ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന വലംകൈയ്യൻ ബാറ്ററും ലെഗ് ബ്രേക്ക് ബൗളറുമാണ് ആശ ശോഭന.

Asha Sobhana
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Asha Sobhana Joy
ജനനം (1991-03-16) 16 മാർച്ച് 1991  (33 വയസ്സ്)
Trivandrum, Kerala, India
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm leg break
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ഏക ഏകദിനം (ക്യാപ് 143)16 June 2024 v South Africa
ആദ്യ ടി20 (ക്യാപ് 82)6 May 2024 v Bangladesh
അവസാന ടി209 May 2024 v Bangladesh
പ്രാദേശിക തലത്തിൽ
വർഷംടീം
2006/07–2018/19Kerala
2013/14–2021/22Railways
2022/23–presentPondicherry
2023–presentRoyal Challengers Bangalore
ഉറവിടം: ESPNcricinfo, 3 April 2024

പോണ്ടിച്ചേരി വനിതാ ക്രിക്കറ്റ് ടീമിനോടൊപ്പം ആഭ്യന്തര ക്രിക്കറ്റും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ആശ ക്രിക്കറ്റ് കളിക്കുന്നുണ്ട്[1] .

ആദ്യകാല ജീവിതം

തിരുത്തുക

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ 1991 മാർച്ച് 16 തീയതിയാണ് ജനിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് ആശ ക്രിക്കറ്റ് കളിയിലെ തൻ്റെ മികവ് പ്രകടിപ്പിക്കുന്നത്[2].ശോഭന ആദ്യമായി ജില്ല ക്രിക്കറ്റ് ട്രയൽസിൽ പങ്കെടുക്കുകയും ജില്ലാ ക്രിക്കറ്റ് ടീമിൽ പന്ത്രണ്ടാം വയസ്സിൽ തിരഞ്ഞെടുക്കുകയും ചെയ്യുന്നതോടെയാണ് ശോഭനയുടെ ക്രിക്കറ്റ് ജീവിതത്തിൻ്റെ ആരംഭം[3] .കേരള ക്രിക്കറ്റ് ക്യാപ്റ്റൻ ആയിരുന്ന ഷബീന ജേക്കബായിരുന്നു ശോഭനയുടെ ആദ്യകാല ക്രിക്കറ്റ് കരിയറിലെ വഴികാട്ടിയായിരുന്നു.[4]ക്രിക്കറ്റ് കരിയറിൻ്റെ തുടക്കത്തിൽ ഫാസ്റ്റ് ബോളർ ആയിരുന്നെങ്കിലും പിന്നീട് പരിശീലകരുടെ ഉപദേശപ്രകാരം ശോഭന ലഗ് സ്പിന്നർ ആവുകയായിരുന്നു[5].ശോഭനയ്ക്ക് 15 വയസ്സ് ആയ സമയത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ എം.എ.സി.സ്പിൻ ഫൗണ്ടേഷനിലേക്ക് പരിശീലനത്തിനായി അയച്ചു.[6].

അന്താരാഷ്ട്ര മത്സരങ്ങൾ

തിരുത്തുക

ഇന്ത്യ വനിത ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിൽ 06 മേയ് 2024 തീയ്യതി [7]നാലാം മത്സരത്തിലാണ് ആശ ആദ്യമായി അന്താരാഷ്ട്രT20 മത്സരത്തിൽ അരങ്ങേറിയത്.[8] 2024-ൽ ദക്ഷിണാഫ്രിക്കക്കെതിരെ ആശയുടെ ആദ്യത്തെ ഏകദിന മത്സരത്തിൽ 21 റൺസ് വിട്ടുകൊടുത്തു 4 വിക്കറ്റ് നേടി.[9]

  1. "Profile: Asha Sobhana". ESPNcricinfo (in ഇംഗ്ലീഷ്). Retrieved 2 April 2024.
  2. "Who is Asha Sobhana? All you need to know about RCB all-rounder who picked 5-fer vs UPW in WPL 2024". Khel Now (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2 April 2024.
  3. Singh, Kanika (27 February 2024). "Asha Shobana – Starting With Paper Balls to Becoming First Indian with WPL Fifer". TheQuint (in ഇംഗ്ലീഷ്). Retrieved 2 April 2024.
  4. Anand, Ankit (25 February 2024). "Who is Asha Shobana? Everything you need to know about RCB's five-wicket hero". CricTracker (in ഇംഗ്ലീഷ്). Retrieved 2 April 2024.
  5. "Who Is Asha Sobhana? RCB Bowler Who Picked Fifer Against UP Warriorz In WPL 2024". Free Press Journal (in ഇംഗ്ലീഷ്). Retrieved 2 April 2024.
  6. "Inspired by Sachin Tendulkar, Kerala's Asha S Joy dreams of winning matches for India". The Bridge (in ഇംഗ്ലീഷ്). 20 November 2019. Retrieved 2 April 2024.
  7. "4th T20I (D/N), Sylhet, May 06, 2024, India Women tour of Bangladesh". ESPNcricinfo. Retrieved 9 May 2024.
  8. "Maiden call-up for two WPL stars as India announce T20I squad for Bangladesh series". International Cricket Council. 15 April 2024. Retrieved 15 April 2024.
  9. "Harmanpreet Kaur to lead India women's multi-format squad vs South Africa". India Today. Retrieved 30 May 2024.
"https://ml.wikipedia.org/w/index.php?title=ആശ_ശോഭന&oldid=4091514" എന്ന താളിൽനിന്ന് ശേഖരിച്ചത്