ആവിലായിലെ യോഹന്നാൻ
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ (Spanish: San Juan de Ávila ) (6 ജനുവരി 1500 – 10 മേയ് 1569). കത്തോലിക്കാ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതനുമാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ. കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും വിശുദ്ധ അമ്മത്രേസ്യായുടെയും അടുത്ത സുഹൃത്തുമായിരുന്നു ഈ വിശുദ്ധൻ.
ആവിലായിലെ വിശുദ്ധ യോഹന്നാൻ Saint John of Ávila | |
---|---|
Saint | |
ജനനം | Almodóvar del Campo, Spain | 6 ജനുവരി 1500
മരണം | 10 മേയ് 1569 Montilla, Spain | (പ്രായം 69)
വണങ്ങുന്നത് | Roman Catholic Church |
വാഴ്ത്തപ്പെട്ടത് | 12 November 1893 by Pope Leo XIII |
നാമകരണം | 31 May 1970 by Pope Paul VI |
ഓർമ്മത്തിരുന്നാൾ | 10 May |
മദ്ധ്യസ്ഥം | Andalusia, Spain, Spanish secular clergy |
സ്വാധീനിച്ചത് | Saint Teresa of Ávila, Saint John of God, Saint Francis Borgia and Louis of Granada. |
ജീവിതരേഖ
തിരുത്തുകസ്പെയിനിലെ ടൊളേഡോയിൽ 1500-ൽ ജനിച്ചു.1526-ൽ പൗരോഹിത്യം സ്വീകരിച്ചു. സ്‌പെയിനിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇദ്ദേഹം സുവിശേഷ പ്രഭാഷണങ്ങൾ നടത്തി. എന്നാൽ, ചില തെറ്റിദ്ധാരണകളാൽ യോഹന്നാൻ 1531-ൽ കാരാഗൃഹത്തിലടക്കപ്പെട്ടു. ഒരു വർഷക്കാലമാണ് ഇദ്ദേഹം ജയിൽവാസം അനുഭവിച്ചത്. ഈ കാരാഗൃഹവാസക്കാലത്താണ് ദൈവികരഹസ്യങ്ങൾ കൂടുതലായി ഉൾക്കൊള്ളുവാൻ സാധിച്ചതെന്ന് വിശുദ്ധ യോഹന്നാൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. 1569-ൽ അന്തരിച്ച യോഹന്നാനെ 1893-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1970 മേയ് 30-ന് പോൾ ആറാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി ഉയർത്തി[1].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-04. Retrieved 2011-08-27.
- Domínguez Ortiz, Antonio (1992). Los judeoconversos en la España moderna (in സ്പാനിഷ്) (2. ed. ed.). Madrid: Mapfre. ISBN 9788471003539.
{{cite book}}
:|edition=
has extra text (help); Invalid|ref=harv
(help) - Smith, Ignatius (1913). . Catholic Encyclopedia. New York: Robert Appleton Company.
- St. John of Ávila (1904). Letters of Blessed John of Avila. Stanbrook Abbey: Burns & Oates Ltd.
{{cite book}}
: Invalid|ref=harv
(help) - Wilke, J. C. (2003). "John of Avila, St.". In Catholic University of America (ed.). New Catholic Encyclopedia. Vol. 7 (Hol–Jub) (2d ed.). Washington, D.C.: Gale. pp. 446–449. ISBN 0787640042.
{{cite encyclopedia}}
: Invalid|ref=harv
(help)