മലയാളത്തിലെ ആദ്യകാല നിർമ്മാതാവും സംവിധായകനും ഛായാഗ്രാഹകനും ആയിരുന്നു ആർ. വേലപ്പൻ നായർ.[1][2][3] നൃത്തങ്ങളോ, സംഭാഷണമോ ഇല്ലാത്ത മലയാളത്തിലെ ഏകചിത്രമായ ആര്യങ്കാവ് കൊള്ളസംഘം നിർമ്മിച്ചതും സംവിധാ‍നം ചെയ്തതും ചിത്രീകരിച്ചതും ഇദ്ദേഹമാണ്.[3]

ആർ. വേലപ്പൻ നായർ
R. VELAPPANNAIR.jpg
ജനനം (1907-11-29) 29 നവംബർ 1907  (113 വയസ്സ്)
തൊഴിൽസംവിധായകൻ
അറിയപ്പെടുന്നത്സ്ത്രീ, ആര്യങ്കാവ് കൊള്ളസംഘം

ജീവചരിത്രംതിരുത്തുക

1907 നവംബർ 29-ന് ആലപ്പുഴയിലെ ഒരു ധനിക കുടുംബമായ കല്ലേലിൽ ജനിച്ച വേലപ്പൻ നാടകത്തോടുള്ള ഭ്രമം കൊണ്ട് വീട്ടുകാർ അറിയാതെ തമിഴ്നാട്ടിലെ ഒരു നാടകസംഘത്തിൽ ചേരുകയും തുടർന്ന് മദ്രാസ്സിൽ എത്തിപ്പെടുകയും ചെയ്തു. അവിടെ ശ്യാമള ഫിലിം സ്റ്റുഡിയോയിൽ ജോലിക്ക് കയറുകയും അവിടെനിന്നും സഹ സംവിധായകനും ക്യാമറാമാനും ആയിത്തീരുകയും ചെയ്തു. മദ്രാസ്സിലെ അനുഭവസമ്പത്തുമായി കേരളത്തിൽ തിരിച്ചെത്തിയ വേലപ്പൻ, പരമേശ്വരൻ പിള്ളയെന്ന സുഹൃത്തുമായി കൂട്ടുചേർന്ന് ഒരു മലയാളം സിനിമ പിടിക്കാൻ തീരുമാനിച്ചു. അക്കാലത്ത് തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്ത്രീ എന്ന നാടകം വളരെയധികം ജനശ്രദ്ധയാകർഷിച്ച് നിൽക്കുന്ന സമയമായിരുന്നു. അങ്ങനെ, പരമേശ്വരൻ പിള്ളയുടെ നിർമ്മാണത്തിൽ 1950-ൽ സ്ത്രീ യിലൂടെ വേലപ്പന്റെ മലയാളത്തിലെ ആദ്യത്തെ സിനിമ പിറവിയെടുത്തു. സ്ത്രീയുടെ ക്യാമറാമാനും വേലപ്പൻ തന്നെയായിരുന്നു. പിന്നീട് '51-ൽ യാചകൻ, '53-ൽ ലോകനീതി, '55-ൽ കാലം മാറുന്നു, '57-ൽ മിന്നുന്നതെല്ലാം പൊന്നല്ല, '69-ൽ ആര്യങ്കാവ് കൊള്ളസംഘം എന്നീ സിനിമകൾ കൂടി വേലപ്പനിൽ നിന്നും മലയാള സിനിമക്ക് ലഭിച്ചു.[1]

അവലംബംതിരുത്തുക

  1. 1.0 1.1 "The man Fortune overlooked". The Hindu. ശേഖരിച്ചത് 2015-01-25.
  2. "ആർ വേലപ്പൻ നായർ". m3db.com.
  3. 3.0 3.1 "ആർ. വേലപ്പൻ നായർ". malayalasangeetham.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആർ._വേലപ്പൻ_നായർ&oldid=3624595" എന്ന താളിൽനിന്ന് ശേഖരിച്ചത്