പ്രമുഖ ക്യൂബൻ ഡോക്യുമെന്ററി സംവിധായകനും സാംസ്കാരിക പ്രവർത്തകനും ക്യൂബൻ വിപ്ലവ പോരാളിയുമാണ് ആൽഫ്രെഡോ ഗുവേര (മരണം : 19 ഏപ്രിൽ 2013). വിപ്ലവ കാലഘട്ടം മുതൽ ഫിദൽ കാസ്ട്രോയുടെയും റൗൾ കാസ്ട്രോയുടെയും ഉറ്റ സഖാവായിരുന്നു. 1970 കളിൽ ക്യബയുടെ സാംസ്കാരിക വകുപ്പിന്റെ ഉപ മന്ത്രിയായിരുന്നു. എൺപതുകളിൽ യുനെസ്കോ അംബാസഡറായും പ്രവർത്തിച്ചു.[1] ക്യൂബൻ കല - ഛായാഗ്രഹണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Instituto Cubano del Arte y la Industria Cinematográficos (ICAIC)) സ്ഥാപക പ്രസിഡന്റാണ്. 1979 മുതൽ ഹവാനയിൽ തുടർച്ചയായി നടക്കുന്ന 'ന്യൂ ലാറ്റിനമേരിക്കൻ സിനിമ' എന്ന ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്.[2] 1980 ൽ ഹംപെർട്ടോ സൊളാസിന്റെ സീലിയ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടർന്ന് ഐസിഎഐസി തലപ്പത്തു നിന്ന് പുറത്താക്കപ്പെട്ടെങ്കിലും വീണ്ടും ആ സ്ഥാനത്തേക്ക് വരികയും 2000 ൽ വിരമിക്കുന്നതു വരെ പ്രസിഡന്റായി തുടരുകയും ചെയ്തു.

ആൽഫ്രെഡോ ഗുവേര
ആൽഫ്രെഡോ ഗുവേര
മരണം2013 ഏപ്രിൽ 19
ദേശീയതക്യൂബൻ
അറിയപ്പെടുന്നത്ഡോക്യുമെന്ററി സംവിധായകനും സാംസ്കാരിക പ്രവർത്തകനും ക്യൂബൻ വിപ്ലവ പോരാളിയും

ഡോക്യുമെന്ററികൾ തിരുത്തുക

  • മെമ്മോറിയ ക്യൂബാന 2010 (ഡോക്യുമെന്ററി)
  • ബീഥോവൻസ് ഹെയർ 2005 (ടി.വി. ഡോക്യുമെന്ററി)
  • ഐ ആം ക്യൂബ, ദ സൈബീരിയൻ മാമ്മത്ത് 2005 (ഡോക്യുമെന്ററി)
  • സ്റ്റോൺസ് ഇൻ ദ സ്കൈ 2002 (ഡോക്യുമെന്ററി)

അവലംബം തിരുത്തുക

  1. http://www.havanatimes.org/?p=91601
  2. "ക്യൂബൻ ചലച്ചിത്രകാരൻ ആൽഫ്രെഡോ ഗുവേര". ദേശാഭിമാനി. 21 ഏപ്രിൽ 2013. {{cite news}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ആൽഫ്രെഡോ_ഗുവേര&oldid=2674446" എന്ന താളിൽനിന്ന് ശേഖരിച്ചത്