ഇന്ത്യൻ മെഡിക്കൽ സർവീസ് (ഐ.എം.എസ്.) ഉദ്യോഗസ്ഥനായിരുന്ന ഒരു ബ്രിട്ടീഷ് ഡോക്ടറായിരുന്നു ആർതർ ഫ്രാൻസിസ് ഹാമിൽട്ടൺ CIE, MC, FRCS, FRCOG. (13 മേയ് 1880 - 10 മേയ് 1965) ഒന്നാം ലോകമഹായുദ്ധസമയത്ത് മിലിട്ടറി ക്രോസ് നേടിയ അദ്ദേഹം പിന്നീട് ഇന്ത്യയിലെ ഗ്രാന്റ് മെഡിക്കൽ കോളേജിൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറായിരുന്നു.

ആർതർ ഫ്രാൻസിസ് ഹാമിൽട്ടൺ
പ്രമാണം:Arthur Francis Hamilton.jpg
ജനനം(1880-05-13)13 മേയ് 1880
മരണം10 മേയ് 1965(1965-05-10) (പ്രായം 84)
വാൾട്ടൺ-ഓൺ-തേംസ്, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
Medical career
Professionവൈദ്യൻ
Institutionsഇന്ത്യൻ മെഡിക്കൽ സർവീസ് & ഗ്രാന്റ് മെഡിക്കൽ കോളേജ്
Specialismപ്രസവചികിത്സയും ഗൈനക്കോളജിയും

ആദ്യകാലജീവിതം തിരുത്തുക

ഇന്ത്യൻ സിവിൽ സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് ഷാർപ്പ് ഹാമിൽട്ടണിന്റെ മകനായി 1880 മെയ് 13-ന് ഇന്ത്യയിൽ ജനിച്ചു.[1][2] അദ്ദേഹം സെന്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസം നേടി. കോൻജോയിന്റ് ഡിപ്ലോമ പാസായി. 1903-ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബി ബിരുദം നേടി. 1904-ൽ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെല്ലോ ആയി.[2][3]

മരണം തിരുത്തുക

ഭാര്യയുടെ മരണശേഷം അദ്ദേഹം കുടുംബത്തോടൊപ്പം വാൾട്ടൺ-ഓൺ-തേംസിൽ താമസമാക്കി. അവിടെ അദ്ദേഹം 1965 മെയ് 10-ന് അന്തരിച്ചു. അദ്ദേഹത്തിനും ഭാര്യയ്ക്കും കുട്ടികളില്ലായിരുന്നു.[2][3]

Footnotes തിരുത്തുക

അവലംബം തിരുത്തുക

  1. The India Office and Burma Office List for 1945 (55th ed.). London: HMSO. 1945. p. 213.
  2. 2.0 2.1 2.2 Hamilton, Arthur Francis (1880–1965). Plarr's Lives of the Fellows Online. Royal College of Surgeons. Retrieved 2 October 2018.
  3. 3.0 3.1 "Lieutenant-Colonel A. F. Hamilton". The British Medical Journal. 1 (5448): 1500–1501. 5 June 1965. doi:10.1136/bmj.1.5448.1500. PMC 2166628.