ആർഗിയോപി
ആർഗിയോപി ഒരു ചിലന്തി ജനുസ്സാണ്. താരതമ്യേന വലിപ്പം കൂടിയതാണ് ഇതിലെ ചിലന്തികൾ. ഇവയുടെ ഉദരഭാഗം പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്നതും തീവ്ര നിറമുളതുമാണ്. ലോകത്തിലെ പല ഭാഗങ്ങളിലും ഇവയെ കാണാം. ഉഷ്ണ-മിതശീതോഷ്ണ മേഖലയിലെ മിക്ക രാജ്യങ്ങളിലും ഇതിലെ ഇന്നോ അതിലധികമോ സ്പീഷിസുകൾ കാണപ്പെടുന്നു.
Argiope | |
---|---|
female and male Argiope appensa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Argiope Audouin, 1827
|
Type species | |
Aranea lobata Pallas, 1772
| |
Species | |
A. aetherea | |
Diversity | |
76 species |
വല
തിരുത്തുകഇവയുടെ വലയിൽ വെള്ള നിറത്തിൽ X ആകൃതിയിലോ സിഗ്-സാഗ് ആകൃതിയിലോ ഒരു ഭാഗം ഉണ്ടാകും. വലയുടെ മറ്റ് ഭാഗങ്ങൾ അത്ര പെട്ടെന്ന് കാഴ്ചയിൽ പെടില്ല. ചിലന്തി തന്റെ കാലുകൾ ഓരോ ജോഡികളാക്കി, വലയിലെ X ആകൃതിയിലുള്ള വെള്ള വരകൾക്ക് മുകളിലാക്കി ഇരിക്കും. അതിനാൽ പെട്ടെന്ന് നോക്കുമ്പോൾ ഇവക്ക് നാലു കാലുകളുള്ളതായേ തോന്നൂ. ഇരകളെ ആകർഷിക്കാനും വലിയ ജന്തുക്കൾ വല നശിപ്പിക്കുന്നത് തടയാനുമാണ് ഇവ ഇങ്ങനെ ചെയ്യുന്നത്.