ആർട്ടാബോട്രിസ് സഹ്യാദ്രിക്കസ്
പശ്ചിമഘട്ടത്തിലെ മലനിരകളിൽനിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് ആർട്ടാബോട്രിസ് സഹ്യാദ്രിക്കസ്. (ശാസ്ത്രീയനാമം: Artabotrys sahyadricus). പശ്ചിമഘട്ട മലനിരയിൽപ്പെട്ട അഗസ്ത്യമല, പൂയംകുട്ടി, കക്കയം എന്നിവിടങ്ങളിലെ വനാന്തർഭാഗത്തുനിന്നാണ് ഈ ഇനത്തെകണ്ടെത്തിയത്. അനോനേസീ സസ്യകുടുംബത്തിലെ മനോരഞ്ജിനി എന്നപേരിൽ അറിയപ്പെടുന്ന ആർട്ടാബോട്രിസ് (Artabtorys) ജനുസ്സിലാണ് ഇത് ഉൾപ്പെടുന്നത്. നീണ്ട മഞ്ഞനിറമുള്ള പൂക്കൾ ഇതിന്റെ സവിശേഷതയാണ്.
Artabotrys sahyadricus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A sahyadricus
|
Binomial name | |
Artabotrys sahyadricus |
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യഗവേഷണകേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റായ ഡോ. കെ.എം. പ്രഭുകുമാറിന്റെയും ഡയറക്ടർ ഡോ. ഇന്ദിരാബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്.[1]
അവലംബം
തിരുത്തുക- ↑ "പശ്ചിമഘട്ട മലനിരകളിൽനിന്ന് പുതിയസസ്യം കണ്ടെത്തി". മാതൃഭൂമി. Archived from the original on 2017-09-13. Retrieved 11 ജൂൺ 2018.
{{cite news}}
: CS1 maint: bot: original URL status unknown (link)