ബ്രിസ്റ്റ്ലി റാബിറ്റ്, ഹിസ്പിഡ് ഹേർ, എന്നീ നാമങ്ങളിലറിയപ്പെടുന്ന ആസ്സാം മുയൽ (Caprolagus hispidus) ലെപോറിഡേ കുടുംബത്തിൽപ്പെടുന്ന ദക്ഷിണേഷ്യൻ സ്വദേശിയാണ്. ഹിമാലയത്തിന്റെ തെക്കൻ മലയടിവാരത്തിലൂടെ ഇതിൻറെ ചരിത്രമേഖല വ്യാപിച്ചിരിക്കുന്നു. കൃഷി, വെള്ളപ്പൊക്ക നിയന്ത്രണം, മാനുഷിക വികസനപ്രവർത്തനങ്ങൾ തുടങ്ങിയ അനുയോജ്യമല്ലാത്ത ചുറ്റുപാടിൽ ജനസംഖ്യ തുടർച്ചയായി കുറഞ്ഞു. 1986 മുതലുള്ള ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഇതു വംശനാശമുള്ള ജീവിയായി രേഖപ്പെടുത്തിയിട്ടുണ്ട്.[1]

Hispid hare
Illustration published in 1845
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Lagomorpha
Family: Leporidae
Genus: Caprolagus
Blyth, 1845
Species:
C. hispidus
Binomial name
Caprolagus hispidus
(Pearson, 1839)
Hispid hare range

സ്വഭാവഗുണങ്ങൾ

തിരുത്തുക

ഹിസ്പിഡ് മുയലിന് പരുപരുത്ത രോമാവൃതമായ ആവരണം കാണപ്പെടുന്നു. അതിന്റെ ചെവികൾ വളരെ ചെറുതും മൃദുരോമത്താൽ മൂടിയിരിക്കുന്നു. കറുപ്പും തവിട്ടുനിറവുമുള്ള രോമങ്ങളുടെ മിശ്രിതം കാരണം ആവരണത്തിന് പുറകിൽ ഇരുണ്ട തവിട്ടുനിറവും നെഞ്ചിൽ തവിട്ടുനിറവും അടിവയറ്റിൽ വെളുത്തനിറവും വാൽ തവിട്ടുനിറവും ഏകദേശം 30 മില്ലീമീറ്റർ (1.2 ഇഞ്ച്) നീളവും ആണ് കാണപ്പെടുന്നത്. ആൺമുയലുകൾക്ക് 1,810 മുതൽ 2,610 ഗ്രാം വരെ (3.99 മുതൽ 5.75 പൗണ്ട് വരെ) വ്യത്യാസത്തിലും ശരാശരി 2,248 ഗ്രാം (4.956 പൗണ്ട്) വരെ ഭാരവും കാണപ്പെടുന്നു. പെൺമുയലുകൾക്ക് ശരാശരി ഭാരം 2,518 ഗ്രാം (5.551 lb) ആണ്. [2]

  1. 1.0 1.1 Maheswaran, G.; Smith, A. T. (2008). "Caprolagus hispidus". The IUCN Red List of Threatened Species. 2008: e.T3833A10112058. doi:10.2305/IUCN.UK.2008.RLTS.T3833A10112058.en.
  2. Bell, D. J.; Oliver, W. L. R.; Ghose, R. K. (1990). "Chapter 9: The Hispid Hare Caprolagus Hispidus". In Chapman, J. A.; Flux, J. E. C. (eds.). Rabbits, Hares, and Pikas: Status Survey and Conservation Action Plan. Gland, Switzerland: International Union for Conservation of Nature and Natural Resources. pp. 128–137. ISBN 978-2831700199.
"https://ml.wikipedia.org/w/index.php?title=ആസ്സാം_മുയൽ&oldid=3148800" എന്ന താളിൽനിന്ന് ശേഖരിച്ചത്