ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്നു ഇദി അമീൻ[1] . ഇദി അമീനെ ചരിത്രം കാണുന്നതു ക്രൂരനായ ഒരു ഭരണാധികാരിയായാണു. അനേകമാളുകൾ അമീന്റെ ദുർഭരണത്തിൽ കൊല്ലപ്പെട്ടു. ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ൽ ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ അമീൻ പുറത്താക്കപ്പെട്ടു. 1971 മുതൽ 79 വരെ ഉഗാണ്ട എന്ന കൊച്ചു ആഫ്രിക്കൻ രാജ്യം തന്റെ കൈകളിലിട്ട് അമ്മാനമാടിയെ ക്രൂരനായ ഭരണാധികാരിയായിരുന്നു ഈദി അമ്മീൻ. വം ശഹത്യ അഴിമതി , കൂട്ടക്കൊലപാതകം ഉൾപ്പെടെ എല്ലാ വിധ തിൻമകളുടെ കൂത്തരങ്ങായിരുന്ന ഈദി അമീന്റെ ഭരണത്തിൽ ഒരു ലക്ഷം മുതൽ അഞ്ജ് ലക്ഷം വരെ ജനങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.

ഇദി അമീൻ
ഇദി അമീൻ.jpg
ഇദി അമീൻ
ഉഗാണ്ടയുടെ മൂന്നാത്തെ പ്രസിഡണ്ട്
In office
ജനുവരി 25, 1971 – ഏപ്രിൽ 11, 1979
Vice Presidentമുസ്തഫ അഡ്രിസി
മുൻഗാമിമിൽട്ടൺ ഒബോട്ടെ
പിൻഗാമിയൂസുഫു ലൂലെ
Personal details
Bornc.1925
Koboko or Kampala[A]
Died16 ഓഗസ്റ്റ് 2003 (വയസ്സ് 77–78)
ജിദ്ദ, സൗദി അറേബ്യ
Nationalityഉഗാണ്ടൻ
Spouse(s)Malyamu Amin (divorced)
Kay Amin (divorced)
Nora Amin (divorced)
Madina Amin
Sarah Amin
Professionഉഗാണ്ടൻ സൈനിക ഓഫീസർ

കുറചു അതിശയോക്തിയുണ്ടെങ്കിലും ഈദി അമ്മീൻ നരഭോജി ആയിരുന്നു എന്നു വരെ ചില ചരിത്രങ്ങളിൽ രേഖപ്പെടുത്തിയട്ടുണ്ട്.

വെസ്റ്റ് നൈൽ പ്രവിശ്യയിലെ കൊക്കോബയിൽ 1925 ൽ ജനിച അമീൻ. 1946 ൽ ഉഗാണ്ട ഭരിചിരുന്ന ബ്രിട്ടീഷ കൊളോണിയൽ ആർമിയിൽ ഒരു സാധാരന കുക്കായി തന്റെ പട്ടാളജീവിതം ആരംഭിച അമീൻ 1952 ൽ കെനിയയിലെ സൊമാലിയൻ വിമതർക്കെതിരെ നടന്ന പടനീക്കത്തിൽ നിർണായക പങ്കുവഹിചത് പട്ടാളത്തിൽ അമീന്റെ ഉയർചക്ക് വഴി വെചു.

6 അടി 4 ഇഞ്ജ് ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്ന അമീൻ 1951 മുതൽ 1960 വരെ ഉഗാണ്ടയിൽ ദേശീയ ബോക്സിങ്ങ് ചാംബ്യനും കൂടിയായിരുന്നു

1970 ആയപ്പോഴേക്കും അമീൻ ഉഗാണ്ട സൈന്യത്തിന്റെ കമാന്റർ വരെ ആയി ഉയർന്നു. 1965 കാലഘട്ടത്തിൽ ഉഗാണ്ടൻ പ്രധാനമന്ത്രി മിൾട്ടൺ ഒബോട്ടോയുമായി ചേർന്ന് അയൽരാജ്യമായ " സയറിൽ " നിന്ന് ആനക്കൊംബും സ്വർണവും കടത്തുന്നതിനെതിരെ ഉഗാണ്ടൻ പാർലമെന്റ് അന്നേഷണം പ്രഖ്യാപിചു. എന്നാൽ അമീൻ രാജാവായ മുത്തേസാ രണ്ടാമന്റെ കൊട്ടാരം ആക്രമിക്കുകയും രാജാവിനെ ബ്രിട്ടണിലേക്ക് നാടു കടത്തുകയും ചെയ്തു. താമസിയാതെ പ്രധാനാന്ത്രി മിൽട്ടൺ ഒബോട്ടോയും അമീനും തമ്മിൽ പടലപ്പിണക്കം ഉടലെടുത്തു. ഒബോട്ടോ അമീനെ അറസ്റ്റ് ചെയാൻ തീരുമാനിച വിവരം അറിഞ അമീൻ 1971 ജനുവരി 25നു ഉഗാണ്ടയുടെ പരമാധികാരം പിടിച്ചടക്കി. ആ സമയം പ്രധാനമന്ത്രി മിൾട്ടൺ ഒബോട്ടോ സിംഗപൂരിൽ കോമൺവെൽത് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു.

ആദ്യം അധികാരം പിടിച്ചടക്കിയ സമയം " ഞാൻ വെറും പട്ടാളക്കാരൻ മാത്രമാണു. ഉടൻ തന്നെ തിരഞെടുപ്പ് നടത്തി അധികാരം കൈമാറും എന്ന് പ്രഖ്യാപിചിരുന്നു ഈദി അമ്മീൻ എന്നാൽ നടപ്പായില്ല എന്നുമാത്രം.

ഒരാഴചക്ക് ശേഷം ഈദി അമീൻ ഉഗാണ്ടയുടെ പ്രസിഡന്റും , മുഴുവൻ പട്ടാളത്തിന്റെ യും തലവനുമായി സ്വയം പ്രഘു്യാപിക്കുകയും , പട്ടാള ട്രിബ്യൂണലിനെ പരമോന്നത കോടതിക്ക് മുകളിലായി പ്രതിഷ്ഠിക്കുകയും ചെയതു. എന്നാൽ വെറുതെ ഇരിക്കാൻ തയാറാവാതിരുന്ന പ്രധാനമന്ത്രി "ഒബോട്ടോ " താന്സാനിയയിൽ വന്നു , അവിടെയുള്ള ഉഗാണ്ടൻ അഭയാർഥികളെ കൂട്ടി 1972 ൽ അമീനെതിരെ ഒരു അട്ടിമറി ശ്രമം നടത്തി. എന്നാൽ ദുർബലമായ പ്രധിരോദം വേഗം തന്നെ കെട്ടടങ്ങി. ഇതിനായി ഒബോട്ടോയേ സഹായിചതു " ലാങ്കോ" എന്നും " അചോളി " എന്നും ഉള്ള രണ്ട് ഗോത്രങ്ങളായിരുന്നു. ഇതിനു പ്രതികാരമായി ഈ രണ്ട് ഗോത്രത്തിൽ പെട്ട 5000 ത്തോളം സൈനികരെ ബാരക്കിൽ തന്നെ അമീൻ കൂട്ടക്കൊല ചെയ്തു. ഇരട്ടിയോളം സിവിലിയൻസിനെയും അമീൻ കൊന്നൊടുക്കി. ആം നസ്റ്റി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം എൺപതിനായിരത്തിനടുത്ത് ആളുകൾ ഇരു ഗോത്രത്തിൽ നിന്നുമായി കൊല്ലപ്പെട്ടു.

പട്ടാളത്തിലേക്ക് തന്റെ സ്വന്തം ഗോത്രമായ "കക്വാസ് " സിനെയും , സൌത് സുഡാനിൽ നിന്നുള്ള കൂലിപ്പട്ടാലത്തെയും കുത്തിനിറച അമീൻ ആ കാരണം കൊണ്ട് തന്നെ 8 തവണയോളം നടന്ന വധശ്രമത്തിൽ നിന്ന് രക്ഷപെട്ടു.

ഉഗാണ്ടൻ സംബത്ത്വ്യവസ്ഥിതിയുടെ നട്ടെല്ലു തന്നെ ബ്രിട്ടീഷ ഭരണത്തിൽ ഉഗാണ്ടയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ പരംബരയായിരുന്നു. അതിൽ അറുപതിനായിരം പേരും ബ്രിട്ടീഷ പാസ്പോർട്ട് ആണു ഉപയോഗിച്ചിരുന്നത്. 1974 ആഗസ്റ്റിൽ അമീൻ " സാംബത്തിക യുദ്ധം പ്രഖ്യാപിചു. ഇവരിൽ ഡോക്റ്റർമാർ, ടീചർഴ് , വക്കീലൻമാർ തുടങ്ങിയവരെ ഒഴികെ എല്ലാവരും ഉടൻ തന്നെ ഉഗാണ്ട വിട്ടുപോകണം എന്ന് ഉത്തരവിറക്കി. അവരെല്ലാം ഇട്ടെറിഞ്ഞു പോയ വ്യവസായങ്ങളും , തോട്ടങ്ങളുമെല്ലാം അമീൻ തന്റെ പിണയാളുകൾക്ക് നൽകി. എന്നാൽ ഒരു സുപ്രഭാതത്തിൽ തങ്ങളുടെ കൈകളിലേക്ക് വന്നുചേർന്ന ഈ വ്യവസായങ്ങൾ എല്ലാം എങ്ങനെ നടത്തിക്കൊണ്ടു പോകണം എന്ന അവർക്കറിയില്ലായിരുന്നു. ക്രിത്യമായി നിയന്ത്രിക്കാനും , മാനേജ് ചെയാനും കഴിയാതെ ഇവയെല്ലാം തകർന്നു തുടങ്ങി. സ്വതവേ തകർചയിലായിരുന്ന ഉഗാണ്ടൻ സംബത്ത് വ്യവസ്ഥിതി ഒന്നുകൂടി തകർന്നു തരിപ്പണമായി.

സോവിയേറ്റ് യൂണിയന്റെ വലിയൊരു ആയുധകംബോളമായിരുന്നു അന്നു ഉഗാണ്ട , ഈസ്റ്റ് ജർമനിയും ലിബിയയും , സൌദിയുമായി അടുത്ത ബന്ദം ഉണ്ടായിരുന്നു അമീനു.

1978 ജൂണിൽ ഇസ്രായേലിലെ തെൽഅവീവിൽ നിന്ന് പറന്നുയർന്ന എയർ ഫ്രാൻസ് വിമാനം പലസ്ഥീൻ അനുകൂല തീവ്രവാദികൾ റാഞ്ജിക്കൊണ്ടുവന്നു ഉഗാണ്ടയിലെ " എന്റബ്ബെ " വിമാനത്താവളത്തിൽ ഇറക്കി. അവിടെ വെചു ഇസ്രായേൽ പാസ്പോര്ട്ട് ഇല്ലാത്ത 156 ആളുകളെ മോചിപ്പിക്കുകയും സുരക്ഷിതമായി പോകാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ ജൂലൈ 3 ഇനു ഇസ്രായേലി കമാന്റോകൾ രാത്രിയുടെ മറവിൽ ഇരച്ചുകയറി മുഴുവൻ ബന്ദികളെയും മോചിപ്പിക്കുകയും തീവ്രവാദികളെ വധിക്കുകയും ചെയ്തു.

ഈ സംഭവം അമീനു വിദേശരാജ്യങ്ങളുമായുള്ള ബന്ദത്തെ വല്ലാതെ ഉലച്ചു. ബ്രിട്ടൺ ഈസംഭവത്തിൽ പ്രതിഷേധിചു ഉഗാണ്ടയുമായുള്ള എല്ലാ നയതന്ത്ര ബന്ദങ്ങളും ഉപേക്ഷിചു.

ഇന്ത്യൻ വംശജരായ ആളുകൾ നടത്തിയിരുന്ന സിമന്റ് ഫാകറ്ററി വലിയ തോതിലുള്ള കരിംബ് തോട്ടം പഞ്ജസാര ഫാക്റ്ററി , കപ്പി ഉൽപാദനം എല്ലാം മിസ് മാനേജ്മെന്റ് കാരണം അടച്ചുപൂട്ടി. പട്ടാളം പിടിച്ചുകൊണ്ട് പോകുന്ന ആളുകളുടെ ശവം പോലും പിന്നെ പുറത്തുകാണില്ല. വഴിയരികിൽ അനാദമാക്കപ്പെട്ട ഷൂ കൾകൊണ്ട് നിറഞു.

8 വർഷത്തെ ഭരണത്തിൽ ഉഗാണ്ടക്ക് അവരുടെ 75% ആനകളെയും , 98 ശതമാനം കണ്ടാമ്രിഗങ്ങളെയും 90% മുതലകളെയും 80% സിംഹങ്ങേയും നഷ്ടപ്പെടുത്തി എന്നു പറയുംബോൾ തന്നെ ആ ഭരണം എത്രമാത്രം ഭീകരമായിരുന്നു എന്ന് ഊഹിക്കാം. എല്ലാം തന്നെ അമ്മിനും , സിൽബന്ദികളും ചേർന്ന് കൊന്നു വിദേശത്തേക്ക് കടത്തി.

ഈദി അമീന്റെ സ്വന്തം ഗോത്രവിഭാഗം പണ്ട് ക്രിസ്ഥ്യാനികൾ മതം മാറി മുസ്ലിം ആയതാണു. അത്രനാളും വലിയ വിശ്വാസിയൊന്നും അല്ലാതിരുന്ന അമീൻ സൌദിയിൽ നിന്നും , ലിബിയയിൽ നിന്നും കിട്ടുന്ന സഹായത്തിനു വേണ്ടി തന്റെ പഴയ മതവിശ്വാസം പൊടിതട്ടിഎടുത്തു. ഇതു അത്രനാൾ അടിച്ചമർത്ത്പ്പെട്ടിരുന്ന മുസ്ലിങ്ങളിൽ ഒരു പുതിയ ഉണർവുണ്ടാക്കുകയും , അവർ അമീന്റെ പിന്ണി അണി നിരക്കുന്നതിനും കാരണമായി. സ്വാഭാവികമായും ഇതു തദ്ദേശിയരായ ക്രിസ്ഥ്യാനികൾക്ക് നേരെ ആക്രമണമായി മാറി. ഇതു ചർച് ഓഫ് ഉഗാണ്ടയുടെ ആർച് ഭിഷപ് ആയ " ജനാനി ലുവുമ യുടെ വധത്തിൽ വരെ കലാശിച്ചു. അക്ഷരാഭ്യാസമില്ലാത്ത മുൻകോപിയായ അമീനുമായി അടുക്കാൻ പോലും ആർക്കും സാധിക്കുമായിരുന്നില്ല. നിസാര കാര്യങ്ങൾക്ക് വേണ്ടി വരെ അത്രയും നാൾ അടുപ്പം ഉണ്ടായിരുന്നവരെ വരെ അമീൻ കൊന്നുതള്ളി.

ഇതുപോലെ ഒരു നിസാരപ്രശനത്തിന്റെ പേരിൽ തന്റെ വൈസ് പ്രസിഡന്റ് ആയ " മുസ്ഥഫ ഇദ്രിസി " യെ ഒരു ആക്സിഡന്റിൽ കൊലപ്പെടുത്താൻ ശ്രമിചു അമീൻ. എന്നാൽ മുസ്തഫാ ഇദ്രിസിയൊടു കൂറുള്ള സൈനികർ ഇതിനെതിരെ പ്രതിഷേധം ഉയർത്തി. ഈദി അമീൻ അവർക്കെതിരെ സേനാ നീക്കം നടത്തി.

അവരിൽ ചിലർ പ്രാണരക്ഷാർതം താൻസാനിയയിലേക്ക് കടന്നു. അവരുടെ പുറകെ അമീന്റെ പട്ടാളവും താൻസാനിയ അതിർത്തി കടന്നു. ഇതൊടെ പരമാധികാരരാജ്യമായ താൻസാനിയ ഉഗാണ്ടക്കെതിരെ സൈനികരെ അണിനിരത്തി. ഉഗാണ്ടയിൽ പാലായനം ചെയ്ത ഉഗാണ്ടക്കാർ ചേർന്ന് " ഉഗാണ്ടൻ നാഷണൽ ലിബറേഷൻ ആർമി " രൂപീകരിച്ചിരുന്നു. അവരും താൻസാനിയൻ സേനയോടൊപ്പം കൂടി അമീന്റെ സേനയെ നേരിട്ടു. 3000 പട്ടാളക്കാരെ അയചുകൊടുത്തു ലിബിയൻ നേതാവു മുഹമ്മർ ഗദ്ദാഫി അമീനെ സഹായിക്കാൻ ശ്രമിചെങ്കിലും അതു വിജയപ്രാപ്തിയിൽ എത്തിയില്ല

1979 ഏപ്രിൽ 11 നു ഉഗാണ്ടൻ തലസ്ഥാനമായ കംബാല കീഴടക്കി വിമത സേന. അതോടെ ഒരു ഹെലിക്കോപ്റ്ററിൽ കയറി ഈദി അമീൻ ലിബിയയിലേക്ക് രക്ഷപെട്ടു. അവിടന്നു സൌദിയിലെ ജിദ്ദയിലേക്ക് അമീൻ രക്ഷപെട്ടു. രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിൽക്കാം എന്ന ഉപാദിയിൽ സൌദി അമീനു അഭയം നൽകി. ജിദ്ദയിലെ പലസ്ഥീൻ റോഡിലുള്ള " നൊവാട്ടെൽ " ഹോടിടലിലെ മുകളിലത്തെ രണ്ട് ഫ്ളോറിൽ വർഷങ്ങളോളം താമസിക്കുകയുണ്ടായി അമീൻ. ഉഗാണ്ടയിലേക്ക് തിരിച്ചുവരാൻ അതിയായി ആഗ്രഹിച അമീൻ 1989 ൽ കേണൽ ജുമാ ഓറിസിന്റെ നേത്രത്വത്തിൽ ഉഗാണ്ടയിൽ നടന്ന അട്ടിമറി ശ്രമത്തിന്റെ നേത്ര്ത്വം ഏറ്റെടുക്കാൻ അയൽ രാജ്യമായ "കോഗൊ" യിൽ എത്തിയെങ്കിലും , കോഗൊ നേത്ര്ത്വം അമീനെ തിരികെ ജിദ്ദയിലേക്ക് തന്നെ അയക്കുകയുണ്ടായി

2009 ജൂലയിൽ കിഡ്നി പ്രവർത്തന രഹിതമായി ജിദ്ദയിലെ കിങ്ങ് ഫൈസൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അമീൻ അബോധാവസ്തയിലേക്ക് വീണു. ആ വര്ഷം തന്നെ ഒഅഗസ്റ്റ് 16നു അബോധാവസ്ഥായിലായിരിക്കെ തന്നെ ആധുനിക ലോകം കണ്ടതിൽ വെചു ഏറ്റവും ക്രൂരനായ ഭരണാധികാരികളിൽ ഒരാളായിരുന്ന ഈദി അമീൻ എന്ന "ഫീൾഡ് മാർഷൽ അൽഹാജി ഡോക്റ്റർ ഈദി അമീൻ ദാദ " അനിവാര്യമായ മരണത്തിനു കീഴടങ്ങി.

Idi Amin

അവലംബംതിരുത്തുക

  1. "Idi Amin". www.history.com. ശേഖരിച്ചത് 2013 ഒക്ടോബർ 19. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഇദി_അമീൻ&oldid=3526849" എന്ന താളിൽനിന്ന് ശേഖരിച്ചത്