ആലീസ് വിക്കറി

ഇംഗ്ലീഷ് ഫിസിഷ്യനും രസതന്ത്രജ്ഞയും

ഒരു ഇംഗ്ലീഷ് ഫിസിഷ്യനും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പ്രചാരകയും രസതന്ത്രജ്ഞയും ഫാർമസിസ്റ്റുമായി യോഗ്യത നേടിയ ആദ്യത്തെ ബ്രിട്ടീഷ് വനിതയുമായിരുന്നു ആലീസ് വിക്കറി (എ. വിക്കറി ഡ്രൈസ്‌ഡേൽ, എ. ഡ്രൈസ്‌ഡേൽ വിക്കറി എന്നും അറിയപ്പെടുന്നു; 1844 - 12 ജനുവരി 1929). അവരും ജീവിത പങ്കാളിയായ ചാൾസ് റോബർട്ട് ഡ്രൈസ്‌ഡെയ്‌ലും വൈദ്യന്മാരായിരുന്നു.

ആലീസ് വിക്കറി
Alice Vickery cropped.jpg
Photograph of Vickery given by Rosika Schwimmer to the New York Public Library
ജനനം1844
ഡെവോൺ, ഇംഗ്ലണ്ട്
മരണം12 ജനുവരി 1929(1929-01-12) (പ്രായം 84)
ബ്രൈടൺ, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
കലാലയംലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൻ
തൊഴിൽഫിസിഷ്യൻ
അറിയപ്പെടുന്നത്പൌരാവകാശ പ്രവർത്തനം
പ്രസ്ഥാനംമാൽത്തൂഷ്യൻ ലീഗ്
പങ്കാളി(കൾ)ചാൾസ് റോബർട്ട് ഡ്രൈസ്‌ഡേൽ
കുട്ടികൾചാൾസ് വിക്കറി ഡ്രൈസ്‌ഡേൽ (1874)
ജോർജ്ജ് വിക്കറി ഡ്രൈസ്‌ഡേൽ (1881) [1]

വിദ്യാഭ്യാസവും വിവാഹവുംതിരുത്തുക

ഒരു പിയാനോ നിർമ്മാതാവിന്റെ മകളായി 1844 ൽ ഡെവൊനിൽ ആലിസ് വിക്കറി ജനിച്ചു.[2] 1861 ആയപ്പോഴേക്കും അവർ സൗത്ത് ലണ്ടനിലേക്ക് താമസം മാറി.[3] 1869 ൽ ലേഡീസ് മെഡിക്കൽ കോളേജിൽ നിന്ന് വിക്കറി തന്റെ മെഡിക്കൽ ജീവിതം ആരംഭിച്ചു. അവിടെ ലക്ചറർ ചാൾസ് റോബർട്ട് ഡ്രൈസ്‌ഡെയ്‌ലിനെ കണ്ടുമുട്ടി. അദ്ദേഹവുമായി ഒരു ബന്ധം ആരംഭിച്ചു. വിവാഹം "നിയമപരമായ വേശ്യാവൃത്തി" ആണെന്ന് ഇരുവരും സഹോദരൻ ജോർജ്ജുമായി (ഒരു നവ-മാൽത്തൂഷ്യൻ വൈദ്യൻ) സമ്മതിച്ചതിനാൽ അവർ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല.[2][3] എന്നിരുന്നാലും, ഇരുവരും വിവാഹിതരാണെന്ന് സമൂഹം പൊതുവെ ധരിച്ചു. അവർ ഒരു സ്വതന്ത്ര യൂണിയനിലാണെന്ന് അവരുടെ സമകാലികർക്ക് അറിയാമായിരുന്നെങ്കിൽ അവരുടെ കരിയറിനെ അത് ബാധിക്കുമായിരുന്നു. വിക്കറി ചിലപ്പോൾ ഡ്രൈസ്‌ഡെയ്‌ലിന്റെ പേര് സ്വന്തമായി ചേർത്തു. "ഡോ. വിക്കറി ഡ്രൈസ്‌ഡേൽ" എന്നും "ഡോ. ഡ്രൈസ്‌ഡേൽ വിക്കറി" എന്നും സ്വയം പരാമർശിക്കുന്നു.[2]

1873-ൽ വിക്കറി ഒബ്‌സ്റ്റെട്രിക്കൽ സൊസൈറ്റിയിൽ നിന്ന് മിഡ്‌വൈഫ് ബിരുദം നേടി.[2] അതേ വർഷം ജൂൺ 18-ന്, റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയുടെ പരീക്ഷയിൽ വിജയിക്കുകയും, യോഗ്യതയുള്ള ആദ്യത്തെ വനിതാ കെമിസ്റ്റും ഡ്രഗ്ഗിസ്റ്റും ആയിത്തീരുകയും ചെയ്തു.[3] അതിനുശേഷം, വിക്കേഴ്സ് പാരീസ് യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠിക്കാൻ പോയി. ഒരു ബ്രിട്ടീഷ് മെഡിക്കൽ സ്കൂളിലും സ്ത്രീകൾക്ക് ചേരാൻ അനുവാദമില്ലായിരുന്നു.[2][3] അവിടെ അവർ തന്റെ ആദ്യത്തെ കുട്ടിയായ ചാൾസ് വിക്കറി ഡ്രൈസ്‌ഡെയ്‌ലിന് ജന്മം നൽകി.[2] 1876-ലെ യുകെ മെഡിക്കൽ ആക്റ്റ് സ്ത്രീകൾക്ക് മെഡിക്കൽ ബിരുദം നേടാൻ അനുമതി നൽകി. വിക്കറി 1877-ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങി.[2][3] 1880-ൽ, ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ നിന്ന് ബിരുദം നേടുകയും വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തു.[2] 1881 ഓഗസ്റ്റിൽ അവരുടെ രണ്ടാമത്തെ മകൻ ജോർജ്ജ് വിക്കറി ഡ്രൈസ്‌ഡേൽ ജനിച്ചു.[1]

അവലംബംതിരുത്തുക

  1. 1.0 1.1 "Descendants of William Vickery". Vickery Family Page. 2008. മൂലതാളിൽ നിന്നും 30 സെപ്റ്റംബർ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ഓഗസ്റ്റ് 2013.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Bland, Lucy (2002). Banishing the Beast: Feminism, Sex and Morality. Tauris Parke Paperbacks. പുറങ്ങൾ. 202, 207. ISBN 1860646816.
  3. 3.0 3.1 3.2 3.3 3.4 "Alice Vickery", www.rpharms.com, Royal Pharmaceutical Society, മൂലതാളിൽ നിന്നും 2016-03-07-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 25 July 2013

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആലീസ്_വിക്കറി&oldid=3801440" എന്ന താളിൽനിന്ന് ശേഖരിച്ചത്