ആൽക്കലോസിസ്
ധമനികളിലെ രക്തം പ്ലാസ്മയിലെ ഹൈഡ്രജൻ അയോൺ സാന്ദ്രത കുറയ്ക്കുന്ന ഒരു പ്രക്രിയയുടെ ഫലമാണ് ആൽക്കലോസിസ്. ഇതിനെ ആൽക്കലീമിയ എന്നും പറയുന്നു. ആൽക്കലോസിസിനെ സാധാരണയായി ശ്വസന ആൽക്കലോസിസ്, ഉപാപചയ ആൽക്കലോസിസ് അല്ലെങ്കിൽ സംയോജിത ശ്വസന / ഉപാപചയ ആൽക്കലോസിസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. [1]
അടയാളങ്ങളും ലക്ഷണങ്ങളും
തിരുത്തുകഉപാപചയ ആൽക്കലോസിസ് മൂലം രക്തത്തിൽ പൊട്ടാസ്യം സാന്ദ്രത കുറയുന്നു. ഇതിന്റെ ഫലമായി പേശി ബലഹീനത, പേശി വേദന, പേശീമുറുക്കം എന്നീ ലക്ഷണങ്ങളുണ്ടാകുന്നു.
ഇത് രക്തത്തിലെ കാൽസ്യം സാന്ദ്രത കുറയ്ക്കുന്നതിനും (ഹൈപ്പോകാൽസെമിയ) കാരണമായേക്കാം. രക്തത്തിലെ പി.എച്ച് കൂടുന്നതിനനുസരിച്ച് ആൽബുമിൻ പോലുള്ള രക്തഗതാഗത പ്രോട്ടീനുകൾ അയോണുകളായി കൂടുതൽ അയോണീകരിക്കപ്പെടുന്നു. ഇത് രക്തത്തിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ആൽബുമിനുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്നതിന് കാരണമാകുന്നു. രോഗാവസ്ഥ കഠിനമാണെങ്കിൽ, ഇത് ടെറ്റനിക്ക് കാരണമായേക്കാം.
കാരണങ്ങൾ
തിരുത്തുകഹൈപർവെന്റിലേഷൻ മൂലം ശ്വാസകോശ അല്കലൊസിസ് സംഭവിക്കാം. [2] കാർബൺ ഡയോക്സൈഡ് അമിതമായി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് രക്തത്തിലെ പി.എച്ച് കുറയ്ക്കുന്നു. ഹൃദയാഘാതം അല്ലെങ്കിൽ റെറ്റ് സിൻഡ്രോം പോലുള്ള മാരകമായ കേന്ദ്ര നാഡീവ്യൂഹരോഗങ്ങളിൽ ഹൈപ്പർവെൻറിലേഷൻ-ഇൻഡ്യൂസ്ഡ് ആൽക്കലോസിസ് കാരണമാകാറുണ്ട്.
ആവർത്തിച്ചുള്ള ഛർദ്ദി മൂലം മെറ്റബോളിക് ആൽക്കലോസിസ് ഉണ്ടാകാം, [2] ഇതിന്റെ ഫലമായി ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് നഷ്ടപ്പെടും. കടുത്ത നിർജ്ജലീകരണം, ക്ഷാര ഉപഭോഗം എന്നിവയും മറ്റ് കാരണങ്ങളാണ്. , കുഷിംഗ്സ് സിൻഡ്രോം പോലുള്ള എൻഡോക്രൈൻ തകരാറുകളും ഇതിന് കാരണമാകാം. സീറം കാർബൺ ഡൈ ഓക്സൈഡ് വർദ്ധിപ്പിക്കുന്നതിനായി ശ്വാസോച്ഛ്വാസം മന്ദഗതിയിലാക്കുന്നത് മെറ്റബോളിക് ആൽക്കലോസിസിനുള്ള പരിഹാരമാർഗ്ഗത്തിൽ ഉൾപ്പെടുന്നു
അവലംബം
തിരുത്തുക- IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version: (2006–) "alkalosis". doi:10.1351/goldbook.A00221