കേരളത്തിൽ ആദ്യകാലത്ത് ആലും മാവും ഒരുമിച്ചു ഒരു കുഴിയിൽ ചില പ്രധാന കവലകളിൽ നടുന്ന രീതിയാണിത്. ഇങ്ങനെ വളർന്നു വരുന്ന മരങ്ങൾ ഒറ്റ മരമായി കാണപ്പെടുന്നു. തൃശ്ശൂരിലെ മണപ്പുറത്ത് ( ചേറ്റുവ മുതൽ കൊടുങ്ങല്ലൂർ വരെ) പൊതുവെ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ ആൽ മാവുകൾ കണ്ടുവരുന്നു. വാടാനപ്പള്ളിയിൽ ഒരു ബസ്സ് സ്റ്റോപ്പിന്റെ പേർ ആൽ മാവ് എന്നാണു, തൃപ്രയാറും ആൽമാവ് ഉണ്ട്.

"https://ml.wikipedia.org/w/index.php?title=ആൽ_മാവ്&oldid=3455376" എന്ന താളിൽനിന്ന് ശേഖരിച്ചത്