ആൻഡ്രിയ അബ്ലാസർ
ആൻഡ്രിയ അബ്ലാസർ (ജനനം: 1983) ഒരു ജർമ്മൻ സ്വദേശിയായ ഇമ്മ്യൂണോളജിസ്റ്റാണ്. എക്കോൾ പോളിടെക്‌നിക് ഫെഡറേൽ ഡി ലൊസാനെയിൽ ലൈഫ് സയൻസസ് വകുപ്പിൽ ഒരു മുഴുവൻ സമയ പ്രൊഫസറായി അവർ ജോലി ചെയ്യുന്നു. വൈറസ് ബാധിച്ച കോശങ്ങളെയും രോഗാണുക്കളെയും തിരിച്ചറിയാൻ സഹജമായ രോഗപ്രതിരോധ സംവിധാനത്തിന് എങ്ങനെ കഴിയുമെന്ന വിഷയത്തിലാണ് അവളുടെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്.
മുഴുവൻ പേര് | ആൻഡ്രിയ അബ്ലാസർ |
---|---|
ജനനം | 1983 (വയസ്സ് 40–41) ബാഡ് ഫ്രെഡറിക്‌ഷാൽ, ഹെയിൽബ്രോൺ, ബാഡൻ-വുർട്ടെംബർഗ്, ജർമ്മനി |
Main interests | DNA sensors |
ആദ്യകാലജീവിതം
തിരുത്തുകഒരു വൈദ്യനായ പിതാവിൻറേയും ഗണിതശാസ്ത്രജ്ഞയായ മാതാവിൻറേയും മകളായി 1983ലാണ്[1] അബ്ലാസർ ജനിച്ചത്. പിതാവ് ബുച്‌ലോയർ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനായിരുന്നതിനാൽ ബാഡ് ഫ്രെഡറിക്‌ഷാളിൽ ജനിച്ച ആൻഡ്രിയ അവരുടെ മൂന്നാം വയസ്സിൽ ബുച്‌ലോയിലേക്ക് താമസം മാറി. അവൾ ടർഖൈമിലെയും ഹോഹെൻഷ്വാങ്കൗവിലെയും ജിംനേഷ്യങ്ങളിൽ വിദ്യാഭ്യാസം നടത്തുകയും, മ്യൂണിക്കിലെ ലുഡ്വിഗ് മാക്സിമിലിയൻ യൂണിവേഴ്സിറ്റിയിൽ (LMU) വൈദ്യശാസ്ത്രം പഠിക്കാൻ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു.[2] മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിന്റെ ഒരു ഭാഗം പൂർത്തിയാക്കിയ അവർ ഹാർവാർഡ് മെഡിക്കൽ വിദ്യാലയത്തിൽ പ്രായോഗിക പരിശീലനത്തിന്റെ ഒരു ഭാഗം പൂർത്തിയാക്കി.[3] 2008 ൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയപ്പോൾ, ജർമ്മനിയിലെ മികച്ച പത്ത് വിദ്യാർത്ഥികളിൽ ഒരാളായി അവൾ റാങ്ക് ചെയ്യപ്പെട്ടു.[4] തുടക്കത്തിൽ ഓങ്കോളജി പഠിക്കാൻ അവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും, ഇമ്മ്യൂണോളജി മേഖലയിലാണ് ഒരു ഡോക്ടറൽ തീസിസ് എഴുതാൻ അവൾ തിരഞ്ഞെടുത്തത്.[5] 2010 ൽ LMU ൽ നിന്ന് അവർ ഡോക്ടറേറ്റ് നേടി.[6]
കരിയർ
തിരുത്തുകഡോക്ടറേറ്റ് പൂർത്തിയാക്കിയ ശേഷം, അബ്ലാസർ എൽഎംയുവിൽ നിന്ന് ബോൺ സർവകലാശാലയിലേക്ക് തന്റെ തീസിസ് സൂപ്പർവൈസറെ പിന്തുടർന്നു മാറി.[7] ഒരു ജൂനിയർ റിസർച്ച് ഗ്രൂപ്പിന്റെ മേധാവിയെന്ന നിലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ കെമിസ്ട്രി ആൻഡ് ക്ലിനിക്കൽ ഫാർമക്കോളജിയിൽ അവർ ജോലി ചെയ്തു. ഡിഎൻഎ സെൻസറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവളുടെ ഗവേഷണം ഒരു കോശത്തിൽ അണുബാധയുണ്ടോ എന്ന് കണ്ടുപിടിക്കാൻ സഹജമായ പ്രതിരോധ സംവിധാനം അനുവദിക്കുപ്പെടുന്നുണ്ടോ എന്നതായിരുന്നു.[8][9][10] ഒരു പ്രത്യേക ഡിഎൻഎ സെൻസർ നിർമ്മിക്കപ്പെടുകയും ഒരു രോഗകാരിയെ നേരിടുമ്പോൾ സമീപത്തുള്ള കോശങ്ങളെ "അലേർട്ട്" ചെയ്യുകയും ചെയ്യുന്ന ഒരു പുതിയ രണ്ടാമത്തെ മെസഞ്ചർ തന്മാത്രയെ അവൾ കണ്ടെത്തി.[11][12]
അവാർഡുകൾ
തിരുത്തുക2014: പോൾ എർലിച്ച്- ലുഡ്‌വിഗ് ഡാർംസ്റ്റേഡർ-നാച്ച്‌വൂച്ച്‌സ്‌പ്രിസ്.[13]
2018: എപ്പൻഡോർഫ് അവാർഡ് ഫോർ യംഗ് യൂറോപ്യൻ ഇൻവെസ്റ്റിഗേറ്റേർസ്.[14]
2018: സ്വിസ് ലാറ്റ്സിസ് സമ്മാനം - രോഗപ്രതിരോധ സംവിധാനത്തെ മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനത്തിന്.[15]
2021: പെസ്‌കോളർ ഫൗണ്ടേഷൻ-EACR ട്രാൻസ്ലേഷണൽ കാൻസർ റിസർച്ചർ അവാർഡ്.[16]
2021: ഡോ. ജോസഫ് സ്റ്റെയ്നർ കാൻസർ റിസർച്ച് അവാർഡ്.[17]
2021: EMBO സ്വർണ്ണ മെഡൽ.[18]
അവലംബം
തിരുത്തുക- ↑ "The immunologist Dr. Andrea Ablasser receives the Paul Ehrlich Prize for Young Researchers" (Press release). Goethe University of Frankfurt. 14 March 2014. Archived from the original on 2018-11-09. Retrieved 9 November 2015.
- ↑ Utz, Stephanie (24 March 2014). "Kämpferin gegen den Krebs". Augsburger Allgemeine (in ജർമ്മൻ). Retrieved 9 November 2015.
- ↑ "The immunologist Dr. Andrea Ablasser receives the Paul Ehrlich Prize for Young Researchers" (Press release). Goethe University of Frankfurt. 14 March 2014. Archived from the original on 2018-11-09. Retrieved 9 November 2015.
- ↑ "Andrea Ablasser receives prize for junior scientists". Helmholtz Centre for Infection Research. 24 October 2013. Archived from the original on 2014-03-15. Retrieved 9 November 2015.
- ↑ Utz, Stephanie (24 March 2014). "Kämpferin gegen den Krebs". Augsburger Allgemeine (in ജർമ്മൻ). Retrieved 9 November 2015.
- ↑ "The immunologist Dr. Andrea Ablasser receives the Paul Ehrlich Prize for Young Researchers" (Press release). Goethe University of Frankfurt. 14 March 2014. Archived from the original on 2018-11-09. Retrieved 9 November 2015.
- ↑ Utz, Stephanie (24 March 2014). "Kämpferin gegen den Krebs". Augsburger Allgemeine (in ജർമ്മൻ). Retrieved 9 November 2015.
- ↑ "Cell senescence is regulated by innate DNA sensing". ScienceDaily (in ഇംഗ്ലീഷ്). Retrieved 2018-07-27.
- ↑ "The STING of death in T cells". ScienceDaily (in ഇംഗ്ലീഷ്). Retrieved 2018-07-27.
- ↑ "TB Uses Trickery and Deception to Evade Immune System | GEN". GEN. 2015-06-05. Retrieved 2018-07-27.
- ↑ "The immunologist Dr. Andrea Ablasser receives the Paul Ehrlich Prize for Young Researchers" (Press release). Goethe University of Frankfurt. 14 March 2014. Archived from the original on 2018-11-09. Retrieved 9 November 2015.
- ↑ "New small molecules pave the way for treating autoinflammatory disease". ScienceDaily (in ഇംഗ്ലീഷ്). Retrieved 2018-07-27.
- ↑ "Die Immunologin Andrea Ablasser erhält Paul Ehrlich- und Ludwig Darmstaedter-Nachwuchspreis 2014 - MEDIZIN ASPEKTE". MEDIZIN ASPEKTE (in ജർമ്മൻ). 2014-03-14.
- ↑ "Andrea Ablasser wins the 2018 Eppendorf Award for Young European Investigators" (in ഇംഗ്ലീഷ്). Retrieved 2018-11-02.
- ↑ "German scientist awarded Latsis Prize for immune research" (in ഇംഗ്ലീഷ്). 2018-11-01.
- ↑ "THE PEZCOLLER FOUNDATION – EACR TRANSLATIONAL CANCER RESEARCHER AWARD".
{{cite web}}
: CS1 maint: url-status (link) - ↑ "Dr. Josef Steiner Cancer Research Award 2021 goes to immunologist". 17 September 2021.
{{cite web}}
: CS1 maint: url-status (link) - ↑ "EMBO Gold Medal 2021 awarded to Andrea Ablasser". 15 June 2021.
{{cite web}}
: CS1 maint: url-status (link)