദേശം രൂപകൽപ്പന ചെയ്തത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഗവൺമെന്റ് ഇത് നിലനിർത്തി. സുരക്ഷാ ആശങ്കകൾക്കും വരാനിരിക്കുന്ന ആവശ്യകതകൾക്കുമിടയിൽ, സ്വാതന്ത്ര്യാനന്തരം പുതിയ ഘടനകൾക്കായുള്ള നിർദേശങ്ങൾ ഉയർന്നുവന്നു.രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റർ ദൂരത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചു പണിയാനാണു തീരുമാനം. ആദ്യം പാർലമെന്റ് മന്ദിരം.888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം. ഭാവിയിൽ അംഗങ്ങളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങൾ.ഇപ്പോൾ ഇന്ദിരാഗാന്ധി സെന്റർ നാഷനൽ സെന്റർ ഫോർ ആർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 2023 ആകുമ്പോൾ സെൻട്രൽ സെക്രട്ടേറിയറ്റിലെ 3 കോംപ്ലക്സുകൾ.പ്രധാനമന്ത്രികും ഉപരാഷ്ട്രപതിക്കും പുതിയ വസതി എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് 861.90 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ചത്. 2020 ഡിസംബറിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

വിമർശനങ്ങളും വിവാദങ്ങളും

തിരുത്തുക

രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ അമിത ആർഭാടമാണ് ഈ വികസന പദ്ധതിയെന്നതു തുടക്കത്തിലെ വിമർശനം ഉയർന്നിരുന്നു.

  • 1962ലെ ഡൽഹി മാസ്റ്റർ പ്ലാൻ അനുസരിച്ചു പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതാണു ലട്യൻസ് ഡൽഹിയുടെ ഭാഗമായ ഈ സ്ഥലങ്ങളെല്ലാം അതിനാൽ ഈ ഭാഗങ്ങളിൽ നിർമാണപ്രവർത്തനം നടക്കുമ്പോൾ നിർമാണത്തിനു വേണ്ടി പ്രദേശത്തെ മരങ്ങളും പച്ചപ്പും നീക്കേണ്ടി വരുമെന്നതും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവും എന്നും അതിനെ കുറിച്ച് പഠനങൾ നടത്തണം എന്നും വിദഗ്ധർ പറയുന്നു.വായു മലിനീകരണം ഗുരുതരമായ നഗരത്തിന് മറ്റൊരു ഈ നിർമാണ പ്രവർത്തനം ചോദ്യ ചിഹ്നമായി നില്കുന്നു.
  • രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും ഡൽഹിയിൽ ലോക്കഡൗണും ഓക്സിജൻ ഷാമം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ അവശ്യസേവനങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് വിസ്ത പദ്ധതി നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്.ഈ സാഹചര്യത്തിൽ വിസ്താ പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുളള ഹരജി പരിഗണിക്കാൻ സുപ്രിംകോടതി സമ്മതിച്ചു.
"https://ml.wikipedia.org/w/index.php?title=സെൻട്രൽ_വിസ്റ്റ_പദ്ധതി&oldid=3924724" എന്ന താളിൽനിന്ന് ശേഖരിച്ചത്