ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ
ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ.[1],[2]
ഇന്ത്യയിൽ മുസ്‌ലിം സമുദായത്തിനിടയിലെ ഇമാമുകൾക്കും പണ്ഡിതന്മാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്[അവലംബം ആവശ്യമാണ്] ഇമാംസ് കൗൺസിൽ അഥവാ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ. മറ്റു മുസ്‌ലിം സാമുദായിക സംഘടനങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമുദായിക - സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു സംഘടന കൂടിയാണിത്. ലക്‌നോ നദവതുൽ ഉലമ പ്രഫസർ മൗലാനാ മുഹമ്മദ് അഹമ്മദ് ബേഗ് നദ്വിയാണ്ഇമാംസ് കൗൺസിൽ ദേശീയ പ്രസിഡന്റ്.
ചരിത്രം
തിരുത്തുകകേരളത്തിലാണ് ഈ ഇമാംസ് കൗൺസിൽ സംഘടന രൂപം കൊള്ളുന്നത്. 2009ൽ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ എന്ന പേരിൽ ദേശീയ തലത്തിലേക്ക് സംഘടന പ്രവർത്തനം വ്യാപിപ്പിച്ചു[3]. നിലവിൽ ഇന്ത്യയിലെ 23സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്.
ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ
തിരുത്തുകമുസ്ലിം സമുദായതിന്റെ ഉന്നമനത്തിനായി പ്രവർത്തനങ്ങളിൽ പണ്ഡിതരെയും ഇമാമുകളെയും കാര്യക്ഷമമായി ഭാഗവാക്കാക്കുക, സമൂഹത്തിലെയും മുസ്‌ലിം സമുദായതിനിടയിലെയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ബോധവൽക്കരണം തുടങ്ങി പല പ്രവർത്തനങ്ങളും ഇമാംസ് കൗൺസിൽ നടത്തി വരുന്നു.[4]. [പ്രവർത്തിക്കാത്ത കണ്ണി] സമൂഹത്തിൽ വളർന്നുവരുന്ന അധാർമ്മിക പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവത്‌കരിച്ചും ജനകീയ കൂട്ടായ്‌മകൾ രൂപീകരിച്ചും ലഹരി വസ്‌തുക്കളുടെ ഉപയോഗം, പലിശ, വിവാഹ ധൂർത്ത്, സ്‌ത്രീ-ബാലപീഡനങ്ങൾ എന്നിവയ്‌ക്കെതിരെ കാമ്പയിനുകളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. സ്ത്രീധനത്തെ പാടെ നിരാകരിക്കുന്ന നിലപാടെടുക്കുന്ന സംഘടന സ്ത്രീധന രഹിത വിവാഹങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുമുണ്ട്. തങ്ങളുടെ സംഘടനയിൽ അംഗമായ ഇമാമുകൾ സ്ത്രീധന വിവാഹങ്ങൾ നടത്തിക്കൊടുക്കില്ല എന്ന തീരുമാനം എടുത്തിട്ടുണ്ട്.[5] സമ്പൂർണ്ണമായ മധ്യനിരോധനമാണ് ഇമാംസ് കൗൺസിൽ പ്രചരണം നടത്തുന്ന മറ്റൊരു മേഖല[6] നിർധനരായ പള്ളി ഇമാമുമാരുടെയും മദ്രസ അധ്യാപകരുടയും മുഅദ്ദിനുകളുടെയും മക്കൾക്ക് വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പ് നൽകുന്ന പ്രവർത്തനവും നടത്തി വരുന്നു.[7]
ലൗ ജിഹാദ് വിവാദ സമയത്ത് ഇമാംസ് കൗൺസിൽ സംഘടിപ്പിച്ച ഇസ്‌ലാമിനെ അറിയുക, അടുക്കുക എന്ന പരിപാടി ശ്രദ്ധിക്കപ്പെട്ടിരുന്നു[8].
ദേശീയ നേതാക്കൾ=
തിരുത്തുക- ദേശീയ പ്രസിഡന്റ് - മൌലാനാ ഉസ്മാൻ ബേഗ് റഷാദി (കർണാടക)
- വൈസ് പ്രസിഡന്റുമാർ - മൌലാനാ അഹ്മദ് മുഹമ്മദ് നദ് വി (ഉത്തർപ്രദേശ്), അഷ്റഫ് മൌലവി കരമന (കേരളം)
- ജനറൽ സെക്രട്ടറിമാർ - ഷാഹുൽ ഹമീദ് ബാഖവി (തമിഴ്നാട്), മുഹമ്മദ് ഹനീഫ് അസ്റാർ ഖാസിമി (ഗോവ)
- സെക്രട്ടറിമാർ - അമാനുല്ല ബാഖവി (കേരളം), അബ്ദുറഹ്മാൻ ഗഫൂർ മമ്പഈ (തമിഴ്നാട്), അബൂ ത്വവ്വാബ് (വെസ്റ്റ് ബംഗാൾ), മുഹമ്മദ് ആഖിൽ ഖാസിമി (ഉത്തർപ്രദേശ്)
- ട്രഷറർ - മൌലാനാ ഖാസി ഹാഫിസ് റഹ്മാൻ (മദ്ധ്യപ്രദേശ്)
- ദേശീയസമിതി അംഗങ്ങൾ - മൌലാനാ ഈസാ ഫാദ്വിൽ മമ്പഈ, ഫൈസൽ മൌലവി, കെ.കെ മജീദ് ഖാസിമി
മുഖപ്രസിദ്ധീകരണം
തിരുത്തുകഇമാം എന്ന പേരിൽ ഒരു ത്രൈമാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.
കേരളം
തിരുത്തുകനേതാക്കൾ
തിരുത്തുക- സംസ്ഥാന പ്രസിഡന്റ് - മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (കോട്ടയം)
- വൈസ് പ്രസിഡന്റുമാർ - ഫത്തഹുദ്ദീൻ റഷാദി (തിരുവനന്തപുരം), പാങ്ങിൽ നൂറുദ്ദീൻ മുസ്ല്യാർ (മലപ്പുറം), അബ്ദുൽ റഹ്മാൻ ബാഖവി (മലപ്പുറം)
- ജനറൽ സെക്രട്ടറിമാർ - മുഹമ്മദ് സ്വാലിഹ് മൗലവി (കൊല്ലം), നാസറുദ്ദീൻ മൗലവി (തിരുവനന്തപുരം)
- സെക്രട്ടറിമാർ - അബ്ദുന്നാസിർ ബാഖവി (എറണാകുളം), ഹാഫിസ് മൂസ നജ്മി (ഇടുക്കി), അബ്ദുൽ ജലീൽ സഖാഫി (കോഴിക്കോട്)
- ട്രഷറർ - പി.കെ.സുലൈമാൻ മൗലവി (എറണാകുളം)[9][10]
ദാറുൽ ഖദ
തിരുത്തുകഅഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് മുൻകയ്യെടുത്ത് സ്ഥാപിച്ച ദാറുൽ ഖദ എന്ന മുസ്‌ലിം വിഭാഗതിനിടയിലെ തർക്ക പരിഹാര കോടതികൾ കേരളത്തിൽ അടക്കം പല സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നത് ഇമാംസ് കൗൺസിലിന്റെ കീഴിലാണ്. മുസ്‌ലിങ്ങൾക്കിടയിലെ വൈവാഹിക,കുടുംബ, സ്വത്ത് തർക്കങ്ങൾ കോടതികൾക്ക് പുറത്ത് ഒത്തുതീർക്കുന്നതിനാണ് ദാറുൽ ഖദ എന്ന പേരിൽ തർക്കപരിഹാരകോടതികൾ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് ഈസാ മൗലവിയാണ് കേരളത്തിൽ ദാറുൽ ഖദ ചെയർമാൻ.
ദാറുൽ ഖദക്കെതിരെ പല ആരോപണങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും 1937ലെ ശരീഅത്ത് നിയമം അനുസരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും 2014 ഫെബ്രുവരി 25ലെ ഒരു വിധിയിലൂടെ സുപ്രീം കോടതി പ്രസ്താവിക്കുകയുണ്ടായി.[11][12] മൗലികാവകാശത്തെ ഹനിക്കാത്ത കാലത്തോളം മുസ്‌ലിം വ്യക്തിനിയമത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഫത്‌വകൾ വെറും മതപരമായ അഭിപ്രായങ്ങളാണെന്നും കേന്ദ്ര സർക്കാരും സുപ്രീംകോടതിയെ അറിയിച്ചു.[13]
പുറം കണ്ണികൾ
തിരുത്തുകവിവാദങ്ങൾ
തിരുത്തുകപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗൺസിലിന്റെ സംസ്ഥാന സമിതി അംഗത്തെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.[14]
അവലംബം
തിരുത്തുക- ↑ "Kochi: Rape-accused Imam moves for advance bail" (in ഇംഗ്ലീഷ്). 2019-02-15. Retrieved 2021-05-29.
- ↑ Emmerich, Arndt-Walter (2019-11-11). Islamic Movements in India: Moderation and its Discontents (in ഇംഗ്ലീഷ്). Routledge. ISBN 978-1-000-70672-7.
- ↑ South India’s Imam Council expanded as national organization for Imams
- ↑ http://www.islamonlive.in/story/2014-05-21/1400647641-2120082
- ↑ http://www.mangalam.com/print-edition/keralam/155472
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-08. Retrieved 2015-06-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-06-19.
- ↑ http://www.malabarflash.com/2013/05/kaasaragodnews.html
- ↑ http://www.mathrubhumi.com/kollam/news/3549233-local_news-Kollam-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mangalam.com/print-edition/keralam:308641[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thejasnews.com/index.jsp?tp=det&det=yes&news_id=201308123175332529[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.doolnews.com/supreme-court-declared-they-cant-interfere-in-fatwas213.html
- ↑ http://www.doolnews.com/supreme-court-declared-they-cant-interfere-in-fatwas213.html
- ↑ "15കാരിയെ വനത്തിനുളളിൽ പീഡിപ്പിക്കാൻ ശ്രമം; ഷഫീഖ് അൽഖാസിമിയെ പുറത്താക്കി" (in ഇംഗ്ലീഷ്). Retrieved 2021-05-29.