അമേരിയ്ക്കൻ ടെന്നീസ് കളിക്കാരനായിരുന്ന ആർതർ റോബർട്ട് ആഷ് ജൂനിയർ എന്ന ആർതർ ആഷ്അമേ രിയ്ക്കയിലെ വിർജീനിയായിലെ റിച്മണ്ടിൽ 1943 ജുലയ് 10 നാണ്ജനിച്ചത്.ഇദ്ദേഹം ആകെ 3 ഗ്രാൻഡ് സ്ളാം കിരീടങ്ങൾ നേടിയിട്ടുണ്ട്

Arthur Ashe
President Reagan greets Arthur Ashe (left) in 1982
Country അമേരിക്കൻ ഐക്യനാടുകൾ
ResidenceRichmond, Virginia
BornJuly 10, 1943
Richmond, Virginia, U.S.
Diedഫെബ്രുവരി 6, 1993(1993-02-06) (പ്രായം 49)
New York City, New York, U.S.
Height6 അടി (1.8 മീ)*
Turned pro1970
Retired1980
PlaysRight-handed (one-handed backhand)
Career prize money$1,584,909 (according to the ATP)
Int. Tennis HOF1985 (member page)
Singles
Career record818–260 (in Grand Prix tour, WCT tour, and Grand Slam main draw play, and in Davis Cup)
Career titles35 (Grand Prix, WCT and Grand Slam)
Highest rankingNo. 1 (1968, Harry Hopman)[1]
No. 2 (May 12, 1976) by ATP
Grand Slam results
Australian OpenW (1970)
French OpenQF (1970, 1971)
WimbledonW (1975)
US OpenW (1968)
Other tournaments
Tour FinalsF (1978)
Doubles
Career record323–176 (in Grand Prix tour, WCT tour, and Grand Slam main draw play, and in Davis Cup)
Career titles18 (14 Grand Prix and WCT titles)
Highest rankingNo. 15 (August 30, 1977)
Grand Slam Doubles results
Australian OpenW (1977)
French OpenW (1971)
WimbledonF (1971)
US OpenF (1968)

അമേരിയ്ക്കയിൽ നിന്നുള്ള ഏറ്റവും മികച്ച കളിക്കാരനായി കരുതപ്പെട്ട ആഷ് വിംബിൾഡൺ,യു.എസ്സ് ഓപ്പൺ ,ആസ്ട്രേലിയൻ ഓപ്പൺ എന്നിവ നേടിയ ആദ്യത്തെ ആഫ്രോ അമേരിയ്ക്കൻ വംശജനുമാണ്.1980 ൽ ആഷ് സജീവ ടെന്നീസിൽ നിന്ന് വിരമിച്ചു. ഏ.ടി.പി കമ്പ്യൂട്ടർ റാങ്കിങിൽ 1976 ൽ ആഷ് 2-ം സ്ഥാനം നിലനിർത്തിയിരുന്നു.ഹാരി ഹോപ്മാൻ,ഡയ്ലി ടെലഗ്രാഫ്,വേൾഡ് ടെന്നീസ് മാഗസിൻ എന്നിവ 1975 ലെ ഒന്നാം നമ്പർ കളിക്കാരനായി ആഷിനെ തെരഞ്ഞെടുത്തിരുന്നു.[1][2] 1980 കളുടെ തുടക്കത്തിൽ ഹ്രൂദയശസ്ത്രക്രിയയോടനുബന്ധിച്ച്രക്തം കുത്തിവച്ചതിലൂടെ എയിഡ്സ് അണുബാധയുണ്ടായ ആഷ് തന്റെ രോഗബാധയെക്കുറിച്ച് ലോകത്തോട് പറയുന്നത് 1992 ൽ ആണ്.തുടർന്ന് എയിഡ്സ് രോഗം സംബന്ധിച്ച ബോധവൽക്കരണവുമായി ആഷ് പ്രവർത്തിയ്ക്കുകയും ആർതർ ആഷ് ഫൗണ്ടേഷനു രൂപം നൽകുകയും ചെയ്തു എയിഡ്സ് ബാധയെത്തുടർന്നുണ്ടായ ന്യൂമോണിയ കാരണം 1993 ഫെബ്രുവരി ആറിനു ആഷ് അന്തരിച്ചു.. 1993 ൽ ആഷിനു മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ (Presidential Medal of Freedom)നൽകപ്പെട്ടിട്ടുണ്ട് .

Arthur Ashe at the 1975 ABN World Tennis Tournament in Rotterdam
  1. 1.0 1.1 "American Netters Rated 10-1 Favorites", Toledo Blade, 22nd December 1968.
  2. "Ashe Ranked 1", The Lewiston Daily Sun, 9th December 1975.
"https://ml.wikipedia.org/w/index.php?title=ആർതർ_ആഷ്&oldid=3396704" എന്ന താളിൽനിന്ന് ശേഖരിച്ചത്