ആഷസ് ക്രിക്കറ്റ് ടെസ്റ്റ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസ്. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയതും ആഘോഷിക്കപ്പെടുന്നതുമായ ഒരു മത്സരമാണ് ആഷസ് ടെസ്റ്റ് മത്സരം. 1882 ൽ ആണ് ഇതിന്റെ തുടക്കം. ഇപ്പോൾ രണ്ടു വർഷം കൂടുമ്പോളാണ് മത്സരം നടക്കുന്നത്. ഒരു തവണ ഇംഗ്ലണ്ടിലാണ് മത്സരമെങ്കിൽ അടുത്ത തവണ ഓസ്ട്രേലിയയിലാവും മത്സരം. ഒരോ തവണയും മത്സര പരമ്പര ജയിക്കുന്ന രാജ്യത്തിന്റെ കൈയ്യിലാവും ആഷസ്, അടുത്ത തവണ ആഷസ് സ്വന്തമാക്കണമെങ്കിൽ പരാജയപ്പെട്ട രാജ്യം കപ്പ് കൈയ്യിലിരിക്കുന്ന രാജ്യം ജയിച്ചതിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കേണ്ടിവരും. ടെസ്റ്റ് പരമ്പര സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ നിലവിലുള്ള ജേതാക്കൾ ആഷസ് നിലനിർത്തും.
ആഷസ് | |
---|---|
രാജ്യങ്ങൾ | ഇംഗ്ലണ്ട് and ഓസ്ട്രേലിയ |
കാര്യനിർവാഹകർ | ഐ.സി.സി |
ഘടന | ടെസ്റ്റ് ക്രിക്കറ്റ് |
ആദ്യ ടൂർണമെന്റ് | 1882/83 |
ടൂർണമെന്റ് ഘടന | ടെസ്റ്റ് സീരീസ് |
ടീമുകളുടെ എണ്ണം | 2 |
നിലവിലുള്ള ചാമ്പ്യന്മാർ | ഓസ്ട്രേലിയ |
ഏറ്റവുമധികം വിജയിച്ചത് | ഓസ്ട്രേലിയ (31 titles) |
ഏറ്റവുമധികം റണ്ണുകൾ | Donald Bradman (5,028) |
ഏറ്റവുമധികം വിക്കറ്റുകൾ | Shane Warne (195) |
ഏറ്റവും ഒടുവിൽ ആഷസ് ടെസ്റ്റ് മത്സരം നടന്നത് ഇംഗ്ലണ്ടിലാണ്, 2023 ൽ. അടുത്ത മത്സരപരമ്പര 2025 [1]ൽ ഓസ്ട്രേലിയയിൽ വച്ചാണ് നടക്കുക.
ചരിത്രം
തിരുത്തുക1882 ൽ ഓവലിൽ നടന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ആദ്യമായി ഓസ്ട്രേലിയയോട് പരാജയപ്പെട്ടു, അതേത്തുടർന്ന് “ദ സ്പോർട്ടിങ്ങ് ടൈംസ്” എന്ന പത്രത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും, ശരീരം ദഹിപ്പിച്ചതിനു ശേഷം ചാരം(ആഷസ് - ashes) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പിൽ. എന്നാൽ 1882 ഡിസംബറിൽ മെൽബൺ ടെസ്റ്റ് സീരീസിൽ ആസ്ട്രേലിയെ 2-1 ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഇതിൽ ആവേശരായ ചില ഇംഗ്ലീഷ് വനിതകൾ മൂന്നാം ടെസ്റ്റിൽ ഉപയോഗിച്ച ബെയിൽസ് കത്തിച്ച് ഒരു ചെപ്പിലടച്ച് ഇംഗ്ലീഷ് ക്യാപ്റ്റനു നൽകി.
അവലംബം
തിരുത്തുക- ↑ http://www.cricbuzz.com/cricket-series/2538/the-ashes-2017-18/matches.
{{cite web}}
: Missing or empty|title=
(help)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Ashes to Ashes An audio history of the first hundred years of the Ashes, narrated by John Arlott
- Cricinfo's Ashes website
- The Origin of the Ashes – Rex Harcourt
- Listen to a young Don Bradman speaking after the 1930 Ashes tour