പ്രമുഖ ബൾഗേറിയൻ കവയിത്രിയാണ് ഇകറ്റെറിന കറബഷേവ (English: Ekaterina Karabasheva (Bulgarian: Екатерина Карабашева)[1]

Ekaterina Karabasheva
ജനനം (1989-08-19) 19 ഓഗസ്റ്റ് 1989  (34 വയസ്സ്)
ദേശീയതBulgarian
തൊഴിൽPoet

ജീവിത രേഖ തിരുത്തുക

1989 ഓഗസ്റ്റ് 19ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സ്‌പേസ് 1999 എന്ന പേരിൽ നടന്ന ചിൽഡ്രൻ കോംപിറ്റിഷനിൽ വിജയിയായിരുന്നു. ഇന്റർനാഷണൽ ചിൽഡ്രൻ ഹൈകു കോംപിറ്റിഷൻ-2003 വിജയിയായിട്ടുണ്ട്. സ്പാർക്ൾസ് 2004 എന്ന പേരിൽ നടന്ന നാഷണൽ ചിൽഡ്രൻ സാഹിത്യ മത്സരത്തിൽ വിജയി. വിത്തൗട്ട് സ്‌മോക് -2004 വാർഷിക മത്സരത്തിൽ വിജയിച്ചിട്ടുണ്ട്.

പ്രസിദ്ധീക്രതമായ രചനകൾ തിരുത്തുക

നിരവധി ബൾഗേറിയൻ സാഹിത്യ മാഗസിനുകളിലും റൊമാനിയൻ മാഗസിനുകളിലും കവിതകൾ പ്രസിദ്ധീകരിച്ചു. ഓൺ ദ എഡ്ജ് ഓഫ് എർത്ത് എന്ന കൃതിയാണ് ആദ്യ പുസ്തകം. ഈ ഗ്രന്ഥം 2005ലെ സൗത്ത് സ്പ്രിങ് ദേശീയ പുരസ്‌കാരം നേടി. ഇംഗ്ലീഷ്, ജർമ്മൻ, റഷ്യൻ, റൊമാനിയൻ, ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിലേക്ക് ഇവരുടെ കവിതകളും ചെറുകഥകളും വിവർത്തനം ചെയ്തിട്ടുണ്ട്.

അംഗീകാരങ്ങൾ തിരുത്തുക

മൈ ന്യു ഫൈവ് പോയംസ് എന്ന കവിതക്ക് 2006ൽ നാഷണൽ ലിറ്ററേച്ചർ മത്സരത്തിൽ പുരസ്‌കാരം ലഭിച്ചു. ഇംഗ്ലീഷ് പോയിറ്ററി സൊസൈറ്റി അംഗമാണ് ഇകറ്റെറിന[2]. 2007ൽ യുവ എഴുത്തുകാർക്കുള്ള അന്താരാഷ്ട്ര മത്സരത്തിൽ വിജയിയായിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Marshall Cavendish Corporation (2009), World and Its Peoples, World and Its Peoples: Europe, vol. 11, Marshall Cavendish, p. 1492, ISBN 0-7614-7883-3 {{citation}}: Cite has empty unknown parameters: |laydate=, |coauthors=, |editorn-link=, |nopp=, |separator=, |laysummary=, |month=, |editorn-first=, |doi_inactivedate=, |chapterurl=, |editorn=, |author-separator=, |lastauthoramp=, and |editorn-last= (help)
  2. "EKATERINA'S WORLD" Archived 2011-07-06 at the Wayback Machine., by Lucy Cooper. Vagabond, Bulgaria's English monthly. Retrieved Feb 1, 2011.
"https://ml.wikipedia.org/w/index.php?title=ഇകറ്റെറിന_കറബഷേവ&oldid=3624751" എന്ന താളിൽനിന്ന് ശേഖരിച്ചത്