ഇംപേഷ്യൻസ് ജോൺസിയാന
ബൾസാമിനേസീ സസ്യകുടുംബത്തിലെ ഒരിനമാണ് ഇംപേഷ്യൻസ് ജോൺസിയാന (ശാസ്ത്രീയനാമം: Impatiens johnsiana). നിത്യഹരിത വനത്തിലെ മരങ്ങളിൽ പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 1500-1700 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർക്ക് മാർഗദർശിയായിരുന്ന പ്രൊഫ. ജോൺസി ജേക്കബിന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. വയനാട്ടിലെ ചെമ്പ്ര - വെള്ളാർമല മലനിരകളിലെ കാട്ടിമട്ടം പ്രദേശത്തു നിന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്[1].
ഇംപേഷ്യൻസ് ജോൺസിയാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Balsaminaceae |
Genus: | Impatiens |
Species: | I. johnsiana
|
Binomial name | |
Impatiens johnsiana Ratheesh, Sunil & Anil Kumar
|
വിവരണം
തിരുത്തുകസസ്യം 15 മുതൽ 22 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്നു. പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഇതിൽ ഉണ്ടാകുന്നത്. ഒരു ചെടിയിൽ ഒരില മാത്രവും അപൂർവ്വമായി രണ്ടിലയും കാണപ്പെടുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെ മാത്രമേ ഈ സസ്യത്തെ കാണപ്പെടുന്നുള്ളു. മഴക്കാലം ആരംഭിക്കുമ്പോൾ മണ്ണിലെ കിഴങ്ങിൽ നിന്നും വിത്തിൽ നിന്നും പുതിയ ചെടി മുളയ്ക്കുന്നു. ഒരു കുലയിൽ പത്തിൽ താഴെ പൂക്കൾ ഉണ്ടാകുന്നു.
കണ്ടെത്തൽ
തിരുത്തുകഎറണാകുളം എസ്.എൻ.എം.കോളേജ് പ്രൊഫസർ. സി.എൻ.സുനിൽ, തിരുവനന്തപുരം ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞൻ ഡോ. ടി.ഷാജു, ജയേഷ് പി.ജോസഫ്, പയ്യന്നൂർ കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ.എം.കെ.രതീഷ് നാരായണൻ, എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. 100-ൽ താഴെ ചെടികളാണ് ഈ പ്രദേശത്ത് കണ്ടെത്തിയത്.