ആർട്ടിക് ദേശീയ വന്യജീവി സങ്കേതം
ആർട്ടിക് ദേശീയ വന്യജീവി സങ്കേതം (ANWR അല്ലെങ്കിൽ ആർട്ടിക് റെഫ്യൂജ്) അമേരിക്കൻ ഐക്യനാടുകളിലെ വടക്കുകിഴക്കൻ അലാസ്കയിൽ ഗ്വിച്ചിൻ ജനതയുടെ ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ദേശീയ വന്യജീവി സങ്കേതമാണ്. അലാസ്ക നോർത്ത് സ്ലോപ്പ് മേഖലയിൽ ഏകദേശം 19,286,722 ഏക്കർ (78,050.59 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തെ ഇത് ഉൾക്കൊള്ളുന്നു.[1] രാജ്യത്തെ ഏറ്റവും വലിയ ദേശീയ വന്യജീവി സങ്കേതമായ ഇത് യുക്കോൺ ഡെൽറ്റ ദേശീയ വന്യജീവി സങ്കേതത്തേക്കാൾ ഒരൽല്പം വലുതാണ്. ഫെയർബാങ്ക്സ് നഗരത്തിലെ ഓഫീസുകളിൽ നിന്നാണ് ഈ വന്യജീവി സങ്കേതം നിയന്ത്രിക്കപ്പെടുന്നത്. സസ്യജാലങ്ങളുടെ ഒരു വലിയ കൂട്ടത്തോടൊപ്പം ധ്രുവക്കരടികൾ, ഗ്രിസ്ലി കരടികൾ, കറുത്ത കരടികൾ, മൂസ്, കരിബോ, ചെന്നായ്ക്കൾ, കഴുകന്മാർ, ലിങ്ക്സ്, വോൾവറിൻ, മാർട്ടൻ, ബീവർ, ദേശാടന പക്ഷികൾ എന്നിങ്ങനെ വിവിധയിനം മൃഗങ്ങളും ANWR വന്യജീവി സങ്കതത്തിൽ ഉൾപ്പെടുന്നു.
ആർട്ടിക് ദേശീയ വന്യജീവി സങ്കേതം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | നോർത്ത് സ്ലോപ്പ് ബറോ, യുകോൺ-കൊയുകുക്ക് സെൻസസ് ഏരിയ, അലാസ്ക, യു.എസ്. |
Nearest city | Utqiaġvik, Alaska pop. 3,982 Kaktovik, Alaska pop. 258 |
Coordinates | 68°45′N 143°30′W / 68.750°N 143.500°W |
Area | 19,286,722 ഏക്കർ (78,050.59 കി.m2) |
Established | 1960 |
Governing body | U.S. Fish and Wildlife Service |
Website | Arctic National NWR |