ആൽസീഡെ ഡെഗാസ്പെറി
ഇറ്റലിയിലെ മുപ്പതാമത്തെ പ്രധാനമന്ത്രിയായിരുന്നു ആൽസീഡെ ഡെഗാസ്പെറി. ദീർഘകാലത്തെ ഫാസിസ്റ്റ് സമഗ്രാധിപത്യത്തിനുശേഷം ഇറ്റലിയെ ജനാധിപത്യത്തിലേക്കു നയിക്കുന്നതിന് ഇദ്ദേഹം നേതൃത്വം നൽകി. 1881 ഏപ്രിൽ 3-ന് ട്രെന്റോ പ്രവിശ്യയിലായിരുന്നു ജനനം. വിയന്ന സർവകലാശാലയിൽ നിന്നും ബിരുദം നേടി. ഇദ്ദേഹം 1911 മുതൽ 1918 വരെ ആസ്റ്റ്രിയൻ പാർലമെന്റിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ജന്മദേശം ഉൾക്കൊള്ളുന്ന ആസ്റ്റ്രിയയെ ഉൾപ്പെടുത്തി ഏകീകൃത ഇറ്റലി രൂപവത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. 1919-ൽ പോപ്പുലർ പാർട്ടി സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം. 1921-ൽ ചേംബർ ഒഫ് ഡെപ്യൂട്ടീസിൽ (നിയമസഭ) അംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഫാസിസ്റ്റു വിരുദ്ധനായിരുന്ന ഇദ്ദേഹത്തെ ബെനിറ്റോ മുസ്സോളിനിയുടെ ഗവൺമെന്റ് 1926 -ഓടെ തടവുകാരനാക്കിയിരുന്നു. 1931 മുതൽ വത്തിക്കാൻ ഗ്രന്ഥശാലയിൽ ജോലി നോക്കിവന്നു. രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോൾ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മുസ്സോളിനിയുടെ പതനശേഷമുണ്ടായ ഇറ്റാലിയൻ മന്ത്രിസഭകളിൽ മന്ത്രിയാവുകയും 1945-നുശേഷം കൂട്ടുകക്ഷി ഗവൺമെന്റുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1953 വരെ തുടർച്ചയായി എട്ടുതവണ ഇദ്ദേഹം പ്രധാനമന്ത്രിയായി മന്ത്രിസഭ രൂപവത്കരിച്ചിരുന്നു. ഇറ്റലിയിൽ കമ്യൂണിസം വേരൂന്നുന്നതിനെതിരായി പ്രവർത്തിച്ച ശക്തികേന്ദ്രമായിരുന്നു ഡെഗാസ്പെറി.
ആൽസീഡെ ഡെഗാസ്പെറി | |
---|---|
ഇറ്റലിയുടെ മുപ്പതാമത്തെ പ്രധാനമന്ത്രി | |
ഓഫീസിൽ December 10, 1945 – August 17, 1953 | |
Monarchs | Victor Emmanuel III Umberto II |
രാഷ്ട്രപതി | Enrico De Nicola Luigi Einaudi |
മുൻഗാമി | Ferruccio Parri |
പിൻഗാമി | Giuseppe Pella |
Minister of Foreign Affairs | |
ഓഫീസിൽ December 12, 1944 – October 18, 1946 | |
പ്രധാനമന്ത്രി | Ivanoe Bonomi Ferruccio Parri Himself |
മുൻഗാമി | Ivanoe Bonomi |
പിൻഗാമി | Pietro Nenni |
ഓഫീസിൽ July 26, 1951 – August 17, 1953 | |
പ്രധാനമന്ത്രി | Himself |
മുൻഗാമി | Carlo Sforza |
പിൻഗാമി | Giuseppe Pella |
Minister of the Interior | |
ഓഫീസിൽ July 13, 1946 – February 2, 1947 | |
പ്രധാനമന്ത്രി | Himself |
മുൻഗാമി | Giuseppe Romita |
പിൻഗാമി | Mario Scelba |
2nd President of the Common Assembly of the ECSC | |
ഓഫീസിൽ January 1, 1954 – August 19, 1954 | |
മുൻഗാമി | Paul Henri Spaak |
പിൻഗാമി | Giuseppe Pella |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Pieve Tesino, Tyrol, Austria-Hungary | ഏപ്രിൽ 3, 1881
മരണം | ഓഗസ്റ്റ് 19, 1954 Borgo Valsugana, Trentin, Italy | (പ്രായം 73)
ദേശീയത | Italian |
രാഷ്ട്രീയ കക്ഷി | Christian Democracy |
പങ്കാളി | Francesca Romani |
കുട്ടികൾ | Maria Romana De Gasperi other 3 daughters |
അൽമ മേറ്റർ | University of Vienna |
1953-ലെ തെരഞ്ഞെടുപ്പിൽ ഡെഗാസ്പെറിയുടെ കക്ഷിക്കുണ്ടായ പരാജയത്തെത്തുടർന്ന് ഇദ്ദേഹം പ്രധാമന്ത്രിപദമൊഴിഞ്ഞു. എങ്കിലും ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സെക്രട്ടറി ജനറലായി തുടരാൻ സാധിച്ചു. 1954 ഓഗസ്റ്റ് 19-ന് ഡെഗാസ്പെറി നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.britannica.com/EBchecked/topic/153503/Alcide-De-Gasperi
- http://www.eppgroup.eu/Activities/docs/cd-rom/degasperi-en.pdf[പ്രവർത്തിക്കാത്ത കണ്ണി]
- http://www.biography.com/people/alcide-de-gasperi-9307435 Archived 2015-11-17 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡെഗാസ്പെറി, ആൽസീഡെ (1881 - 1954) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |