ഇംപേഷ്യൻസ് വീരപഴശ്ശി
നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന വെളുത്ത പൂക്കളുള്ള ഒരു ചെടിയാണ് ഇംപേഷ്യൻസ് വീരപഴശ്ശി (ശാസ്ത്രീയനാമം: Impatiens veerapazhassi). വയനാട്ടിലെ കൽപറ്റ, കുറിച്യർമല വനമേഖലയിൽ 2010-ലാണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്. ഇന്ത്യാസ്വാതന്ത്രലബ്ധിക്കു മുൻപേ ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതിയ നാട്ടുരാജാവായ കേരളവർമ്മ പഴശ്ശിരാജയോടുള്ള ആദരസൂചകമായാണ് ചെടിക്ക് ഈ പേരു നൽകിയത് [1][2]. ബാൾസമിനേസിയ എന്ന സസ്യ കുടുംബത്തിലെ സ്‌കാപിജീറസ് ഇംപേഷ്യൻസ് എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഇവ.
ഇംപേഷ്യൻസ് വീരപഴശ്ശി Impatiens veerapazhassi | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | ഐ. വീരപഴശ്ശി
|
Binomial name | |
ഇംപേഷ്യൻസ് വീരപഴശ്ശി 2010
|
വിവരണം
തിരുത്തുകവലുതും ചെറുതുമായ മരങ്ങളിൽ പറ്റിപ്പിടിച്ചാണ് ഇവയുടെ വളർച്ച. നീണ്ടു രോമാവൃതമായ ഇലകളുള്ള ഇവയ്ക്ക് 15 സെന്റിമീറ്റർ മാത്രമാണ് ഉയരം ഉണ്ടാകുക. രണ്ടു മാസം മാത്രമാണ് പൂക്കളുടെയും ചെടിയുടെയും ആയുസ്സ്. കാലവർഷാവസാനത്തോടെ ഈ ചെടി നശിച്ചുപോകുന്നു. എന്നാൽ മരത്തിൽ പറ്റിപ്പിടിച്ചുനിൽക്കുന്ന ഇവയുടെ കിഴങ്ങ് അടുത്ത മഴക്കാലമാകുന്നതോടെ വീണ്ടും കിളിർത്ത് പുതിയ ചെടി രൂപം കൊള്ളുന്നു.