ആൻ ഇന്നിസ് ഡാഗ്
ആൻ ക്രിസ്റ്റിൻ ഇന്നിസ് ഡാഗ്, CM, (ജനനം; 25 ജനുവരി 1933) ഒരു കനേഡിയൻ സുവോളജിസ്റ്റും ഫെമിനിസ്റ്റും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. വന്യമൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനത്തിലെ മുൻനിരക്കാരനായ ഡാഗ്, വന്യതയിലുള്ള ജിറാഫുകളെക്കുറിച്ച് ആദ്യമായി പഠിച്ചയാളെന്ന ബഹുമതിക്ക് അർഹയാണ്.
ആൻ ഇന്നിസ് ഡാഗ് CM | |
---|---|
ജനനം | ആൻ ക്രിസ്റ്റിൻ ഇന്നിസ് 25 ജനുവരി 1933 |
പൗരത്വം | കാനഡ |
വിദ്യാഭ്യാസം | |
അറിയപ്പെടുന്നത് | Study of wild giraffes and gender bias in academia |
ജീവിതപങ്കാളി(കൾ) | Ian Ralph Dagg
(m. 1957; died 1993) |
കുട്ടികൾ | 3 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സുവോളജി, ഫെമിനിസം |
സ്ഥാപനങ്ങൾ | |
പ്രബന്ധം | Gaits and Their Development in the Infraorder Pecora (1967) |
ഡോക്ടർ ബിരുദ ഉപദേശകൻ | ആന്റൺ ഡി വോസ് |
വെബ്സൈറ്റ് | anneinnisdaggfoundation |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1933 ജനുവരി 25 ന് ഒണ്ടാറിയോയിലെ ടോറോണ്ടോ നഗരത്തിലാണ് ആൻ ക്രിസ്റ്റീൻ ഇന്നിസ് ജനിച്ചത്.[1][2] പിതാവ്, ഹരോൾഡ് ഇന്നിസ്, ടൊറന്റോ സർവകലാശാലയിലെ പൊളിറ്റിക്കൽ ഇക്കണോമി പ്രൊഫസറും അമ്മ മേരി ക്വയിൽ ഇന്നിസ് ചരിത്രപരമായ ചെറുകഥകളുടെയും പുസ്തകങ്ങളുടെയും രചയിതാവായിരുന്നു.[3]
കുട്ടിക്കാലത്ത് ഡാഗ് ബിഷപ്പ് സ്ട്രാച്ചൻ സ്കൂളിൽ പഠനത്തിന് ചേർന്നു.[4] 1955-ൽ ടൊറന്റോ സർവകലാശാലയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബി.എ. ബിരുദം നേടയ, അവളുടെ അക്കാദമിക് പദവിയ്ക്കുള്ള അംഗീകാരമായി സർവ്വകലാശാലയിൽനിന്ന് ഒരു സ്വർണ്ണ മെഡൽ നേടി.[5] ടൊറന്റോ യൂണിവേഴ്സിറ്റിയിൽ നിന്ന് ജനിതകശാസ്ത്രത്തിൽ അവർ ബിരുദാനന്തര ബിരുദം നേടി. ആഫ്രിക്കയിലെ ഫീൽഡ് ഗവേഷണത്തെത്തുടർന്ന്, ഡാഗ് വാട്ടർലൂ സർവകലാശാലയിൽ മൃഗങ്ങളുടെ പെരുമാറ്റം എന്ന വിഷയത്തിൽ പിഎച്ച്ഡി ആരംഭിക്കുകയും, 1967 ൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.[6]
അവലംബം
തിരുത്തുക- ↑ "Anne Innis Dagg fonds". University of Waterloo Library (in ഇംഗ്ലീഷ്). Special Collections & Archives. 15 April 2014. Retrieved 30 March 2018.
- ↑ "Donald Quayle Innis". Family Search (in ഇംഗ്ലീഷ്). Retrieved 8 November 2019.
- ↑ "Innis, Mary Quayle fonds". Special Collections & Archives (in ഇംഗ്ലീഷ്). University of Waterloo Library. 17 July 2014. Retrieved 8 December 2017.
- ↑ Pennington, Bob (11 July 1974). "Woman's urge to see giraffes led her into many adventures". Toronto Star. p. E3.
- ↑ Ogden, Lesley Evans (5 November 2015). "How a Canadian scientist uncovered the secret lives of giraffes". CBC. Retrieved 30 March 2018.
- ↑ Jackson, James (22 April 2018). "Pioneering women of science to meet in Kitchener". TheRecord.com (in കനേഡിയൻ ഇംഗ്ലീഷ്). Retrieved 21 November 2018.[പ്രവർത്തിക്കാത്ത കണ്ണി]