ആൽക്കഹോളിക്സ് അനോണിമസ്

(ആൽക്കഹോളിക് അനോണിമസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുമ്പ് മദ്യപരായിരുന്നെങ്കിലും ചികിത്സാനന്തരം പരിപൂർണ മദ്യവർജകരായിത്തീർന്നവരുടെ ഒരു അഖിലലോക കൂട്ടായ്മയാണ് ആൽക്കഹോളിക് അനോണിമസ്[1][2]. അതിമദ്യാസക്തിയെന്നത് തനിക്കുമാത്രം പിണഞ്ഞ ഒരു തെറ്റല്ലെന്നും അതിൽനിന്ന് വിമുക്തിനേടാൻ സാധ്യമാണെന്നും മദ്യപനായിരുന്ന തന്നെ സമൂഹത്തിലെ ഒരംഗമായി സ്വീകരിക്കാൻ തയ്യാറുള്ളവരുണ്ടെന്നും ഉള്ള അറിവ് ഈ കൂട്ടായ്മയിലെ (എ എ സംഘടനയോ,പ്രസ്ഥാനമോ അല്ല) അംഗത്വം മൂലം രോഗിക്ക് ലഭിക്കുന്നത് വലിയ ഒരു നേട്ടമാണ്. തന്നെ അതിമദ്യാസക്തനാക്കിത്തീർത്ത സാഹചര്യങ്ങളിലേക്ക് ചികിത്സയ്ക്കുശേഷം രോഗി തിരിച്ചു പോകാത്തവണ്ണം ആരോഗ്യകരമായ പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ അയാളെ സഹായിക്കുകയെന്നതും ചികിത്സയുടെ ഒരു ഭാഗമാണ്. നിയമനിർമ്മാണംമൂലം മദ്യവർജ്ജനം ഏർപ്പെടുത്തുകയും അങ്ങനെ അതിമദ്യാസക്തിയെ തടയുകയും ചെയ്യാൻ കഴിഞ്ഞ കാലങ്ങളിൽ പല രാജ്യങ്ങളിലും നടത്തിയ സംരംഭങ്ങൾ വിജയപ്രദങ്ങളായില്ല. മദ്യത്തിൻമേലുള്ള നികുതി വർധിപ്പിക്കുക, മദ്യവില്പനയുടെ സമയവും സ്ഥലവും നിയന്ത്രിക്കുക എന്നീ മാർഗങ്ങൾ പല സ്ഥലങ്ങളിലും ഇപ്പോൾ സ്വീകരിച്ചു വരുന്നുണ്ട്.

ഇതും കാണുക

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിമദ്യാസക്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.