ഇംഗ്ലീഷ് വിംഗ്ലീഷ്

ചലച്ചിത്രം

ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ഹാസ്യ ചലച്ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. മധുരപലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഒരു ചെറിയ സംരംഭകയായ ശശി എന്നു പേരുള്ള ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയാണ് കഥ. ചിത്രത്തിൽ ശശി എന്ന കേന്ദ്രകഥാപാത്രത്തെ ശ്രീദേവി അവതരിപ്പിച്ചിരിക്കുന്നു. ഇംഗ്ലീഷിലെ പരിമിത ജ്ഞാനത്തെതുടർന്ന് തന്നോടുള്ള ഭർത്താവിന്റെയും മകളുടെയും പരിഹാസമനോഭാവം മാറ്റിയെടുക്കുന്നതിനും സ്വയം ആദരവ് നേടുന്നതിനും വേണ്ടി ഇംഗ്ലീഷിൽ സംസാരിക്കാൻ പരിശീലനം നേടുന്ന കോഴ്സിൽ ശശി ചേരുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ചിത്രത്തിൽ നർമ്മരൂപേണ അവതരിപ്പിച്ചിരിക്കുന്നു.

English Vinglish
പ്രമാണം:English Vinglish poster.jpg
Theatrical release poster in Hindi
സംവിധാനംGauri Shinde
നിർമ്മാണം
കഥGauri Shinde
തിരക്കഥGauri Shinde
അഭിനേതാക്കൾ
സംഗീതംAmit Trivedi
ഛായാഗ്രഹണംLaxman Utekar
ചിത്രസംയോജനംHemanti Sarkar
സ്റ്റുഡിയോHope Productions
വിതരണംEros International
റിലീസിങ് തീയതി
  • 14 സെപ്റ്റംബർ 2012 (2012-09-14) (TIFF)
  • 5 ഒക്ടോബർ 2012 (2012-10-05) (India)
രാജ്യംIndia
ഭാഷHindi
ബജറ്റ്₹26 crore[1]
സമയദൈർഘ്യം134 minutes[2]
ആകെ₹91 crore (see below)

ശ്രീദേവി അവതരിപ്പിച്ച കഥാപാത്രം ഷിൻഡെയുടെ അമ്മയുടെ പ്രചോദനമായിരുന്നു.


  1. {{cite web |url=http://boxofficeindia.com/movie.php?movieid=1144 |title=English Vinglish |author= |website=boxofficeindia |publisher=BOI |access-date=7 April 2017|quote=Budget: ₹26 crore
  2. "English Vinglish (PG)". British Board of Film Classification. 1 October 2012. Retrieved 23 October 2012.
"https://ml.wikipedia.org/w/index.php?title=ഇംഗ്ലീഷ്_വിംഗ്ലീഷ്&oldid=3101050" എന്ന താളിൽനിന്ന് ശേഖരിച്ചത്