ആൻഡ്രോളജി
പുരുഷന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ പ്രശ്നങ്ങളുമായും പുരുഷന്മാർക്ക് മാത്രമുള്ള യൂറോളജിക്കൽ പ്രശ്നങ്ങളുമായും ബന്ധപ്പെട്ട മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് ആൻഡ്രോളജി (ആന്ത്രോളജി എന്നും എഴുതുന്നു). സ്ത്രീകളുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് പ്രത്യുൽപാദന, യൂറോളജിക് മെഡിക്കൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഗൈനക്കോളജിക്ക് തുല്യമായി പുരുഷന്മാർക്കുള്ളതാണ് ആന്ത്രോളജി.
Occupation | |
---|---|
Names | Doctor, medical specialist |
Occupation type | Specialty |
Activity sectors | Medicines |
Description | |
Education required | |
Fields of employment | Hospitals, clinics |
സവിശേഷതകൾ
തിരുത്തുകജനനേന്ദ്രിയവുമായി ബന്ധപ്പെട്ട കണക്റ്റീവ് ടിഷ്യൂകളിലെ അപാകതകളും ജനനേന്ദ്രിയ ഹൈപ്പർട്രോഫി അല്ലെങ്കിൽ മാക്രോജനിറ്റോസോമിയ പോലുള്ള കോശങ്ങളുടെ അളവിലുള്ള മാറ്റങ്ങളും ആൻഡ്രോളജിയുടെ പരിധിയിൽ വരുന്നു. [1]
പ്രത്യുൽപാദന, യൂറോളജിക് വീക്ഷണകോണുകളിൽ, ആൻഡ്രോളജി ശസ്ത്രക്രിയ നടപടിക്രമങ്ങളിൽ വാസെക്ടമി, വാസോവാസോസ്റ്റമി (വാസെക്ടമി റിവേർസൽ നടപടിക്രമങ്ങളിലൊന്ന്), ഓർക്കിഡോപെക്സി, ചേലാകർമ്മം എന്നിവയും, താഴെപ്പറയുന്നവ പോലെയുള്ള പുരുഷ ജനിതക വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇടപെടലുകളും ഉൾപ്പെടുന്നു.
- ബാലനൈറ്റിസ്
- കാർസിനോമ ഓഫ് പെനിസ്
- ക്രിപ്റ്റോർകിഡിസം
- എപ്പിഡിഡൈമൈറ്റിസ്
- എപ്പിസ്പാഡിയാസ്
- എറക്റ്റൈൽ ഡിസ്ഫങ്ഷൻ
- ഫ്രെനുലം ബ്രീവ്
- ഹൈഡ്രോസീൽ
- ഹിപ്പൊസ്പാഡിയാസ്
- ഇൻഫെർട്ടിലിറ്റി
- മൈക്രൊപെനിസ്
- ഓർകൈറ്റിസ്
- പാരഫൈമോസിസ്
- പെനൈൽ ഫ്രാക്ചർ
- പൈറോണീസ് ഡിസീസ്
- ഫൈമോസിസ്
- പോസ്റ്റ് വാസെക്ടമി പെയിൻ സിണ്ട്രോം
- പ്രിയാപിസം
- പ്രോസ്റ്റേറ്റ് ക്യാൻസർ
- പ്രോസ്റ്റാറ്റൈറ്റിസ്
- റിട്രോഗ്രേഡ് ഇജാക്കുലേഷൻ
- സെമിനൈൽ വാസ്കുലൈറ്റിസ്
- സ്പെർമാറ്റോസീൽ
- ടെസ്റ്റികുലാർ ക്യാൻസർ
- ടെസ്റ്റികുലാർ ടോർഷൻ
- വെരിക്കോസീൽ
ചരിത്രം
തിരുത്തുകലോകമെമ്പാടും മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളുള്ള ഗൈനക്കോളജിയിൽ നിന്ന് വ്യത്യസ്തമായി, ആൻഡ്രോളജിക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ഒന്നുമില്ല. 1960 കളുടെ അവസാനം മുതലാണ് ആന്ത്രോളജി ഒരു പ്രത്യേക സ്പെഷ്യാലിറ്റിയായി പഠിക്കാൻ തുടങ്ങിയത്. ഈ വിഷയത്തിലെ ആദ്യത്തെ സ്പെഷ്യലിസ്റ്റ് ജേണൽ 1969 മുതൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ ജർമ്മൻ ആനുകാലികം ആൻഡ്രോളജി (ഇപ്പോൾ ആൻഡ്രോളജിയ എന്നറിയപ്പെടുന്നു) ആയിരുന്നു. [2] ബേസിക്ക് ആൻഡ്രോളജിയും ക്ലിനിക്കൽ ആൻഡ്രോളജിയും ഉൾക്കൊള്ളുന്ന അടുത്ത സ്പെഷ്യാലിറ്റി ജേണൽ 1978 ൽ തുടങ്ങിയ ഇന്റർനാഷണൽ ജേണൽ ഓഫ് ആൻഡ്രോളജി ആയിരുന്നു, ഇത് 1992 ൽ യൂറോപ്യൻ അക്കാദമി ഓഫ് ആൻഡ്രോളജിയുടെ ഔദ്യോഗിക ജേണലായി മാറി. 1980 ൽ അമേരിക്കൻ സൊസൈറ്റി ഓഫ് ആൻഡ്രോളജി ജേണൽ ഓഫ് ആൻഡ്രോളജി ആരംഭിച്ചു. 2012 ൽ, ഈ രണ്ട് സൊസൈറ്റി ജേണലുകളും ഈ മേഖലയിലെ ഒരു പ്രധാന ജേണലിലേക്ക് ലയിപ്പിച്ച് ആൻഡ്രോളജി എന്ന് പേരിട്ടു, ഇതിന്റെ ആദ്യ ലക്കം 2013 ജനുവരിയിൽ പ്രസിദ്ധീകരിച്ചു. [3]
ഇതും കാണുക
തിരുത്തുക- ആണുങ്ങളുടെ ആരോഗ്യം
- പ്രത്യുൽപാദന ആരോഗ്യം
- യൂറോളജി
- ഗൈനക്കോളജി
അവലംബം
തിരുത്തുക- ↑ Thelander, Hulda E., and Mollie Cholffin. "Neonatal cortical insufficiency (Addison's disease) associated with the adrenogenital syndrome." The Journal of Pediatrics 18.6 (1941): 779-792.
- ↑ Social Studies of Science (1990) 20, p. 32
- ↑ Meistrich ML & Huhtaniemi IT (2012). "'ANDROLOGY'– The New Journal of the American Society of Andrology and the European Academy of Andrology". International Journal of Andrology. 35: 107-108. doi:10.1111/j.1365-2605.2012.01261.x.