അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്
സംഘടന
(അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസ്‌ലിം വ്യക്തിനിയമസംരക്ഷണത്തിനായി 1973-ൽ സ്ഥാപിതമായ ഒരു സംഘടനയാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അഥവാ AIMPLB. മതാചാരപ്രകാരം വ്യക്തിജീവിതം നയിക്കാൻ ഭരണഘടന നൽകുന്ന അവകാശം ഏകസിവിൽകോഡ്, വ്യക്തിനിയമപരിഷ്കാരങ്ങൾ എന്നിവയുടെ ഭാഗമായി ഹനിക്കാൻ ശ്രമം നടന്നപ്പോഴാണ് ഈ സംഘടന രൂപം കൊണ്ടത്[1][2]. വിവിധവിഷയങ്ങളിൽ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നു.[3][4][5] ജനസംഖ്യാനുസൃതമായി സുന്നികൾക്ക് ഭൂരിപക്ഷമുള്ള ബോർഡിൽ ശീഈ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ട്[6].
ചുരുക്കപ്പേര് | AIMPLB |
---|---|
രൂപീകരണം | 1973 |
തരം | NGO |
പദവി | സജീവം |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഇന്ത്യ |
ഔദ്യോഗിക ഭാഷ | ഉർദു, ഇംഗ്ലീഷ് |
പ്രസിഡന്റ് | റബീഅ് ഹസനി നദ്‌വി,[1] |
പ്രധാന വ്യക്തികൾ | അലി മിയാൻ |
വെബ്സൈറ്റ് | http://www.aimplboard.org/ |
ഉദ്ദേശ്യലക്ഷ്യങ്ങൾ
തിരുത്തുകസംഘടനയുടെ വെബ്സൈറ്റ് പ്രകാരം:
- ഇന്ത്യൻ ശരീഅത്ത് നിയമം സംരക്ഷിക്കാനും വ്യക്തിനിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുക,
- നേരിട്ടോ അല്ലാതെയോ സമാന്തരമായോ വ്യക്തിനിയമങ്ങളെ ബാധിക്കുന്ന നിയമനിർമ്മാണങ്ങളിൽ നിന്ന് മുസ്‌ലിം വ്യക്തിനിയമത്തെ ഒഴിവാക്കാൻ മുൻകരുതലെടുക്കുക.
- മുസ്‌ലിം വ്യക്തിനിയമത്തെയും അതിന്റെ അനുശാസനങ്ങളെയും കുറിച്ച് മുസ്‌ലിം സമൂഹത്തിൽ അവബോധമുണ്ടാക്കുക.
- നിയമവിദഗ്ദ്ധരും മതപണ്ഡിതരും ഉൾപ്പെടുന്ന സ്റ്റാന്റിങ് കമ്മറ്റി ഗവണ്മെന്റിന്റെയും മറ്റും നിയമങ്ങളെയും കുറിച്ചും അവയുടെ സ്വാധീനത്തെയും പറ്റി പഠനം നടത്തുന്നു.
- ഇസ്‌ലാമിലെ വിവിധ ചിന്താസരണികളെ പൊതുവിഷയങ്ങളിൽ ഏകോപിപ്പിക്കുന്നു.
- നിലവിലുള്ള മുഹമ്മദൻ നിയമത്തിന് ഖുർആനും പ്രവാചകചര്യയും അനുസരിച്ചുള്ള മാറ്റങ്ങൾ നിർദ്ദേശിക്കുക.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "AIMPLB Home Page". Archived from the original on 2012-02-06. Retrieved 2013-11-12.
- ↑ vakilno1.com. "The Muslim Personal Law (Shariat) Application Act, 1937". vakilno1.com. Archived from the original on 2018-12-24. Retrieved 2012 February 13.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: numeric names: authors list (link) - ↑ Lawrence, Bruce B (15-Nov-2007). On violence: a reader. Duke University Press. p. 265. Retrieved 2012-02-13.
{{cite book}}
: Check date values in:|year=
(help); Cite has empty unknown parameter:|coauthors=
(help)CS1 maint: year (link) - ↑ Narain, Vrinda B (24-May-2008). Reclaiming the nation: Muslim women and the law in India. University of Toronto Press. p. 93. Retrieved 2012-02-13.
{{cite book}}
: Check date values in:|year=
(help); Cite has empty unknown parameter:|coauthors=
(help)CS1 maint: year (link) - ↑ Gani, H. A. (1988). Reform of Muslim personal law: the Shah Bano controversy and the Muslim Women (Protection of Rights on Divorce) Act, 1986. Deep & Deep Publications. p. 65.
{{cite book}}
:|access-date=
requires|url=
(help); Cite has empty unknown parameter:|coauthors=
(help) - ↑ PARVEEN ABDI (12 June 06). "All India Muslim Women's Personal Law Board On Muslim Women's Reservation". .milligazette.com. Retrieved 2012 February 13.
{{cite web}}
: Check date values in:|accessdate=
and|date=
(help)