കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു വ്യാപാരസമുച്ചയമാണ് ആർ.പി. മാൾ (ഇംഗ്ലീഷ്: RP Mall). കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ഈ വ്യാപാര സമുച്ചയത്തിന് ഏകദേശം 210000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇത് പ്രവർത്തിക്കുന്നത്.[2][3][4]

ആർ.പി. മാൾ
ആർ.പി. മാൾ, കൊല്ലം
സ്ഥാനംകച്ചേരി, കൊല്ലം, കേരളം,  ഇന്ത്യ
നിർദ്ദേശാങ്കം8°53′23″N 76°35′09″E / 8.889702°N 76.585810°E / 8.889702; 76.585810
വിലാസംആർ.പി. മാൾ, കച്ചേരി, കൊല്ലം - 691301
ഉടമസ്ഥതആർ.പി. ഗ്രൂപ്പ് (രവി പിള്ളയുടെ ഉടമസ്ഥത)
വാസ്തുശില്പിFort-in Infra developers Pvt. Ltd.
വിപണന ഭാഗ വിസ്തീർണ്ണം210,000 square feet (20,000 m2)[1]
പാർക്കിങ്Underground
ആകെ നിലകൾ6
വെബ്സൈറ്റ്RP Mall(K Mall)

ആദ്യകാലത്ത് കെ-മാൾ (കൊല്ലം മാൾ) എന്നാണ് ഈ വ്യാപാരസമുച്ചയം അറിയപ്പെട്ടിരുന്നത്. ദക്ഷിണ കേരളത്തിൽ മലബാർ ഡെവലപ്പേഴ്സിന്റേതായി ആരംഭിച്ച ആദ്യത്തെ ഷോപ്പിംഗ് മാളാണ് കെ-മാൾ.[5][6] 2011-ൽ മലയാള ചലച്ചിത്രതാരം മോഹൻലാലാണ് കെ മാൾ ഉദ്ഘാടനം ചെയ്തത്. ഈ വ്യാപാരകേന്ദ്രം ആർ.പി. ഗ്രൂപ്പ് ഏറ്റെടുത്തതോടെ ആർ.പി. മാൾ എന്നു പുനർനാമകരണം ചെയ്തു. കാർണിവൽ സിനിമാസ് തീയറ്റർ ഉൾപ്പെടെ ധാരാളം വ്യാപാര ശാലകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.[7][8] കേരളത്തിൽ കൊച്ചിക്കും കോഴിക്കോടിനും ശേഷം ഷോപ്പിംഗ് സംസ്കാരം ആരംഭിച്ച നഗരമാണ് കൊല്ലം.[9]

  1. "Malabar Developer's First Mall - K Mall, Kollam". Malabar Developers. 8 September 2014.
  2. Ravi Pillai: From Farmer's Son to Construction Tycoon Archived 2017-08-30 at the Wayback Machine.
  3. Leading the Future Building-RP Group Archived 2014-08-21 at the Wayback Machine.
  4. Ravi Pillai: From Farmer's Son to Construction Tycoon Archived 2013-12-02 at the Wayback Machine.
  5. Malabar Group engages Beyond Squarefeet to manage K Mall, Kollam, Kerala Archived 2017-08-30 at the Wayback Machine.
  6. K MALL – KOLLAM FINALLY MEETS QUALITY
  7. "McDonald's opens first restaurant in Kollam, 8th in Kerala". Economic Times. 26 December 2016. Retrieved 26 December 2016.
  8. "Westlife Development inches up on the bourses". Live Mint. 26 December 2016. Retrieved 26 December 2016.
  9. It is no sMALL WORLD
"https://ml.wikipedia.org/w/index.php?title=ആർ.പി._മാൾ,_കൊല്ലം&oldid=3948665" എന്ന താളിൽനിന്ന് ശേഖരിച്ചത്