ഇന്ത്യയുടെ നിയമ ചരിത്രം
അയ്യായിരത്തിലേറെക്കാലത്തെ പഴക്കമുള്ള ഇന്ത്യയ്ക്ക് വളരെ സമ്പന്നമായ നിയമ ചരിത്രമാണുള്ളത്. വളർച്ചയെ സൂചിപ്പിക്കാനായി പരമ്പരാഗത നിയമ ചരിത്രകാരന്മാർ ഹിന്ദു, മുസ്ലീം, ബ്രിട്ടീഷ്, സ്വാതന്ത്ര്യാന്തര ഇന്ത്യ എന്നിങ്ങനെ നാലു പ്രധാനഘട്ടങ്ങളായി ഈ ചരിത്രത്തെ തിരിക്കാറുണ്ട്. എന്നാൽ ഓരോ കാലവും തീർത്തും പുതിയതായ സംവിധാനമെന്നതിനുപരി, പഴയതിന്റെ തുടർച്ചയായാണ് നിലനിന്നിരുന്നത്. മതപരമായ നിയമ സങ്കല്പങ്ങളോടൊപ്പം കോമൺ ലോ സമ്പ്രദായത്തിന്റെയും മതേതര നിയമകാഴ്ചപ്പാടുകളുടെയും ഒരു മിശ്രണമായിട്ടാണ് ഇന്ത്യയിലെ നിയമസംവിധാനം ഉരുത്തിരിഞ്ഞുവന്നത്. [1]
പുരാതനകാലം
തിരുത്തുകവെങ്കലയുഗlത്തിലും സൈന്ധവ നാഗരികതയുടെ കാലത്തുമൊക്കെ ഇന്ത്യയിൽ നിവസിച്ചിരുന്നവർ നിയമാനുസാരിയായ ജീവിതം നയിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. [2] "ധർമ്മം" എന്ന സംസ്കൃതവാക്കാണ് "ലോ" എന്ന വാക്കിന് സമാനമായി ഗണിക്കുന്നത്. ശരിയായ അഥവാ ഉചിതമായ പെരുമാറ്റം എന്നതാണ് ധർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിയമം, ധാർമ്മികത, കടമ, ഉത്തരവാദിത്തം തുടങ്ങിയ ആദർശപരമായ നിരവധികാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുരാതന ഇന്ത്യയിലെ രചനകളെയെല്ലാം കൂടി "ധർമ്മശാസ്ത്രങ്ങൾ" എന്നാണ് വിളിച്ചിരുന്നത്.ശ്രുതികൾ , സ്മൃതികൾ, പുരാണങ്ങൾ, ധർമ്മസൂത്രങ്ങൾധർമ്മശാസ്ത്രങ്ങൾ തുടങ്ങിയ ഈ വിഭാഗത്തിൽപ്പെടുന്ന അനവധിയായ കൃതികളെ അടിസ്ഥാനപ്പെടുത്തിയാണ് പുരാതനകാലത്ത് ഇന്ത്യയിൽ നിയമപരിപാലനം നടന്നിരുന്നത്. [1]
വേദകാലം
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 എംബ്രീ, അയ്ൻസ്ലി ടി. എൻസൈക്ലോപ്പീഡിയ ഓഫ് ഏഷ്യൻ ഹിസ്റ്ററി (PDF). മാക് മില്ലൻ, ലണ്ടൺ. p. 411.
{{cite book}}
: Text "ലോ:ജുഡീഷ്യൽ ആൻഡ് ലീഗൽ സിസ്റ്റംസ് ഓഫ് ഇന്ത്യ" ignored (help) - ↑ "എ ബ്രീഫ് ഹിസ്റ്ററി ആൻഡ് ഒറിജിൻ ഓഫ് ദി ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റം". Archived from the original on 2013-05-15. Retrieved 10 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help)