ആർത്തവം നിലയ്ക്കുക
പ്രത്യുല്പാദനക്ഷമരായ സ്ത്രീകളിലെ ആർത്തവ ചക്രം നിന്നു പോകുന്നതിനെയാണ് ആർത്തവം നിലയ്ക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ്: Amenorrhoea ( അമെനോറിയ) [1] ശരീരശാസ്ത്രപരമായ കാരണങ്ങളാൽ ആർത്തവം നിലയ്ക്കാറുണ്ട്. ഇത് ഗർഭം ധരിക്കുമ്പോഴോ മുലയൂട്ടുന്ന സമയത്തോ കണ്ടുവരുന്നു. [1] പ്രത്യുല്പാദനക്ഷമമായ വയസ്സുകഴിഞ്ഞ സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്നതിനെ ആർത്തവ വിരാമം എന്നു വിളിക്കുന്നു. [1]
Amenorrhea | |
---|---|
മറ്റ് പേരുകൾ | Amenorrhea, amenorrhœa |
സ്പെഷ്യാലിറ്റി | Gynecology |
ഈ അവസ്ഥയ്ക്ക് പല കാരണങ്ങൾ കണ്ടുവരുന്നു. [2] പ്രാഥമിക അമേനോറിയ എന്ന അവസ്ഥയിൽ ഋതുമതിയാവാത്ത 13 വയസ്സു കഴിഞ്ഞ പെൺകുട്ടികളിൽ ദ്വിതീയ ലൈംഗികാവയവ വളർച്ച ഇല്ലാത്തതോ അല്ലെങ്കിൽ 15 വയസ്സായ പെൺകുട്ടികളിൽ ദ്വിതീയ ലൈംഗികാവയവ വളർച്ച ഉണ്ടെങ്കിലും തീണ്ടാരിയാവാതിരിക്കുക എന്നതാണ്. [3] ഇതു രണ്ടും വളർച്ചയുമായി ബന്ധപ്പെട്ട അണ്ഡാശയം വികസിക്കായ്ക, ഗർഭാശയം ഉണ്ടാകാതിരിക്കുക പോലുള്ള അവസ്ഥകളാണ്. [4] ദ്വിതീയ അമെനോറിയ എന്നത് ഋതുമതിയായതിനുശേഷം സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്നതിനെ വിളിക്കുന്ന പേരാണ്. സാധാരണ സ്ത്രീകളിൽ മൂന്നുമാസം എങ്കിലും ആർത്തവം ഉണ്ടാവാതിരുന്നാലോ അല്ലെങ്കിൽ ഇടക്കിടെ മാത്രം ആർത്തവം ഉണ്ടാകുന്ന സ്ത്രീകളിൽ ആറുമാസം ആർത്തവം ഉണ്ടാവതിരുന്നാലോ അതിനെ ദ്വിതീയ അമെനോറിയ എന്നു വിവക്ഷിക്കാം. [3] സ്ത്രീ ഹോർമോണുകളുടെ അഭാവമോ അസന്തുലനമോ ആണ് ഇതിനു കാരണം. ഹൈപ്പോതലാമസ് അല്ലെങ്കിൽ പിറ്റ്യൂറ്ററി ഗ്രന്ഥി എന്നിവയുടെ തകരറു മൂലം ഇതുണ്ടാവാം. ശരീരത്തിൽ അമിതമായ ചൂടും വിയർപ്പും, എല്ലുകൾക്ക് ബലക്ഷയം, ഹൃദ്രോഗ സാധ്യത, വിഷാദരോഗം, അമിതമായ കോപം, യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം തുടങ്ങിയവ ഈ ഘട്ടത്തിൽ ഉണ്ടാകാം. [5][6][7]
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 1.2 "Amenorrhea". nichd.nih.gov/ (in ഇംഗ്ലീഷ്). Retrieved 2018-11-07.
- ↑ "Who is at risk of amenorrhea?". nichd.nih.gov/. Retrieved 2018-11-08.
- ↑ 3.0 3.1 Master-Hunter T, Heiman DL (April 2006). "Amenorrhea: evaluation and treatment". American Family Physician. 73 (8): 1374–82. PMID 16669559. Archived from the original on 2008-07-23.
- ↑ "Absent menstrual periods - primary: MedlinePlus Medical Encyclopedia". medlineplus.gov (in ഇംഗ്ലീഷ്). Retrieved 2018-11-07.
- ↑ Fitzpatrick, Kathleen Kara; Lock, James (2011-04-11). "Anorexia nervosa". BMJ Clinical Evidence. 2011: 1011. ISSN 1752-8526. PMC 3275304. PMID 21481284.
- ↑ Broome, J. D.; Vancaillie, T. G. (June 1999). "Fluoroscopically guided hysteroscopic division of adhesions in severe Asherman syndrome". Obstetrics and Gynecology. 93 (6): 1041–1043. doi:10.1016/s0029-7844(99)00245-8. ISSN 0029-7844. PMID 10362178.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:10
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.