ആലത്തൂർ ആർ. കൃഷ്ണൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ആർ. കൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ആർ. കൃഷ്ണൻ (08 മേയ് 1914 - 28 ജനുവരി 1995). സി.പി.ഐ. (എം) പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. 1952 മുതൽ 1956 വരെ മദ്രാസ് നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു. പതിനാലാം നിയമസഭയിലെ ആലത്തൂർ എംഎൽഎ ആയ കെ.ഡി. പ്രസേനൻ ഇദ്ദേഹത്തിന്റെ ചെറുമകനാണ്[2].
ആർ. കൃഷ്ണൻ | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
ഔദ്യോഗിക കാലം മാർച്ച് 16 1957 – മാർച്ച് 22 1977 | |
പിൻഗാമി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
മണ്ഡലം | ആലത്തൂർ |
വ്യക്തിഗത വിവരണം | |
ജനനം | കാട്ടുശ്ശേരി | മേയ് 8, 1914
മരണം | ജനുവരി 28, 1995 | (പ്രായം 80)
രാഷ്ട്രീയ പാർട്ടി | സി.പി.ഐ.എം. |
പങ്കാളി | എം.കെ. പാർവതി |
മക്കൾ | ഒരു മകൻ, ഒരു മകൾ |
അച്ഛൻ | രാമസ്വാമി |
As of ഒക്ടോബർ 3, 2011 ഉറവിടം: നിയമസഭ |
കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളിലും ആർ. കൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
അവലംബംതിരുത്തുക
- ↑ http://niyamasabha.org/codes/members/m311.htm
- ↑ "Alathur: Youth power to the fore". ദി ഹിന്ദു. ദി ഹിന്ദു. 12 ഏപ്രിൽ 2016. ശേഖരിച്ചത് 1 ഡിസംബർ 2020. Check date values in:
|access-date=
and|date=
(help)