കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ഇടമറ്റം. പാലായിൽനിന്ന് 8 കിലോമീറ്ററും ഭരണങ്ങാനത്തുനിന്നും 3 കിലോമീറ്ററും അകലെയാണ് ഇടമറ്റം. പൈകയിൽനിന്ന് ഇടമറ്റത്തേക്ക് 4 കിലോമീറ്ററുണ്ട്. ഇവിടെയാണ് പൊന്മല ദേവീക്ഷേത്രം, പുത്തൻ ശബരിമല ശാസ്താ ക്ഷേത്രം, പങ്കപ്പാട്ട് മഹാദേവ ക്ഷേത്രം, സെന്റ് മൈക്കിൾസ് ക്രിസ്ത്യൻ ദേവാലയം എന്നിവ സ്ഥിതി ചെയ്യുന്നത്,VKPM NSS TTI ,ശ്രീഭദ്രാ വിദ്യാനികേതൻ സ്കൂൾ, KTJM ഹൈസ്കൂൾ, KTTM LP സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കാര്യാലയം, കൃഷിഭവൻ, പൂവരണി വില്ലേജ് ഓഫീസ് എന്നിവയും ഇവിടാണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ഇടമറ്റം&oldid=2500181" എന്ന താളിൽനിന്ന് ശേഖരിച്ചത്