ജർമ്മൻക്കാരനായ ഒരു ധ്രുവ പര്യവേക്ഷകനും ഭൗമശാസ്ത്രജ്ഞനുമാണ് ആൽഫ്രഡ് ലോഥർ വാഗ്നർ(നവംബർ 1, 1880 – നവംബർ 1930)[1] . ഫലകചലനസിദ്ധാന്തം എന്ന എഫ്.ബി. ടെയ്‌ലറുടെ ആശയം സ്വതന്ത്രമായും പരിപൂർണ്ണമായും ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. തുടക്കത്തിൽ വലിയ തർക്കങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും ഭൗമകാന്തിക മേഖലയിൽ ഉണ്ടായ മുന്നേറ്റങ്ങൾ പിൽക്കാലത്ത് ഈ വാദഗതി സമർത്ഥിക്കുകയും ഇന്നത്തെ പ്ലേറ്റ് ടേക്ടോണിക്സ് ആശയത്തിന് അടിസ്ഥാനമിടുകയും ചെയ്തു. 1915 ൽ പ്രസിദ്ധീകരിച്ച ഓൺ ദി ഒറിജിൻ ഓഫ് കോണ്ടിനെന്റ്സ് ആൻഡ് ഓഷൻസ് എന്ന പുസ്തകത്തിലാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. അന്തരീക്ഷവിജ്ഞാനശാഖയ്ക്ക് ഇദ്ദേഹം വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുണ്ട്.

Alfred Wegener
Alfred Wegener, ca. 1924-1930
ജനനം(1880-11-01)നവംബർ 1, 1880
Berlin, German Empire
മരണംനവംബർ 1930 (aged 50)
Clarinetania, Greenland
താമസംGermany
പൗരത്വംGerman
ദേശീയതGerman
മേഖലകൾMeteorology, Geology, Astronomy
ബിരുദംUniversity of Berlin
ഡോക്ടറേറ്റിനുള്ള ഉപദേശകൻJulius Bauschinger
അറിയപ്പെടുന്നത്Continental drift theory
സ്വാധീനിച്ചതു്Johannes Letzmann
ഒപ്പ്

വാഗ്നറുടെ അന്ത്യംതിരുത്തുക

1930 നവംബർ ആദ്യവാരം ഗ്രീൻലൻഡിലേയ്ക്ക് പര്യവേക്ഷണത്തിന്റെ ഭാഗമായി യാത്രതിരിച്ച വാഗ്നർ കടുത്ത ശൈത്യത്തിനടിപ്പെട്ട് മടക്കയാത്രയ്ക്കിടെ മരണപ്പെട്ടു. ആറുമാസങ്ങൾക്കുശേഷം 1931 മേയ് 12 നാണ് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്താൻ കഴിഞ്ഞത്.

അവലംബംതിരുത്തുക

  1. "Alfred Wegener (1880-1930)". www.ucmp.berkeley.edu. ശേഖരിച്ചത് 2013 ഒക്ടോബർ 24.
"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_വാഗ്നർ&oldid=2019283" എന്ന താളിൽനിന്ന് ശേഖരിച്ചത്