10°07′01″N 76°21′13″E / 10.11707°N 76.353537°E / 10.11707; 76.353537

പെരിയാറിൻറെ തീരത്തുള്ള ശിവക്ഷേത്രം

എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന പ്രസിദ്ധമായ ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ഫെബ്രുവരി-മാർച്ച് മാ‍സങ്ങളിലാണ് മലയാളമാസമായ കുംഭം വരിക.

പെരിയാറിന്റെ തീരത്തുള്ള പരമശിവന്റെ ക്ഷേത്രത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത് ശിവരാത്രി ദിവസം രാത്രി ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടുന്നു.

ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നു.

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആലുവ_ശിവരാത്രി&oldid=3895386" എന്ന താളിൽനിന്ന് ശേഖരിച്ചത്